സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ ഒടുവിൽ ജനുവരി 25 ന് തീയേറ്ററുകളിൽ എത്തി. ആക്ഷൻ-ത്രില്ലർ ചിത്രമായ പഠാണിൽ ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. റിലീസ് ചെയ്തു ആഴ്ചകൾ കഴിഞ്ഞു എങ്കിലും ഇപ്പോഴും ചിത്രം വൻ ഹിറ്റായി തീയറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്.
4 വർഷത്തിന് ശേഷം ഷാരൂഖ് ഖാനെ വീണ്ടും ബിഗ് സ്‌ക്രീനുകളിൽ കാണുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. പത്താൻ സൂപ്പർ ഹിറ്റായപ്പോൾ അതെ പോലെ തന്നെ ചിത്രത്തിലെ നായികയുടെ വേഷവും വലിയ വിവാദത്തിൽ ആയിരുന്നു. ചിത്രത്തിൽ ദീപിക പദുക്കോണിന്റെ കവി കളർ ബിക്കിനി വലിയ വിവാദമുണ്ടാക്കി. ബികിനിയുടെ നിറത്തിന്റെ പേരിൽ പഠാന്റെ ‘ബേഷാരം രംഗ്’ എന്ന ഗാനം വിവാദത്തിലായിരുന്നു. ദീപികയുടെ കിടിലൻ ബിക്കിനി ചിത്രങ്ങൾക്കൊപ്പം അവയുടെ ആരെയും അതിശയിപ്പിക്കുന്ന വമ്പൻ വിലയും ഇവിടെ കാണാം.
ദീപിക പദുകോണിന്റെ സ്വർണ്ണ നിറമുള്ള ബിക്കിനി
ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി ദീപിക പദുക്കോൺ ബെഷാരം രംഗ് ഗാനത്തിൽ ഒരു സ്വർണ്ണ നിറത്തിലുള്ള ബിക്കിനി വസ്ത്രം ധരിച്ചു. അവൾ അവളുടെ നല്ല ടോൺ ഉള്ള രൂപം സ്റ്റൈലിൽ കാണിച്ചു, എല്ലാവരെയും പുളകിതരാക്കി . ഡീപ് നെക്ക്‌ലൈനോടുകൂടിയ ബോഡി ഹഗ്ഗിംഗ് സ്വിംസ്യൂട്ടിന് 11,983 രൂപയാണ് വിലയെന്ന് ആണ് പുതിയ റിപ്പോർട്ട്.
ദീപിക പദുകോണിന്റെ ഓറഞ്ച് ബിക്കിനി
ചിത്രത്തിൽ ദീപിക പദുക്കോൺ ഓറഞ്ച് ബിക്കിനി ധരിച്ചിരുന്നു, അതായിരുന്നു ഇക്കണ്ട വിവാദങ്ങൾ ഒക്കെ ഉണ്ടാക്കിയത്. ഈ ബിക്കിനി നഗരത്തിലെ സംസാരവിഷയമായി മാറുകയും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ഈ ബിക്കിനിയുടെ വില ഇപ്പോഴും വ്യക്തമല്
ദീപിക പദുക്കോണിന്റെ ഗ്ലോവിങ് ബിക്കിനി
ചെയിൻ-മെയിൽ പാവാടയ്‌ക്കൊപ്പം തിളങ്ങുന്ന ബിക്കിനി ധരിച്ച് ദീപിക പദുക്കോൺ. ഈ വസ്ത്രം ഡിസൈൻ ചെയ്തത് സൈഷ ഷിൻഡെയാണെന്നും ദീപിക വസ്ത്രത്തിൽ അതീവ സുന്ദരിയായി കാണപെട്ടിരുന്നു.
ദീപിക പദുക്കോണിന്റെ വൺ ഷോൾഡർ ബിക്കിനി
സൈഷ ഷിൻഡെ ഡിസൈൻ ചെയ്ത റെയിൻബോ വൺ ഷോൾഡർ ബിക്കിനിയിൽ ദീപിക പദുക്കോൺ ഒരു ബോംബ് ഷെൽ പോലെയായിരുന്നു. ഈ ബിക്കിനി ഒരു കസ്റ്റമൈസ്ഡ് വസ്ത്രമാണ്, അതിൽ ബ്ലാക്ക് ബോട്ടം വസ്ത്രം അടിയിൽ ദീപിക ജോടിയായി ഉപയോഗിച്ചിരുന്നു.
ദീപിക പദുകോണിന്റെ മഞ്ഞ മോണോകിനി
ദീപിക പദുക്കോൺ ഒരു സെക്‌സി ലുക്കിലുള്ള മഞ്ഞ മോണോകിനി ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. ഏകദേശം 19,773 രൂപയാണ് ഈ ബിക്കിനിയുടെ വില.
വിവാദങ്ങൾ ഏറെയുണ്ടാക്കിയ ദീപികയുടെ ബിക്കിനി പക്ഷേ സിനിമയ്ക്ക് മികച്ച പ്രമോഷൻ ആണ് നൽകിയത്. കോടിക്കണക്കിനു രൂപ മുടക്കിയാൽ ലഭിക്കാത്ത പ്രമോഷൻ കാവി കളർ ബിക്കിനി ധരിച്ചതിന്റെ പേരിൽ ഹിന്ദുത്വ സംഘടനകൾ ഉണ്ടാക്കിയ വിവാദങ്ങൾ ചിത്രത്തിന് നൽകി എന്നതാണ് സത്യം. ബിക്കിനി ധരിച്ചുള്ള ഗാനം ചിത്തത്തിൽ നിന്ന് മാറ്റണം എന്നുള്ള ആവശ്യവും അണിയറ പ്രവർത്തകൻ അവഗണിച്ചു. ചിത്രം ഇപ്പോൾ ആയിരം കോടിയും കടന്നു മുന്നോട്ട് പോവുകയാണ്.