Advertisement
Home MOVIES Malayalam ഞാൻ എന്തൊരു ച ര ക്കാണ് എന്ന് സ്വയം തോന്നണം; സെലീനയുടെ മോട്ടിവേഷൻ പ്രസംഗം –...

ഞാൻ എന്തൊരു ച ര ക്കാണ് എന്ന് സ്വയം തോന്നണം; സെലീനയുടെ മോട്ടിവേഷൻ പ്രസംഗം – രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

385
ADVERTISEMENTS

ബിഗ് ബോസ് സീസൺ 5 ലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സെറീന.മോഡലും കേരളം ക്വീൻ 2022 തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിൽ വിജയി കൂടിയാണ് താരം. ബിഗ് ബോസ്സിൽ വേണ്ടത്ര പ്രകടനം കാഴ്ച വയ്ക്കാൻ സെറീനയ്ക്ക് സാധിച്ചതായി തോന്നിയില്ല. 2022 ലെ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെയാണ് സെറീന ബിഗ് ബോസ്സിൽ എത്തുന്നത് .

ബിഗ് ബോസ് സീസൺ 5 ൽ ടോപ് 6 ൽ എത്താൻ സെറീനയ്ക്ക് കഴിഞ്ഞു .മികച്ച ആരാധക വൃന്ദത്തിനു ഉടമ കൂടിയാണ് സെറീന ആൻ ജോൺസൻ . സാഗറുമായുള്ള ലവ് സ്ട്രാറ്റജി മാത്രമാണ് സെറീനയെ ബിഗ്‌ബോസിൽ നിലനിർത്തിയതെന്നും ആരോപണം ഉണ്ടായിട്ടുണ്ട്.ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ആരാധകരെ നിലനിർത്തിക്കൊണ്ട് പോകാൻ സെറീനയ്ക്ക് സാധിച്ചിട്ടുണ്ട് .

ADVERTISEMENTS

സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നതും പതിവാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. യൂട്യൂബ് ചാനലിലൂടെയും തന്റെ വിശേഷങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സെറീനയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അതിനു കാരണം താരത്തിന്റെ ഒരു വീഡിയോ ആണ്.

READ NOW  ഒരു ഷോ മാത്രം പ്രദർശിപ്പിച്ചു പെട്ടിക്കുള്ളിലായ ആരാധകർ ഇന്നും ആവേശത്തോടെ പറയുന്ന ആ പരാജയ ചിത്രത്തെ കുറിച്ച് മോഹൻലാൽ പറയുന്നത്. ചിത്രമേതെന്നറിയുമോ? - ഒപ്പം അതെങ്ങനെ പരാജപ്പെട്ടു എന്നതും.

പല ഷോകളും പരിപാടികളും സജീവമായി പങ്കെടുക്കുന്ന സെറീന അങ്ങനെ ഒരു പരിപാടിക്കിടെ  പങ്കുവെച്ച ചില കാര്യങ്ങളാണ് വിവാദങ്ങൾക്കു വഴിയൊരുക്കിയിരിക്കുന്നത് . മേക്കപ്പ് ചെയ്യുമ്പോൾ മാത്രമാണ് ആത്മവിശ്വാസം ഉണ്ടാകുന്നത് എന്നില്ല എന്നും നിങ്ങൾ സ്വന്തമായി കണ്ണാടിയിൽ നോക്കുമ്പോൾ നിങ്ങൾക്ക് “വാട്ട് എ ചരക്ക് ഐ ആം” എന്ന ഒരു ഫീൽ ലഭിക്കുകയാണെങ്കിൽ അതൊരു ആത്മവിശ്വാസമാണ് എന്നും താരം പറയുന്നത്. താൻ പറയുന്നത് ഒരു ചിരി എപ്പോഴും നമ്മുടെ മുഖത്ത് നിലനിൽക്കണം എന്നതാണ്. എപ്പോഴും സന്തോഷത്തോടെയും പോസിറ്റീവായും ഇരിക്കണം എന്നതാണ്.

ഇങ്ങനെ പറഞ്ഞ ഈ വീഡിയോ വലിയ തോതിൽ സൈബർ ആക്രമണത്തിന് വിധേയമായിരിക്കുകയാണ് ചെയ്യുന്നത്. ഒരു സ്ത്രീ തന്നെ സ്ത്രീയെ അപമാനിക്കുന്ന തരത്തിൽ ച ര ക്ക് എന്ന സംബോധന ചെയ്തത് ശരിയായില്ല എന്നും നിങ്ങൾ എന്ത് പ്രചോദനമാണ് മറ്റുള്ളവർക്ക് നൽകാൻ ഉദ്ദേശിച്ചത് എന്നാൽ അത് കടന്നു പോവുകയാണ് ചെയ്തത് എന്നും നിങ്ങളെ കണ്ടപ്പോൾ മാന്യതയുള്ള ഒരു സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ചു പോയി എന്നും ഒക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

READ NOW  മഞ്ജുവിന്റെ ഒരു ബയോപിക് ഉണ്ടാകുമോ ? താരത്തിന്റെ മറുപടി ഇങ്ങനെ.

ഒരൊറ്റ വീഡിയോയിലൂടെ നിങ്ങൾ ഈ ലോകത്തുള്ള സ്ത്രീകളെ മുഴുവൻ ച ര ക്കാക്കി മാറ്റിയല്ലോ നിങ്ങളോട് സഹതാപം തോന്നുന്നു, ഷെ യിം ഓൺ യു എന്നൊക്കെയാണ് കമന്റുകൾ വരുന്നത്. എന്നാൽ ഇതുവരെയും സെറീന ഇക്കാര്യത്തിൽ ഒരു മറുപടിയും നൽകിയിട്ടില്ല.

ADVERTISEMENTS
Previous articleമോഹൻലാലിൻറെ ഇപ്പോഴത്തെ അഭിനയത്തെ രൂക്ഷമായി വിമർശിച്ച് ഷൈൻ പറഞ്ഞത്.
Next articleമധുവിധു പോയപ്പോൾ ഞാൻ അത്തരം കഥാപാത്രങ്ങൾ ചെയ്തിരുന്നു എന്നത് തന്റേ ഭർത്താവും മനസ്സിലാക്കുന്നത് -വിചിത്ര പറഞ്ഞത്.
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.