ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രീയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരക്കാർ. പിന്നീട് അനാർക്കലി സഹനടിയായതും നായികയായും നിരവധി ചിത്രങ്ങൾ എത്തിയിരുന്നു. ഉയരെ എന്ന ചിത്രത്തിലെ അനാർക്കലിയുടെ വേഷം ശ്രദ്ധ നേടിയിരുന്നു. ബോയ് ടൈപ്പ് ഹെയർ സ്റ്റൈലും വ്യത്യസ്തമായ സൗന്ദര്യവുമുള്ള നടി തന്റെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും മടി കൂടാതെ തുറന്നു സംവദിക്കുന്നതിൽ ഇപ്പോഴും ധൈര്യം കാട്ടാറുണ്ട്. ഇതിനോക്കാകെ സദാചാര ആക്രമണവും അവർ നേരിടാറുണ്ട്.
വളരെ ഗ്ലാമറസ് ആയ വേഷ വിധാനങ്ങൾ അണിയുന്നതിനു സ്ഥിരം ട്രോൾ ചെയ്യപ്പെടാറുള്ള താരം പക്ഷേ അതിലും ഫോട്ടോഷൂട്ടുകളിലൂടെയാണ് അതിനൊക്കെ മറുപടി കൊടുക്കുന്നത്. ഇപ്പോൾ രണ്ടു ദിവസമായി അനാർക്കലി മാധ്യമങ്ങളുടെ മെയിൻ തലക്കെട്ടിൽ നിറഞ്ഞു നിൽക്കുകയാണ്. അതിനു പ്രധാന കാരണം സ്ത്രീകൾക്കെതിരെ ഭക്ഷണ കാര്യങ്ങളിൽ പോലും സമൂഹത്തിൽ നിലനിൽക്കുനന് വിവേചനത്തെ പറ്റി താരം നടത്തിയ വെളിപ്പെടുത്തലാണ്.
നിഖില വിമലിന്റെ പരാമർശം കൊണ്ട് തന്നെ ചൂട് പിടിച്ചിരുന്ന ആ ചർച്ചയിലേക്ക് കൂടുതൽ എണ്ണ ഒഴിച്ച് കൊടുത്ത പോലെയാണ് അനാർക്കലിയുടെ പ്രസ്താവനയും എത്തിയത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതുണ്ടായത്.
അതെ അഭിമുഖത്തിൽ അനാർക്കലി കാസ്റ്റിംഗ് കൗച്ചിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തനിക്കു പൊതുവെ ഒരു ബോൾഡ് ലുക്കാnuള്ളത് ഇനി അതിന്റെ പേരിലാണോ എന്നൊന്നും അറിയില്ല ആരും ഇതേ വരെ എന്തെങ്കിലു തരുമോ അല്ലെങ്കിൽ എന്തിനെലും സമ്മതിക്കുമോ എന്ന രീതിയിൽ ഒന്നും ചോദിച്ചിട്ടില്ല. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്താണ് എന്നോട് മാത്രം അങ്ങനെ ഒന്നും ചോദിക്കാതിരിക്കുന്നത് എന്ന്.
പക്ഷേ എന്നാൽ അടുത്തിടെ അത്തരത്തിൽ ഒരു സംഭവം ഉണ്ടായി. ദുബായ് വച്ച് എനിക്ക് ഒരു ഉൽഘാടനം ഉണ്ടായിരുന്നു. ഉൽഘാടനം കഴിഞ്ഞുള്ള പാർട്ടി കഴിഞ്ഞാലും ഉടൻ പോകരുത് അവിടെ നിൽക്കണം എന്ന് അവിടെ ഒരാൾ എന്നോട് പറഞ്ഞു. അതെന്തിനാണ് എന്ന് ഞാൻ ചോദിച്ചതിട്ട് ഒന്നും ആദ്യം അവർ പറഞ്ഞില്ല. എന്തിനാണ് അവിടെ നിൽക്കേണ്ടത് എന്ന് എനിക്ക് അറിയണം അതുകൊണ്ടു ആവർത്തിച്ചു ചോദിച്ചപ്പോൾ ആണ് പറഞ്ഞത്. എം ഡിക്ക് അനാര്‍ക്കലിയില്‍ താല്പര്യമുണ്ട് പേയ്മെന്റ് എത്രയാണെങ്കിലും പ്രശ്‌നമില്ല എന്ന്.
സത്യത്തിൽ അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി കാരണം ആരെങ്കിലും എന്നോട് അങ്ങനെ ആവശ്യപ്പെട്ടല്ലോ . അപ്പോൾ തന്നെ ഞാൻ അയാളോട് പറഞ്ഞു എനിക്ക് താല്പര്യമില്ല എന്ന്. അപ്പോൾ ഉടനെ വരുന്നു അടുത്ത ചോദ്യം താല്പര്യമുള്ള ഏതെങ്കിലും താരങ്ങൾ ഉണ്ടോ എന്ന് . ‘പോടോ’ എന്ന് പറഞ്ഞു ആണ് താൻ അവിടെ നിന്ന് പോയത്. ചിരിച്ചുകൊണ്ട് അനാർക്കലി പറയുന്നു. താരം വളരെ കൂള്‍ ആയി ആണ് ആ സന്ദര്‍ഭത്തെ നേരിട്ടത്.
താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രമാണ് ബി 32 മുതൽ 44 വരെ. കേരള സർക്കാർ സ്ത്രീ ശാക്തീകരണത്തിനായി തുടങ്ങി വച്ച പദ്ധതിയുടെ ഭാഗമായി നവാഗതയായ ശ്രുതി ശരണ്യ എഴുതി സംവിധാനം ചെയ്ത ചിത്രം സ്ത്രീ ശരീരത്തിന്റെ പ്രധാനമായും സ്ത്രീകളുടെ മാറിടത്തിന്റെ രാഷ്ട്രീയം ആണ് ചർച്ച ചെയ്യുന്നത്. സ്ത്രീ ശരീര വർണനയിലും അവളെ ഉപഭോഗ വസ്‌തുവായുള്ള ചിത്രീകരണത്തിലും മാറിടം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതാണ് ചിത്രം പ്രതിപാദ്യം ചെയ്യുന്ന വിഷയം.
പക്ഷേ ഇതേ മാറിടത്തെ കുറിച്ച് സ്ത്രീകളുടെ കാഴ്ചപ്പാടും അവർ ഇതുമൂലം സാമൂഹികമായും ശാരീരികമായും മനസികളെയും നേരിടുന്ന ബുദ്ധിമുട്ടുകളെ പറ്റി ആദ്യമായി ആയിരിക്കും ഒരു ചിത്രം ചർച്ച ചെയ്യുന്നത്. ആറു സ്ത്രീകളുടെ ജീവിതത്തെ ചുറ്റിപറ്റിയുള്ള കഥയാണ് രമ്യ നമ്പീശൻ അനാർക്കലി മരക്കാർ എന്നിവർ പ്രധാന കഥാപത്രങ്ങൾ ചെയ്യുന്നു. ഇവരെ കൂടാതെയുള്ളവർ മിക്കവാറും പുതുമുഖങ്ങൾ ആണ്,സരിൻ ശിഹാബ്,അശ്വതി ,റെയ്‌ന രാധാകൃഷ്‍ണൻ,കൃഷ്ണ കുറിപ്പ് എന്നിവരാണ് പുതുമുഖങ്ങൾ. ചിത്രത്തിൽ അനാർക്കലിയുടെ പ്രകടനം മികവുറ്റതാണ് എന്ന് നിരൂപകരും സമ്മതിക്കുന്നു.