Advertisement
Home MOVIES BOLLYWOOD പുഷ്പ 2 വിൽ വീണ്ടും ഐറ്റം ഡാൻസ് ചെയ്യാൻ സാമന്തക്ക് റെക്കോർഡ് പ്രതിഫലം – പ്രതിഫലത്തുകയും...

പുഷ്പ 2 വിൽ വീണ്ടും ഐറ്റം ഡാൻസ് ചെയ്യാൻ സാമന്തക്ക് റെക്കോർഡ് പ്രതിഫലം – പ്രതിഫലത്തുകയും താരത്തിന്റെ പ്രതികരണം വൈറൽ

878
ADVERTISEMENTS

 

അല്ലു അർജുന്റെ പുഷ്പയിലെ ഊ അണ്ഡവാവ എന്ന ഗാനത്തിലൂടെ സാമന്ത റൂത്ത് പ്രഭു ഹോപ്പ് നെയിം ആയി മാറി, ആ ഒരു പാട്ടിലൂടെ മാത്രമാണ് ആളുകൾ തന്നെ ഓർക്കുന്നതെന്നും തന്റെ സിനിമകൾ മറന്നുപോയെന്നും താരം പറയുന്നു . അല്ലു അർജുനൊപ്പം പുഷ്പ 2വിൽ മറ്റൊരു ഐറ്റം സോംഗ് ചെയ്യാൻ അണിയറ പ്രവർത്തകർ താരത്തെ സമീപിച്ചു എന്നതാണ് ഇപ്പോൾ ഏറ്റവും പുതിയ വാർത്ത.

സാമന്തയുടെ ആ ഒറ്റ ഡാൻസ് വീഡിയോയ്ക്ക് വമ്പൻ പ്രതിഫലമാണ് അന്ന് നൽകിയത്. വളരെ അപൂർവ്വമായി ഉണ്ടാകാറുള്ള ഓട്ടോ ഇമ്മ്യൂൺ രോഗമായ മ്യോസൈറ്റിസ് എന്ന രോഗത്തിന്റെ ചികിത്സയിലാണ് താരം ഇപ്പോൾ താരത്തിന്റേതായി പുറത്തു വരുന്ന ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ പറ്റുന്നത് സാമന്ത രോഗം ഭേദമായി ഉടൻ വരാനുള്ള സാധ്യതയാണ് . സ്ഥിരമായി കഠിനമായ വർക്ക് ഔട്ട് വിഡിയോകൾ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

ADVERTISEMENTS
READ NOW  ആ കാളരാത്രി ഒരിക്കലും മറക്കില്ല, കുടിയന്മാര്‍ മുറിയിലേക്ക് ഓടിച്ചു കയറ്റി എന്നിട്ട്…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൂനം പാണ്ഡെ

കാളിദാസന്റെ ശാകുന്തളം നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ശാകുന്തളം എന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രമാണ് സമാന്തയുടേതായി ഉടൻ പുറത്തിറങ്ങാൻ പോകുന്നത്. ശകുന്തളയായി താരം ചെയ്യുന്ന വേഷം താരത്തിന് വലിയ പ്രതീക്ഷകളുള്ളതാണ്.

പുഷ്പയിലെ ഊ അണ്ഡവാവ എന്ന ഗാനത്തോടെ ആ ഗാനത്തിന്റെ പേരിൽ മാത്രമാണ് ഇപ്പോൾ തന്നെ ആളുകൾ അറിയുന്നത് എന്നും താൻ അഭിനയിച്ച മറ്റു ചിത്രങ്ങൾ പ്രേക്ഷകർ മറന്നു പോയി എന്നും സാമന്ത പറയുന്നു. ഇപ്പോൾ തനിക്ക് അതിൽ നിന്ന് പുറത്തു കടക്കണം എന്നുള്ളത് കൊണ്ട് തന്നെ പുഷ്പ 2 വിൽ വീണ്ടും ഒരു ഐറ്റം നമ്പറിനായി സാമന്തയെ സമീപിച്ച ചിത്രത്തിന്റെ സംവിധായകൻ സുകുമാറിനോട് താരം നോ പറഞ്ഞിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ.

താരത്തെ എങ്ങനെയും പ്രോജക്ടിലേക്ക് കൊണ്ട് വരാനായി ആരെയും അതിശയിപ്പിക്കുന്ന പ്രതിഫലമാണ് ഒരു ഗാനത്തിനായി മാത്രം നൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ അഞ്ചു കോടി രൂപ ഒറ്റഗാനത്തിനായ് മാത്രം താരത്തിന് ഓഫർ ചെയ്തിട്ടും സാമന്ത അത് നിരസിച്ചു എന്നതാണ് പുതിയ വാർത്തകൾ.

മുംബയിൽ അടുത്തിടെ ആഡംബര ഭവനം സാമന്ത വാങ്ങിയത് താരം ബോളിവുഡിലേക്ക് ചേക്കേറുന്നതിന്റെ ലക്ഷണമായി ആണ് മാധ്യമങ്ങൾ കാണുന്നത്. എന്ത് തന്നെയായാലും കഴിവുറ്റ അഭിനേതാവായി സാമന്ത എത്രയും പെട്ടന്ന് പൂർണമായും രോഗം ഭേദമായി സിനിമയിൽ പൂർണമായും സജീവമാകണം എന്നാണ് ആരാധകരുടെ ആഗ്രഹം.

ADVERTISEMENTS