മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തപ്പെട്ടു മെച്ചപ്പെട്ട കരിയർ ഉണ്ടാക്കിയെടുത്ത ചുരുക്കം ചില നടിമാരിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ അവതരികയായിട്ടും സ്വാസിക മികച്ച പ്രകടന കാഴ്ചവച്ചിട്ടുണ്ട്. ഇപ്പോഴും ഒരേ സമയം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തന്റെ സനിഗ്ദ്യമറിയിച്ചു മുന്നോട്ടു പോകുന്ന താരമാണ് സ്വാസിക.
അതോടൊപ്പം തന്നെ വ്യക്തവും ശക്തവുമായി കാര്യങ്ങൾ തുറന്നു സംസാരിക്കുകയും തന്റെ അഭിപ്രായങ്ങൾ തുറന്നു പ്രകടിപ്പിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് സ്വാസിക. കുറച്ചു നാൾക്ക് മുൻപ് ഒരു പൊതു പരുപാടിയിൽ പങ്കെടുത്തപ്പോൾ പെട്ടന്ന് തനിക്ക് മാസമുറ മൂലം ഉണ്ടാകുന്ന ബ്ലഡ് ഫ്ലോ ഓവർ ആവുകയും വസ്ത്രങ്ങളിൽ എല്ലാം ബ്ലഡ് ആവുകയും ചെയ്ത സംഭവത്തെ കുറിച്ച് വളരെ തുറന്നു സംസാരിച്ചിരിക്കുകയാണ് താരം.
ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ആ സമയം തനിക്ക് പീരിയഡ്‌സ് ആയിരുന്നു വേണ്ട എല്ലാ മുൻകരുതലും എടുത്തിട്ടാണ് താൻ അന്ന് ആ ചടങ്ങിൽ പങ്കെടുക്കാൻ പോയത് പക്ഷേ എന്താണ് സംഭവിച്ചത് എന്നറിയില്ല ഒരു പക്ഷേ ദീർഘ നേരം ഇരുന്നത് കൊണ്ടോ അതല്ലെങ്കിൽ കാലാവസ്ഥയുടെയോ ശരീരത്തിന്റെയോ എന്തെങ്കിലും വ്യതിയാനം കൊണ്ടാകാം പെട്ടന്ന് ഓവർ ഫ്ലോ ഉണ്ടാവുകയും താൻ പെട്ടന്ന് എണീറ്റപ്പോൾ ഉടുത്തിരുന്ന വസ്ത്രം മുഴുവൻ ബ്ലഡ് ആയി പിന്നിൽ ഇരുന്നവർ മോളെ അയ്യോ വസ്ത്രത്തിലെല്ലാം ബ്ലഡ് ആയി എന്ന് പറയാൻ തുടങ്ങി.
ഞാൻ ശരിക്കും ഭയന്ന് പോയി എന്റെ പ്രധാന പേടി പീരിയഡ്‌സ് ആയതു ബ്ലഡ് വന്നതോ ഒന്നുമായിരുന്നില്ല കാരണം എനിക്ക് ചുറ്റുമുള്ള ക്യാമറകൾ ആയിരുന്നു എന്റെ പേടി. ആരെങ്കിലും ആ വീഡിയോ ലീക് ചെയ്യുമോ നാണം കെടുത്തുമോ അതൊക്കെ ഇനി ഏത് രീതിയിലായിരിക്കും വെളിയിൽ വരുക എന്നൊക്കെ ചിന്തിച്ചു വട്ടായി.
ഇപ്പോഴും ഞാൻ ആ വീഡിയോ വല്ലോം ആരെങ്കിലും ലീക്ക് ആക്കിയിട്ടുണ്ടോ എന്ന് നോക്കാറുണ്ട് ഇന്റർനെറ്റിൽ. പക്ഷേ അന്നവിടെ ഉണ്ടായിരുന്ന എല്ലാവരും മാന്യന്മാരായതുകൊണ്ടു ഇന്നുവരെ അതിവിടെയും എത്തിയിട്ടില്ല അവിടെ ഉണ്ടായിരുന്നവർ അതിനെ ആ സെൻസിൽ കണ്ടു അത് വലിയ ഒരു കാര്യമാണ്. സഹജീവികളുടെ പ്രശനങ്ങളിൽ അവർക്കു തുണയായി നിൽക്കുന്നവർ ആണ് യഥാർത്ഥ മനുഷ്യർ എന്ന് അവർ തെളിയിച്ചു സ്വാസിക പറയുന്നു.