മലയാള സിനിമയിൽ തന്നെ വലിയതോതിൽ ചർച്ച നേടിയ ചിത്രമായിരുന്നു സിദ്ധാർത്ഥ ഭരതൻ ഒരുക്കിയ സ്വാസിക വിജയ്, അലൻസിയർ റോഷൻ മാത്യു തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചതുരം എന്ന ചിത്രം. ചിത്രം റിലീസ് ആവുന്നതിനു മുൻപ് തന്നെ ഈ ചിത്രത്തെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകൾ നടന്നിരുന്നു എന്നതാണ് സത്യം. അതിലേറ്റവും ശ്രദ്ധ നേടിയ ഒരു ചർച്ച എന്നത് ചിത്രം ഏ സർട്ടിഫിക്കറ്റ് നേടിയ ചിത്രമായിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ വളരെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തിനു വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയും ചെയ്തത്. ചിത്രം പുറത്ത് വന്നപ്പോൾ ശക്തമായ ഒരു കഥ ചിത്രത്തിൽ ഉണ്ട് എന്ന് പലരും പറഞ്ഞിരുന്നുവെങ്കിലും കൂടുതൽ ആളുകളും എടുത്തു പറഞ്ഞത് ചിത്രത്തിലെ സ്വാസികയുടെ അലൻസിയറിന്റെയും പ്രകടനം മികച്ചതായിരുന്നു എന്നാണ്.
ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ ചിത്രത്തിലെ ചില വിശേഷങ്ങളെക്കുറിച്ച് അലൻസിയർ ഒരു അഭിമുഖത്തിൽ പറയുന്നതാണ്. ഏറ്റവും കൂടുതൽ ചിത്രത്തിൽ വിമർശനം നേടിയതും നടി സ്വാസിക വിജയിയ്ക്ക് ആയിരുന്നു. സ്വാസികയെ പോലെ ഒരു നടീയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള രംഗങ്ങളാണ് സിനിമയിൽ കാണേണ്ടി വന്നത് എന്നാണ് പലരും പറഞ്ഞിരുന്നത്. ഇപ്പോൾ സ്വാസിക തന്നെ തനിക്ക് ഒരു സർട്ടിഫിക്കറ്റ് നൽകിയിരുന്നു എന്ന് തുറന്നു പറയുകയാണ് അലൻസിയർ ; വാക്കുകൾ ഇങ്ങനെ..
ചിത്രത്തിലെ പല രംഗങ്ങളും ഇത്തിരി കടന്നു പോയത് പോലെ തോന്നിയിരുന്നു എന്നാൽ സ്വാസിക പറഞ്ഞ ഒരു കമന്റ് ആണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം എന്നാണ് കരുതുന്നത്. അവൾക്കൊപ്പം ഉള്ള ആദ്യ ഷോട്ട് എടുക്കുന്ന സമയത്ത് സ്വാസികയും ഒപ്പം സിദ്ധാർത്ഥം വന്നിരുന്നു. ഷോട്ടിലെ പറ്റി അവളോട് പറയാൻ സിദ്ധാർത്ഥത്തിനും ഒരു മടിയുണ്ട്. എന്താണ് ഷോട്ട് എടുക്കുന്നില്ല എന്ന് അവൾ ചോദിച്ചപ്പോൾ നിങ്ങൾ തമ്മിൽ ഒന്ന് വർക്ക് ചെയ്തു നോക്കൂ എന്നു പറഞ്ഞശേഷം അവൻ പോവുകയാണ് ചെയ്തത്.
നിരവധി ആളുകളാണ് ഷൂട്ടിങ്ങിനായി നിൽക്കുന്നത്. ലൈറ്റ് ബോയ്സ് പരിചയമില്ലാത്ത വീട്ടുകാര്, അങ്ങനെ ഒരുപാട് പേര്. സിനിമയിൽ മാത്രമാണ് ഇത് ഇന്റിമേറ്റ് സീൻ . ഞങ്ങൾ ചെയ്യുമ്പോൾ അത് പരസ്യമാണ്. ഞങ്ങൾ മൂന്ന് ടേ ക്ക് ഒക്കെ നോക്കിയപ്പോൾ അവൾ കുറച്ചു കൂടി ഫ്രീയായി. എനിക്കാണെങ്കിൽ അങ്ങനെ ഫ്രീ ആവാനും പറ്റുന്നില്ല. സീനിനെ കുറിച്ച് സിദ്ധാർത്ഥ് ഡിസൈൻ ചെയ്ത് തന്നു, പാവാട തൊട്ട് ഇങ്ങനെ പോകണം എന്റെ കൈ . പിന്നെ അത് നീങ്ങി വന്ന് അവളുടെ മുകളിലേക്ക് എത്തണം. അത്രയും പാടില്ല എന്ന് എനിക്ക് തോന്നി. എന്റെ സദാചാരബോധം അത് അനുവദിച്ചില്ല. ഇത്തിരി കടന്നു പോയില്ലേ എന്ന് വിചാരിച്ച് ഞാൻ വിട്ടു. അപ്പോൾ സ്വാസിക പറഞ്ഞ ഒരു കമന്റ് ആണ് എനിക്ക് കിട്ടിയ സർട്ടിഫിക്കറ്റ് . അവൾ ചോദിച്ചത് ഇയാൾക്കാണോ മീറ്റു കിട്ടിയത് എന്നായിരുന്നു.