കുക്കു വിത്ത് കോമാളി എന്ന പരിപാടി കണ്ടിട്ടുള്ള എല്ലാവർക്കും പരിചിത ആയിട്ടുള്ള ഒരു നടിയാണ് വിചിത്ര. ഒരു ടെലിവിഷൻ താരമായ വിചിത്ര വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ടെലിവിഷനിലേക്ക് ഒക്കെ വരുന്നതിനു മുൻപ് താരം ഒരു ഗ്ലാമർ നടി എന്ന രീതിയിലായിരുന്നു അറിയപ്പെട്ടിട്ടുണ്ടായിരുന്നത്. അത്തരത്തിൽ ഒരു മാദക നടിയായിരുന്നു താൻ എന്ന സത്യം തന്റെ വിവാഹത്തിന് ശേഷമാണ് പങ്കാളി പോലും അറിഞ്ഞത് എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ വിചിത്ര. ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് വിചിത്ര സംസാരിക്കുന്നത്.
താനും ഭർത്താവും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നു എന്നും അദ്ദേഹം ഒരു ഓർത്തഡോക്സ് മുസ്ലിം കുടുംബത്തിൽ നിന്നും വന്ന ആളാണ് എന്നും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിൽപ്പെട്ട എല്ലാവരും തന്നെ നല്ല വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ്. ഡോക്ടർമാരും എൻജിനീയർമാരുമാണ് കുടുംബത്തിലുള്ള മുക്കാൽ ആളുകളും. അദ്ദേഹം ആകട്ടെ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളാണ്.
ഹോട്ടൽ ബിസിനസ് ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. താനൊരു സാധാരണ കുടുംബത്തിൽ നിന്നും വരുന്ന പെൺകുട്ടി ആയതിനാൽ തന്നെ അച്ഛനെയും അമ്മയും സഹോദരങ്ങളേയും ഒക്കെ നോക്കേണ്ട ഉത്തരവാദിത്വം തനിക്കായിരുന്നു. തന്റെ അഭിനയതിലൂടെയുള്ള വരുമാനത്തിലൂടെ താൻ തന്നെയാണ് കുടുംബം മുന്നോട്ട് കൊണ്ടുപോയിരുന്നത്. അതുകൊണ്ടു തന്നെ തനിക്ക് ഒരു വിവാഹം നടക്കുമോ എന്ന ഒരു ചിന്ത വരെ ഒരു ഘട്ടത്തിൽ തനിക്ക് ഉണ്ടായിട്ടുണ്ട്.
ഒരു സിനിമ ഷൂട്ടിങ്ങിനുമായി ബന്ധപ്പെട്ട പാലക്കാട് ഒരു സ്ഥലത്ത് എത്തുകയും അന്ന് അവിചാരിതമായി ഭർത്താവിന്റെ ഹോട്ടലിൽ താമസിക്കാൻ ഇട ആവുകയുമായിരുന്നു ചെയ്തത്. തുടർന്നാണ് തങ്ങൾ പരസ്പരം പരിചയപ്പെടുന്നതും പിന്നീട് അത് പ്രണയമായി മാറുന്നതും ഒക്കെ. അന്നുണ്ടായ കുറെ മോശം അനുഭവങ്ങളില്‍ നിന്ന് അദ്ദേഹം എന്നെ രക്ഷിച്ചു അങ്ങനെയാണ് ആ ബന്ധം ഒരു പ്രണയമായി വളര്‍ന്നത്.
വിവാഹകാര്യം ആദ്യം തുറന്നു പറഞ്ഞത് അദ്ദേഹം തന്നെയായിരുന്നു തന്റെ ഒരു പിറന്നാൾ ദിവസം ചെന്നൈയിലേക്ക് വന്ന ഒരു പൂച്ചെണ്ട് തന്നുകൊണ്ട് വിവാഹ അഭ്യർത്ഥന നടത്തുകയായിരുന്നു ചെയ്തത്. താനൊരു ഗ്ലാമർ നടിയാണ് എന്ന് പിന്നീടാണ് അദ്ദേഹം അറിയുന്നത്.
ആ സമയത്ത് അദ്ദേഹമായുള്ള തന്റെ വിവാഹം കഴിഞ്ഞിരുന്നു വിവാഹത്തോടെ തന്റെ കുടുംബത്തിൽ എതിർപ്പുണ്ടായിരുന്നില്ല എങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്ന് ആരും തന്നെ അതിന് അനുവാദം നൽകിയിരുന്നില്ല. വിവാഹത്തിന് ആരും ഉണ്ടായതുമില്ല. അതുകൊണ്ടുതന്നെ വിവാഹത്തിന് ശേഷം അഭിനയം ഉപേഷിക്കും എന്ന് താന്‍ തീരുമാനിച്ചിരുന്നു.
സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് തനിക്ക് വേണ്ടി എത്തിയ ആ മനുഷ്യന് വേണ്ടി തന്റെ കരിയർ ഉപേക്ഷിക്കുക എന്നത് മാത്രമായിരുന്നു തനിക്ക് ചെയ്യാൻ ഉണ്ടായിരുന്ന ഒരു മികച്ച തീരുമാനം. അങ്ങനെ വളരെ വിഷമത്തോടെയാണെങ്കിലും താൻ അത്തരം ഒരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. തങ്ങളുടെ മധുവിധു കാലഘട്ടങ്ങളിലാണ് അദ്ദേഹം താൻ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്ന നടിയാണ് എന്ന് മനസ്സിലാക്കുന്നത്.
ആ സമയത്ത് കൊടൈക്കനാലിൽ മധുവിധു പോയപ്പോൾ ആളുകളൊക്കെ ഓടിവന്ന കാറിൽ ഇരുന്ന തന്നെ സ്പർശിക്കാൻ തുടങ്ങി. അപ്പോഴാണ് താന്‍ അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്തിരുന്നു എന്നത് തന്റേ ഭർത്താവും മനസ്സിലാക്കുന്നത്. പിന്നീട് ഞങ്ങൾ ഒരുമിച്ച് പുറത്തു പോകുമ്പോഴൊക്കെ തന്നെ സംരക്ഷിച്ചു നിർത്തുന്നതും അദ്ദേഹമായിരുന്നു.
തനിയ്ക്ക് അസമയത് വരുന്ന വരുന്ന ഫോൺകോളുകൾ അടക്കം അദ്ദേഹത്തിന് ബുദ്ധിമുട്ടായി തോന്നിയ സമയത്ത് കരിയർ ഒഴിവാക്കുന്നത് ആണ് നല്ലത് എന്ന് തോന്നി. അങ്ങനെയാണ് അവസരങ്ങളും തനിക്ക് ഇല്ലാതെയാകുന്നത്. ഇപ്പോഴും സോഷ്യല്‍ മീഡിയ യില്‍ വരുണന്‍ മോശം കമെന്റുകള്‍ ഭര്‍ത്താവിനെ വല്ലാതെ വിഷമിപ്പിക്കാരുണ്ട്. അദ്ദേഹം വളരെ ഇമോഷണല്‍ ആണ്. എന്നാല്‍ മക്കള്‍ക്ക് അവര്‍ സ്കൂളില്‍ പഠിക്കുന്ന സമയത്താണ് അമ്മ ഒരു നടിയാണ് എന്നാ അക്ര്യം അറിയുന്നത് അന്നവര്‍ക്ക് അത് വലിയ അഭിമാനം ആയിരുന്നു. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയ യില്‍ വരുന്ന മോശം കമെന്റുകള്‍ക്ക് ഭര്‍ത്താവിനെ സമാധാനിപ്പിക്കുന്നത് മൂത്ത മകനാണ്. അതൊക്കെ ടെക് ഇറ്റ് ഈസി എന്നാ രീതിയില്‍ എടുക്കണം എന്ന് മകന്‍ പറഞ്ഞു കൊടുക്കാറുണ്ട്. വിചിത്ര പറയുന്നു.
ബിഗ് ബോസ്സ് തമിഴിന്റെ ഏഴാം സീസണില്‍ വിചിത്രയും ഒരു മത്സരാർത്ഥി ആയിരുന്നു.