ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ കഴിവുറ്റ നായികമാരിൽ ഒരാളാണ് ഐശ്വര്യ രാജേഷ്. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ നിരവധി മികവുറ്റ ചിത്രങ്ങളിൽ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചു കഴിഞ്ഞ താരമാണ് അവർ . മലയാളത്തിൽ ദുൽഖർ സൽമാന്റെ നായികയായെത്തിയ ജോമോന്റെ സുവിശേഷങ്ങൾ മികച്ച വിജയം നേടിയ ചിത്രമാണ്
എന്നാൽ സിനിമയിലേക്കുള്ള അവളുടെ യാത്ര പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു . ചെറുപ്രായത്തിൽ തന്നെ അച്ഛന്റെയും രണ്ട് സഹോദരന്മാരുടെയും മരണത്തോടെ ഐശ്വര്യ രാജേഷ് വലിയ സാമ്പത്തിക പ്രതിസന്ധിക്കും വൈകാരിക സംഘർഷത്തിനും ഇരയായ വ്യക്തിയാണ് .
എത്ര തന്നെ പ്രതിസന്ധികളിലൂടെ വന്നാലും സ്ത്രീയാണെങ്കിൽ അവൾ ഒരിക്കലെങ്കിലും സിനിമയിൽ കാസ്റ്റിംഗ് കൗച് നു ഇരയായിരിക്കും എന്ന അവസ്ഥയാണ് ഉള്ളത് മുൻപ് ഒരു അഭിമുഖത്തിൽ ഐശ്വര്യ രാജേഷിനോടും ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇതാണ്.
അത് വളരെ സാധാരണമാണ്. ഇപ്പോൾ ഞാൻ ഏകദേശം അഞ്ച് വർഷമായി അവിടെയുണ്ട്. തുടക്കത്തിൽ, ഞാൻ ഇത് വളരെയധികം അഭിമുഖീകരിച്ചു. ആളുകൾ അതിനായി നമ്മളോട് പെരുമാറുന്ന രീതി പറയുന്ന കാര്യങ്ങൾ കേൾക്കാൻ പോലും വെറുപ്പുളവാക്കും. പക്ഷേ, പുതിയ സംവിധായകരും കോർപ്പറേറ്റുകളും സിനിമയിലേക്ക് വന്നതോടെ കാര്യങ്ങൾ മാറിയെന്ന് ഞാൻ കരുതുന്നു.
നേരത്തെ ഇത് അധികമായിരുന്നു. ഒരു സിനിമയിൽ അവസരം നൽകാൻ ആളുകൾ പറയും, “ജസ്റ്റ് ഒരു അര മണിക്കൂർ ഒന്ന് പോയിട്ടു ഇങ്ങു വരൂ.” എന്നാണ് ,അത് വളരെ വ്യക്തമായിരുന്നു. പിന്നെ ഞാൻ ഇതൊക്കെ നേരിട്ടത് വലിയ സിനിമകൾക്ക് ഒന്നും വേണ്ടിയല്ല… ഈ വളരെ ചെറിയ “ഉപ്മ”( കളിയാക്കി പറയുന്നു ) സിനിമകൾക്കു വേണ്ടിയായിൽ പോലും നടിമാർ അത് ചെയ്യുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു.
അഡ്ജസ്റ്റ്മെന്റ്, കരാർ, എഗ്രിമെന്റ്…ഇതെല്ലാം അവർ ഉപയോഗിക്കുന്ന വാക്കുകളാണ്. എന്നാൽ ഇന്നത്തെ പെൺകുട്ടികൾ വളരെ വ്യക്തതയുള്ളവരാണെന്ന് ഞാൻ ഉറപ്പായും പറയും , അത്തരം കാര്യങ്ങൾ അവരോട് ചോദിക്കുമ്പോൾ തന്നെ അവർ ശക്തമായി പ്രതികരിക്കും . ഷൗട്ട് ചെയ്യും.
സിനിമയിൽ വരാൻ ഒരു പെൺകുട്ടിയും ഇതൊക്കെ ചെയ്യണമെന്നില്ല. നിങ്ങൾ നിങ്ങളുടെ തൊഴിലിനെ ദൈവത്തെപ്പോലെ ബഹുമാനിക്കുമ്പോൾ, സ്ത്രീകൾ മാത്രം സിനിമയിൽ അതിജീവിക്കണമെങ്കിൽ അത്തരം വിട്ടുവീഴ്ചകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് വളരെ മോശമായ കാര്യമാണ് . എല്ലാ തൊഴിലിലും അതുണ്ട്…സിനിമയിൽ അത് കൂടുതൽ വ്യക്തമാണ്. എന്നാൽ അത് തിരികെ നൽകാനുള്ള സമയമായി എന്ന് ഞാൻ കരുതുന്നു. ഐശ്വര്യ രാജേഷ് പറയുന്നു
മികച്ച നടിക്കുള്ള തമിഴ്നാട് സര്കാക്കറിന്റെ അവാർഡ് കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ഐശ്വര്യ സ്വൊന്തമാക്കിയിരുന്നു അത് കൂടാതെ നാലോളം സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ അവാർഡ് അവർ സ്വൊന്തമാക്കിയിരുന്നു.. ടോവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്നാണ് അജയന്റെ രണ്ടാം മോഷണം എന്ൻ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് ഐശ്വര്യ രാജേഷ്