പുരുഷന് കാത്ത് സൂക്ഷിക്കേണ്ടാത്ത യാതൊരു ചാരിത്ര്യവും സ്ത്രീക്കുമില്ല- കുറിപ്പ് വൈറൽ ആകുന്നു .

0

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമ ലോകം ആകെ മാനം കേട്ട ഒരു അവസ്ഥയിലാണ്. അതുകൂടാതെ ഇതിനെ തുടർന്ന് പല നടിമാരും മുൻനിര നടന്മാർക്കും സംവിധായകർക്കുമെതിരെ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ സിനിമ ലോകത്തെ തന്നെ ആടിയുലച്ചിരിക്കുകയാണ്. അമ്മയുടെ അംഗങ്ങളുടെ കൂട്ട രാജിയെ തുടർന്ന് അമ്മയുടെ ഓഫീസ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ് അതിന്റെ ഗേറ്റിനുമുന്നിൽ അടുത്തിടെ ലോ കോളേജ് വിദ്യാർത്ഥികൾ ഒരു റീത്തു വച്ചിരുന്നു. ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരുന്നു. ഇപ്പോൾ ആ റീത്തിൽ എഴുതിയിരിക്കുന്ന ഒരു വാചകത്തെ കുറിച്ചും സമൂഹം അങ്ങനെ പറയുന്നതിലെ ശരികേടിനെ കുറിച്ചും ചിന്തോദ്വീപകമായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകയും സംരഭകയും ഒക്കെയായ അനഘ ജയൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അനഘയുടെ കുറിപ്പ് ഇങ്ങനെ.

ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്ക് സന്തോഷവും ആത്മസംതൃപ്തിയും തോന്നുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല. വലിയ രാഷ്ട്രീയ ശരികേടാണ് ആ റീത്തിലെ ടെക്സ്റ്റ്. എന്തിന് വേണ്ടിയാണോ വാദിക്കുന്നത്, അതിനെ തന്നെ കരി വാരി തേയ്ക്കുന്നത്ര അബദ്ധം. ഡിയർ സൊസൈറ്റി, അച്ഛനില്ലായ്മ ഒരു മോശമോ തെറ്റോ തെറിവാക്കോ അല്ല. അമ്മയില്ലായ്മ പോലെ ഒരു ജീവിതസാഹചര്യം മാത്രമാണത്. അമ്മയില്ലാത്ത കുട്ടീ എന്ന് വിളിക്കുമ്പോൾ തോന്നാത്ത ഇൻസൾട്ട് ‘തന്തയില്ലാത്തവനെ’ എന്ന് വിളിക്കുമ്പോൾ നിങ്ങൾക്ക് തോന്നുന്നു എങ്കിൽ, നിങ്ങൾ ഇപ്പോഴും സ്ത്രീയുടെ ‘ചാരിത്ര്യത്തെ’ അഭിമാനത്തിന്റെ അളവുകോൽ ആയി കാണുന്ന പാട്രിയാർക്കൽ ഇഡിയറ്റ് ആണെന്നാണ് അർത്ഥം. ഇങ്ങനെയുള്ളവരാണ് ലൈംഗിക അതിക്രമങ്ങളെ ‘മാനഭംഗം’ എന്ന് വിളിക്കുന്നത്.

ADVERTISEMENTS
   


ഇനി ശ്രദ്ധിച്ച് കേൾക്കൂ:
1) പുരുഷന് കാത്ത് സൂക്ഷിക്കേണ്ടാത്ത യാതൊരു ചാരിത്ര്യവും സ്ത്രീക്കുമില്ല.
2) അച്ഛനില്ലാത്ത കുട്ടികൾ അമ്മയില്ലാത്ത കുട്ടികളെ പോലെ സമൂഹത്തിൽ തുല്യപൗരന്മാർ ആണ്. അവർ ആരെക്കാളും കുറഞ്ഞവരല്ല.
3) ഒരാൾ ഒരു സ്ത്രീക്കെതിരെ ലൈംഗിക അതിക്രമം കാണിക്കുമ്പോൾ ഭംഗപ്പെടുന്നത് (ഭംഗപ്പെടേണ്ടത്) അയാളുടെ മാനമാണ്; സ്ത്രീയുടെതല്ല. ലൈംഗിക അതിക്രമം നേരിട്ട സ്ത്രീയ്ക്ക് മനശ്ശാന്തി അല്ലാതെ യാതൊന്നും ‘നഷ്ടപ്പെട്ടി’ട്ടില്ല.
4) ഒരു പുരുഷന്റെയും, ഒരു കുടുംബത്തിന്റെയും, ഒരു സമൂഹത്തിന്റെയും അഭിമാനം കാത്തുസൂക്ഷിക്കേണ്ട കാര്യം സ്ത്രീശരീരത്തിനില്ല – and there is no particular ‘purity’ related to it.
അപ്പോൾ എറണാകുളം ലോകോളേജ് വിദ്യാർഥികളെ, ലക്ഷ്യം കൊള്ളാം – പക്ഷെ മാർഗ്ഗം ശരിയായില്ല.

നമ്മയുടെ നിത്യ ജീവിതത്തിൽ ഇന്നും നമ്മൾ ഉപയോഗിക്കുന്ന പല വാക്കുകളും പലപ്പോഴും പൊളിറ്റിക്കളി ഇൻകറക്ട് ആണ് എന്ന് മനസിലാകുന്നത് വളരെ വൈകയാണ് അതിന്റെ പ്രധാന കാരണം നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗവും ആ രീതികൾ പിന്തുടരുന്നതും അതാണ് ശരിയെന്നു വിശ്വസിക്കുന്നതുമാണ്. ഒരു പക്ഷേ ആത്മാർത്ഥമായി സ്ത്രീപക്ഷത്തു നിൽക്കുന്ന ഒരാൾ പോലൂം പലപ്പോഴും അറിയാതെ പറഞ്ഞു പോകുന്നത് സ്ത്രീ വിരുദ്ധമാകാറുണ്ട്. കാരണം ആ വ്യക്തിയും ഈ സമൂഹത്തിന്റെ പരിച്ഛേദമാണ് എന്നുള്ളതുകൊണ്ടാണ് .

അത്രയും സ്ത്രീ വിരുദ്ധമായ ഒരു സമൂഹത്തിൽ ആണ് നമ്മൾ നിൽക്കുന്നത്. അതിനു ഒപ്പമുള്ള സ്ത്രീകളെ പങ്കാളികളെ സുഹൃത്തുക്കളെ അങ്ങനെ ഒരു പുരുഷന്റെ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്ന പൽ സ്ത്രീകളെയും കേൾക്കാനും അവരുടെ പ്രശ്നങ്ങൾ അറിയാനും ശ്രമിക്കുന്ന പുരുഷന്മാർക്ക് മാത്രമേ തങ്ങൾ പറഞ്ഞു വെക്കുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങളെ ,ഒപ്പം താനാണ് അനുഭവിക്കുന്ന അനർഹമായ പ്രിവിലേജുകളെ മനസിലാക്കാനും തിരുത്താനും ആകു. സ്വൊയം അന്വോഷിക്കുക സ്വൊയം തിരുത്തുക. മറ്റുള്ളവരെ കേൾക്കാൻ ശ്രമിക്കുക. ഒന്നും ഒരാളിൽ അടിച്ചേൽപ്പിക്കാതിരിക്കാൻ ശ്രമിക്കുക. ആരും ആരുടെയും അടിമയല്ല ,ഓരോരുത്തരും സ്വതന്ത്ര വ്യക്തികളാണ് എന്ന് മാറക്കാതിരിക്കുക

ADVERTISEMENTS
Previous articleഹേമ കമ്മിറ്റി റിപ്പോർട്ടിൽ മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ – അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.