മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചാൽ ശരിയാവില്ലെന്ന് തോന്നിയാൽ ; ഒടുവിൽ പ്രൊഡക്ഷൻ കണ്ട്രോൾ ആ സത്യം പറഞ്ഞു ; അലൻസിയർ

116

മലയാള സിനിമയിൽ ഇപ്പോൾ നിറസാനിധ്യമായി നിലനിൽക്കുന്ന നടനാണ് അലൻസിയർ. ഇതിനോടകം തന്നെ മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നടന് കഴിഞ്ഞു. ഇപ്പോൾ ഇതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ താൻ അഭിനയിക്കാത്തത് കാരണം താരം വെക്തമാക്കി.

ആദ്യമായി മമ്മൂട്ടിയുടെ സിനിമയിലേക്ക് വിളിച്ചപ്പോൾ അത് ശരിയാവില്ലെന്ന് തനിക്ക് തോന്നി എന്നാണ് അലൻസിയർ പറഞ്ഞത്. അദ്ദേഹം മറ്റ് നടന്മാരെക്കാളും വലിയ ദേഷ്യക്കാരനാണ് എന്നാണ് കേട്ടിട്ടുള്ളത്. കൂടെ അഭിനയിക്കണോ വേണ്ടയോ എന്ന് ചോദിക്കാൻ വേണ്ടി ഭാര്യയെ വിളിച്ചപ്പോലും വിട്ടുകള എന്നായിരുന്നു മറുപടി.

ADVERTISEMENTS
   

മെഗാസ്റ്റാർ മമ്മൂട്ടി തകർത്താടിയ കസബ എന്ന സിനിമയിലേക്ക് തന്നെ വിളിച്ചപ്പോൾ ഉള്ള അനുഭവത്തെ കുറിച്ചും തീരുമാനത്തെ കുറിച്ചുമാണ് നടൻ തുറന്നു പറഞ്ഞത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ തന്റെ അഭിനയം കണ്ടാണ് മമ്മൂക്ക എന്നെ ആ സിനിമയിലേക്ക് വിളിച്ചത്.

മമ്മൂക്കയുടെ പ്രൊഡക്ഷൻ കൺട്രോളർ അലക്സ്‌ ആയിരുന്നു തന്നെ വിളിച്ചത്. കോളാർ എന്ന സ്ഥലത്താണ് ചിത്രീകരണം നടക്കുന്നതെന്നും ഏഴ് ദിവസം വേണമെന്നായിരുന്നു പറഞ്ഞത്.

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടി. ഇതറിഞ്ഞപ്പോൾ താൻ ആദ്യം വിളിച്ചത് ഭാര്യയെയായിരുന്നു. മമ്മൂട്ടിയുടെ സിനിമയിലേക്ക് വിളിച്ചിട്ടുണ്ട്. ശരിയാകുമെന്ന് തോന്നുന്നില്ല. അദ്ദേഹം ഭയങ്കര ദേഷ്യക്കാരനെന്നാണ് കേട്ടിട്ടുള്ളത്. പോകാൻ കഴിയുമോ എന്ന് അറിയില്ല. എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോൾ ഇപ്പോഴേ പോണോ, വിട്ടുകള എന്നായിരുന്നു ഭാര്യയുടെ മറുപടി.

ഇതിനു ശേഷം പ്രൊഡക്ഷൻ കൺട്രോളർ അലക്സ്‌ വിളിക്കുമ്പോൾ ഒക്കെ ഞാൻ മൊബൈൽ ഫോൺ കട്ട്‌ ചെയ്യുകയായിരുന്നു. എന്നാൽ നിരന്തരം വിളി തടുർന്നപ്പോൾ അലെക്സിനോട്‌ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ പേടിയാണെന്നുള്ള സത്യം പറഞ്ഞു.

പക്ഷേ അലക്സിന്റെ മറുപടിയായിരുന്നു എന്നെ വീണ്ടും ഞെട്ടിച്ചത്. നിങ്ങൾ വന്നില്ലെങ്കിലാണ് പ്രശനമുണ്ടാവുക എന്നായിരുന്നു അലക്സിന്റെ മറുപടി. അങ്ങനെയാണ് താരം ആദ്യമായി കസബ സിനിമയിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നത്.

ഒരു അഭിമുഖത്തിലാണ് അലൻസിയർ ഈ കാര്യം തുറന്നു പറഞ്ഞത്. നിതിൻ രഞ്ജി പണിക്കരുടെ സംവിധാനത്തിൽ 2016ൽ റിലീസ് ചെയ്ത ചലച്ചിത്രമായിരുന്നു കസബ. മമ്മൂക്ക തകർത്തു അഭിനയിക്കുന്ന ഒരു ചലച്ചിത്രം കൂടിയായിരുന്നു കസബ

ADVERTISEMENTS