. രഞ്ജിത്തിന്റെ തിരക്കഥയിൽ ജയരാജാണ് ചിത്രം സംവിധാനം ചെയ്ത മെഗാസ്റ്റാർ മമ്മൂട്ടിയുടെ മികച്ച ചിത്രങ്ങളിലൊന്നാണ് ജോണി വാക്കർ.വളരെ കളർഫുൾ ആയ ഒരു സിനിമ ആയിരുന്നു ആദ്യം ജോണി വാക്കർ.എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന രീതിയിൽ മാസ്സും റൊമാന്സും ഫൈറ്റും ഒക്കെയായി ഒരു കാഴ്ചയുടെ വസന്തം ഒരു വാണിജ്യ സിനിമയ്ക്കുള്ള എല്ലാ ചേരുവകളും കൂട്ടി തന്നെയാണ് ആദ്യം ജോണിവാക്കർ ഒരുക്കാൻ സംവിധയാകാൻ ജയരാജിന്റെ തീരുമാനം പക്ഷേ ജോണി വാക്കർ തീരുമ്പോൾ ജയരാജ് മനസ്സിൽ കണ്ടത് പോലെ ഒരു സിനിമ ആയിരുന്നില്ല അത്.എന്നാൽ ഒടുവിൽ ആ ദുരന്ത ചിത്രമായി അവസാനിപ്പിക്കേണ്ടി വന്നപ്പോൾ സംവിധായകൻ ജയരാജ് നിരാശനായി.
മമ്മൂട്ടി ഒരു കോളേജ് വിദ്യാർത്ഥി എന്ന രീതിയിൽ കഥയുണ്ടാക്കിയാൽ ശെരിയാകുമോ എന്നുള്ള ചിലരുടെ സംശയമാണ് ജോണി വാക്കറിന്റെ ആദ്യമെഴുതിയ കഥയിൽ മാറ്റം വരുത്താൻ അണിയറ പ്രവർത്തകരെ നിര്ബന്ധിതരാക്കിയത്. ഇതിൽ സംവിധയകന് കടുത്ത നിരാശയും ഉണ്ടായിരുന്നു..എന്നാൽ മലയാളത്തിന് ശേഷം കഥയിൽ മാറ്റങ്ങളൊന്നും വരുത്താതെ ഒരു അടിപൊളി എന്റർടെയ്‌നറായി ചിത്രം ഹിന്ദിയിൽ ഒരുക്കാനാണ് ജയരാജ് പദ്ധതിയിട്ടിരുന്നത്.
എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ആകെ ഞെട്ടിച്ചു കൊണ്ട് കഥ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. ഷാരൂഖ് ഖാൻ നായകനായ ‘മേം ഹൂ നാ’ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത് ഫറാ ഖാനാണ്. ജയരാജ് ചിന്തിച്ചത് പോലെ തന്നെ ചിത്രം ഒരു മെഗാ ഹിറ്റായി! ചിത്രത്തിന്റെ ആദ്യ കഥ എങ്ങനെയോ ചോർന്നതാണ് എന്നും അതല്ല മേം ഹൂ ന തികച്ചും സ്വാഭാവികമായി ഉണ്ടായതാണ് എന്നൊക്കകെ വാദമുണ്ട്.