മലയാളത്തിന്റെ മെഗാസ്റ്റാർ ആയ മമ്മൂട്ടിക്ക് സിനിമകളെ പോലെ തന്നെ വളരെയധികം ആവേശം ഉണ്ടാക്കുന്ന ഒന്നാണ് വാഹനങ്ങൾ എന്ന് പറയുന്നത്. അദ്ദേഹത്തിന്റെ വാഹനങ്ങളോടുള്ള ഇഷ്ടം എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം കൂടിയാണ്. വാഹനങ്ങളോട് വളരെയധികം താല്പര്യമുള്ള മമ്മൂട്ടി തന്റെ വാഹനങ്ങൾക്ക് എല്ലാം നൽകുന്ന നമ്പരും ഒട്ടുമിക്ക എല്ലാവർക്കും അറിയാവുന്നതാണ്. 369 എന്ന നമ്പറിലാണ് മമ്മൂക്കയുടെ വാഹനങ്ങളെല്ലാം തന്നെ നമുക്ക് കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ ലക്കി നമ്പർ ആണ് ഈ നമ്പർ.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാഹനങ്ങൾക്ക് എല്ലാം അദ്ദേഹം ഇട്ടിരിക്കുന്നതും ഈ നമ്പറാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തെക്കുറിച്ച് നടൻ ആസിഫ് പറയുന്ന കാര്യങ്ങളാണ്.
ആസിഫ് അലി ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ചാണ് പറയുന്നത്. ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം താനും ഉണ്ടായിരുന്നു. ആ സമയത്ത് മമ്മൂക്കയുടെ വാഹനം എടുത്തു കൊണ്ട് വീട്ടിലേക്ക് പോയി ഞാൻ.അന്ന് കിട്ടിയാല്‍ ഊട്ടി എന്ന് ചിന്തിച്ചു ചോദിച്ചതാണ് മമ്മൂക്ക ഞാൻ ഈ വണ്ടി ഒന്ന് എടുത്തോട്ടെ എന്ന്. തൊടുപുഴയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഞാനൊരു തൊടുപുഴക്കാരനാണ് മമ്മൂക്ക അപ്പോൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല. പുള്ളി മറ്റെന്തോ നോക്കിക്കൊണ്ട് ഇരിക്കുകയാണ് അദ്ദേഹം പറഞ്ഞത് എടുത്തോട എന്നായിരുന്നു.
അങ്ങനെ ഞാൻ വലിയ അഭിമാനത്തോടെ ആ വാഹനവും എടുത്തു കൊണ്ട് വീട്ടിൽ വന്നു. ഭക്ഷണം ഒക്കെ കഴിച്ച് തിരിച്ച് ഇറങ്ങുന്ന സമയത്താണ് വാപ്പ വന്ന് പറയുന്നത് നമ്മുടെ വീട്ടിൽ ഒരുപാട് ആളുകൾ കൂടിയിട്ടുണ്ട് എന്ന്. നീ അവരോട് ചെന്ന് സംസാരിക്കാനും പറഞ്ഞു.
നമ്മുടെ വീട്ടിൽ മമ്മൂട്ടി വന്നു എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത് എന്നും ബാപ്പ പറഞ്ഞു. വാഹനം പാർക്ക് ചെയ്ത് ഇട്ടതാണ് അതിന് കാരണമായി മാറിയത്. എല്ലാവരുടെയും മനസ്സിൽ 369 എന്ന നമ്പർ ഐഡന്റിറ്റി ആയി മാറി കഴിഞ്ഞു. അപ്പോൾ മമ്മൂക്ക എന്റെ വീട്ടിൽ വന്നു എന്നാണ് എല്ലാവരും കരുതിയത്. അതാണ് അത്തരത്തിൽ ആളുകൾ വീട്ടിലേക്ക് എത്തിയത് എന്നും ആസിഫ് അലി പറയുന്നുണ്ട്.