അന്ന് അപമാനിക്കപ്പെട്ടു നിന്നതിനെ കുറിച്ചു ചോദിച്ചപ്പോൾ കോരിത്തരിപ്പിക്കുന്ന ഒരു അനുഭവം പറഞ്ഞു ആസിഫ് അലി: സംഭവം ഇങ്ങനെ

691

മലയാളത്തിലെ ഏറ്റവും അഭിനയ പ്രതിഭയുള്ള യുവ നായകന്മാരിൽ പ്രമുഖനാണ് ആസിഫ് അലി. ഏത് കഥാപാത്രമായും വളരെ പെട്ടെന്ന് തന്നെ ഭാവം മാറാൻ കഴിയുന്ന കഴിവുള്ള ഒരു ചെറുപ്പക്കാരൻ. ഒരു വ്യക്തിയുടെയും പിന്തുണയില്ലാതെ വളരെ സാധാരണക്കാരിൽ സാധാരണക്കാരനായി മലയാള സിനിമയിലേക്ക് കയറി വന്ന ആസിഫലി ഇന്ന് മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ്.

ശ്രീ എം ടി വാസുദേവൻ നായരുടെ ജന്മദിനവുമായി ബന്ധപ്പെട്ടു അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങിൽ വച്ച് പ്രമുഖ സംഗീത സംവിധായകൻ രമേശ് നാരായണൻ ആസിഫലിയെ അപമാനിച്ച സംഭവം വലിയ തോതിൽ കേരളം ചർച്ച ചെയ്ത ഒന്നാണ്. ആ സംഭവത്തെക്കുറിച്ച് അടുത്തിടെ മലയാള മനോരമയുടെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ മാധ്യമപ്രവർത്തകൻ ജോൺ ലൂക്കാസ് ആസിഫലിയോട് ചോദിച്ചിരുന്നു. അതിനു ആസിഫലി പറഞ്ഞ ഒരു മറുപടി ആരെയും ആവേശം കൊള്ളിക്കുന്ന ഒന്നാണ് സംഭവം ഇങ്ങനെ.

ADVERTISEMENTS
   

എം ടി വാസുദേവൻ നായർ ഉൾപ്പെടെയുള്ള വലിയ മഹാരഥന്മാർ ഇരിക്കുന്ന ഒരു സദസ്സിൽ വച്ച്അല്പസമയമെങ്കിലും നിസ്സംഗനായി നിൽക്കേണ്ടി വന്നു ആസിഫ് അലിക്ക്അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ആസിഫ് അലി പറഞ്ഞ മറുപടി ഇങ്ങനെയാണ്. ഒരു പരിധിവരെ തനിക്ക് ഇതൊക്കെ ശീലമായിട്ടുണ്ട് . നമ്മൾ അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാത്ത ഒരു അവസ്ഥ തന്നെ ഇപ്പോൾ ഉണ്ടായിട്ടുണ്ട്ന്നാ. എന്നാൽ താൻ ഈ നേരിട്ട വലിയ അപമാനത്തിന്റെ ഓപ്പോസിറ്റ് ആയിട്ടുള്ള വലിയ ഒരു സംഭവം ഒരിക്കൽ തൻ്റെ ജീവിതത്തിൽ നടന്നതിനെ കുറിച്ച് ആസിഫലി തുറന്നുപറയുന്നു.

അതായത് മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം റോഷാക്കിന്റെ അമ്പതാമത്തെ ദിവസത്തെ ആഘോഷ പരിപാടി നടക്കുന്ന സമയത്ത് മമ്മൂക്കയുടെ മാനേജരായ ജോർജേട്ടൻ തന്നെ വിളിച്ചിട്ട് ആസിഫലി നീ അവിടം വരെ വരണം നിനക്കും ഒരു മൊമെന്റോ നൽകി ആദരിക്കുന്ന ഒരു ചടങ്ങുണ്ട് എന്ന് തന്നോട് പറഞ്ഞിരുന്നു. ആ സിനിമയിൽ അഭിനയിച്ചവരും ആ സിനിമയിലെ ടെക്നിക്കൽ സൈഡിൽ പ്രവർത്തിച്ച ഉൾപ്പെടെ എല്ലാവരും ഉണ്ട് അവിടെ. അവരെയെല്ലാം ഇതേപോലെ ഒരു മൊമെന്റോ നൽകി ആദരിക്കുന്നുണ്ട്. അതുപോലെ തന്നെ തനിക്കും ഒരു മൊമെന്റോ നൽകി ആദരിക്കുന്ന ഒരു ചടങ്ങാകും അത് എന്ന് കരുതി തന്നെയാണ് താനും അതിനു പോയത്.

അതു പോലെ തന്നെ അവർക്കെല്ലാവർക്കും കിട്ടുന്ന പോലെ ഒരു മൊമെന്റോ തനിക്കും കിട്ടും എന്നുള്ള പ്രതീക്ഷയോടെയാണ് താനും പോയത് എന്നാൽ ലൈഫിൽ ഏറ്റവും വലിയ മനോഹരമായ ഒരു മുഹൂർത്തമാണ് അന്ന് അവിടെ സംഭവിച്ചത്. അന്ന് തനിക്ക് മൊമെന്റോ നൽകാനായി ദുൽഖർ എത്തുന്നതും പെട്ടന്ന് മമ്മൂക്കയും കൂടെ സ്റ്റേജിലേക്ക് കയറി വരുന്നതും കണ്ടപ്പോൾ തനിക്ക് വലിയ സന്തോഷമായി.

അവർ രണ്ടുപേരും കൂടിയാണ് അതെനിക്ക് തരാൻ പോകുന്നത്. അപ്പോഴാണ് ഒരു റോളക്സിന്റെ കവറുമായി മമ്മൂക്ക അടുത്തേക്ക് വരുന്നതും ” നീ എന്നോട് തമാശയ്ക്ക് ചോദിച്ചില്ലായിരുന്നോ എന്നാൽ ഇത് എൻറെ ഗിഫ്റ്റ് ആണ് എൻറെ സിനിമയിൽ നീ അഭിനയിച്ചതിന് എന്ന് പറഞ്ഞ് ഒരു റോളക്സ് വാച്ച് തനിക്ക് സമ്മാനിച്ച കാര്യം ആസിഫ് അലി തുറന്നുപറയുന്നു. അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ്.

ഈ രണ്ട് എക്സ്ട്രീം സ്വഭാവങ്ങളുള്ള സിറ്റുവേഷനിലൂടെ താൻ ജീവിതത്തിൽ കടന്നുപോയിട്ടുണ്ട് എന്നും അതുകൊണ്ട് ഇതൊക്കെ വലിയ കാര്യമായി താൻ എടുക്കുന്നില്ല എന്നും ആസിഫലി പറയുന്നു. മുഖം കാണിക്കാതെ എന്നാൽ ആ ചിത്രത്തിലെ യഥാർത്ഥ വില്ലൻ എന്നുള്ള രീതിയിൽ കണ്ണുകൾ മാത്രം കാണിച്ച് ഒരു മാസ്ക് ഇട്ട് ഒരു പ്രത്യേക കഥാപാത്രമായി ആസിഫ് അലി മമ്മൂട്ടിയുടെ റോഷാക്കിൽ എത്തിയിരുന്നു. വലിയതോതിൽ പ്രശംസ പിടിച്ചു പറ്റിയ ഒരു പ്രകടനമായിരുന്നു അത്.

ആ ചിത്രത്തിലെ ആസിഫിന്റെ പ്രകടനത്തിനും ചിത്രത്തിൽ അങ്ങനെ ഒരു വേഷം ചെയ്യാൻ തയ്യാറായതിനും ആണ് മമ്മൂട്ടി ഒരു റോളക്സ് വാച്ച് സമ്മാനിച്ച ആസിഫലിയെ ആ ചടങ്ങിൽ വച്ച് ആദരിച്ചത്. ഒരിടത്ത് തന്നെ അപമാനിച്ച ഒരു സംഭവത്തെ വളരെ നിസാരമായി പുഞ്ചിരിയോടെ നേരിട്ട ആസിഫ് എന്നാൽ അതിൽ നിന്ന് വിപരീതമായി മറ്റൊരിടത്ത് താൻ ആഗ്രഹിക്കുന്നതിലും വലിയ ആദരവും ബഹുമാനവും സ്നേഹവും ലഭിച്ചതും അതും മലയാളത്തിലെ ഏറ്റവും വലിയ കലാകാരന്മാരിൽ ഒരാളായ മമ്മൂട്ടിയിൽ നിന്ന്. തനിക്ക് അതിലും സന്തോഷം എന്താണ് എന്ന് ആഡിഫ് ചോദിക്കുന്നു.

ADVERTISEMENTS