കുട്ടിക്കാലത്ത് ഒരാൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ബോളിവുഡ് സ്റ്റാർ അക്ഷയ്‌കുമാർ-അതറിഞ്ഞ മാതാപിതാക്കളുടെ പ്രതികരണം ഞെട്ടിച്ചു

148

 

ബോളിവുഡ് നടൻ, അക്ഷയ് കുമാർ, അവിടെയുള്ള ഒട്ടുമിക്ക ജനപ്രിയ വിഭാഗങ്ങളിലും തന്റെ അഭിനയ മികവ് തെളിയിച്ച ,ബോളിവുഡ് സിനിമാ വ്യവസായത്തിലെ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ്. ആക്ഷൻ, കോമഡി, ത്രില്ലർ, ഹൊറർ, റൊമാൻസ് തുടങ്ങി , അക്ഷയ് പതിറ്റാണ്ടുകളായി തന്റെ സിനിമാ സെലെക്ഷനുകളിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

ADVERTISEMENTS
   

സിനിമയെ പണം സമ്പാദിക്കുന്ന കലയായി മാത്രം കാണാതെ ആശയാധിഷ്ഠിത സിനിമകളിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കുന്നതിലും അക്ഷയ് ഒരു സൂപ്പർ സ്റ്റാറാണ് . തന്റെ വിജയകരമായ കരിയറിന് പുറമെ, എല്ലാറ്റിനേക്കാളും ഫിറ്റ്നസിന് മുൻഗണന നൽകുന്നതിനാൽ, ഫിറ്റ്നസും ആരോഗ്യവും ഉള്ളവരായിരിക്കാൻ അദ്ദേഹം ആളുകളെ പ്രചോദിപ്പിക്കാറുമുണ്ട് .

തന്റെ സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടും മനോഹരമായ ചിരികൊണ്ടും ബോളിവുഡ് ടൗണിലെ കില്ലാഡി കുമാർ എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ട് .ബി ടൗണിലെ പല തുറന്നു പറച്ചിലുകളും ഒരുപാട് വിവാദങ്ങൾക്കു വഴിതെളിച്ചുവെങ്കിലും ആദ്യമായിട്ടാണ് തനിക്കു നേരെ ഉണ്ടായ ഒരു ലൈംഗിക അതിക്രമത്തെ കുറിച്ച് ഒരു നടൻ തുറന്നു പറയുന്നത് .

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ, കുട്ടിക്കാലത്ത് തൻ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ആഘാതത്തെ കുറിച്ച് അക്ഷയ് കുമാർ അനുസ്മരിച്ചിരുന്നു.അത് എന്നെ സംബന്ധിച്ച് വളരെ ദാരുണമായ ഒരു സംഭവമായിരുന്നു . ഇരകൾക്ക് ഈ കാര്യങ്ങൾ മാതാപിതാക്കളിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ മറച്ചുവെക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു .”എന്റെ സ്വന്തം അനുഭവം ഞാൻ ഇവിടെ നിങ്ങളുമായി പങ്കുവെക്കട്ടെ. ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ, ഒരിക്കൽ ഒരു ലിഫ്റ്റ്മാൻ എന്നെ വളരെ മോശമായി സ്പർശിച്ചു.”
തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്ത ലിഫ്റ്റ്മാനെക്കുറിച്ച് മാതാപിതാക്കളായ ഹരി ഓം ഭാട്ടിയയോടും അരുണ ഭാട്ടിയയോടും പറയുന്നത് അത്ര എളുപ്പമല്ലെന്ന് അഭിമുഖത്തിൽ അക്ഷയ് കുമാർ സമ്മതിച്ചിരുന്നു. എന്നാൽ ലിഫ്റ്റ്മാൻ തന്നോട് ചെയ്തത് തീർത്തും തെറ്റാണെന്ന് തനിക്കറിയാമെന്നും മാതാപിതാക്കൾ അക്കാര്യം അറിഞ്ഞിരിക്കണമെന്നും താരം വിശദീകരിച്ചു. അങ്ങനെ കുറച്ച്ധൈര്യം സംഭരിച്ചു അമ്മയുടെയും അച്ഛന്റെയും അടുത്ത് ചെന്ന് സംഭവം മുഴുവൻ പറഞ്ഞു.

തന്നെ മനസിലാക്കാൻ അവർക്കുള്ള മിടുക്കാണ് എന്നെ ആ ട്രോമയിൽ നിന്ന് രക്ഷപെടുത്തിയത് .ആ ലിഫ്റ്റ്മാൻ അത് പല കുട്ടികളോടും ചെയ്തിട്ടുള്ളതിനാൽ അയാൾ ഒരു വലിയ കുറ്റവാളിയാണെന്നും അക്ഷയ് കൂട്ടിച്ചേർത്തു.
തങ്ങളുടെ കുട്ടിക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായാൽ പല മാതാപിതാക്കളും അവരെ കുറ്റം പറയുകയും അവരുടെ സ്വഭാവത്തെ മോശമായി കാണുകയും ചെയ്യുന്നു .ആ കുട്ടികൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് മനസിലാക്കി അവരെ ചേർത്തു നിർത്തണമെന്നാണ് അദ്ദേഹം പറയുന്നത് .

ADVERTISEMENTS