മന്ത്രിയുടെത് സ്ത്രീ വിരുന്ധത- മന്ത്രി സജി ചെറിയാനും രഞ്ജിത്തിനുമെതിരെ രൂക്ഷ വിമർശനവുമായി സാന്ദ്ര തോമസ്.

24

ഹേമ കമ്മിറ്റി റിപ്പോർട്ട് മൂലം പുലിവാലു പിടിച്ചിരിക്കുന്ന മലയാള സിനിമ മേഖലയിലെ പ്രമുഖർക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് സ്ത്രീകൾ ചൂഷകരുടെ പേര് വെളിപ്പെടുത്തി രംഗത്ത് വരുന്നത്. ഇപ്പോൾ അതിൽ ഏറ്റവും വലിയ ചർച്ചയായി കൊണ്ടിരിക്കുന്നത് പ്രമുഖ സംവിധായകൻ ഒപ്പം ചലച്ചിത്ര അക്കാദമി ചെയർമാനുമായ ശ്രീ രഞ്ജിത്തിനെതിരെ പ്രമുഖ ബംഗാളി നാടിനടത്തിയ വെളിപ്പെടുത്തലാണ്.

രഞ്ജിത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ സമയത്താണ് തന്നോട് ലൈംഗിക ചുവയുടെ സംസാരിക്കുകയും അത്തരത്തിൽ തന്നെ സമീപിക്കുകയും ചെയ്തു എന്നുള്ള നടിയുടെ വെളിപ്പെടുത്തൽ. രഞ്ജിത്തിനെതിരെയുള്ള ഈ ആരോപണത്തിൽ അന്തം ഇട്ടിരിക്കുകയാണ് പ്രേക്ഷകരും മലയാള സിനിമ ലോകത്തെ പ്രമുഖരും. രഞ്ജിത്തിനെ പോലെ ഒരു സംവിധായകനെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഇനി പലരുടെ മുഖംമൂടി അഴിഞ്ഞുവീഴാൻ ഇടയാക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യം ഇതിനോടകം തന്നെ ഉയർന്നു വന്നിട്ടുണ്ട്. ആ സംഭവത്തെ ചൊല്ലി സംസ്കാരിക മന്ത്രി ശ്രീ സജി ചെറിയാന്റെ നിലപാടുകൾ വന്നിട്ടുണ്ട്. അദ്ദേഹത്തിൻറെ രഞ്ജിത്തിനെ പിന്തുണയുള്ള നിലപാടുകൾക്ക് എതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നിരിക്കുന്നത്.

ADVERTISEMENTS
   

പ്രമുഖ ബംഗാളി നടിയായ ശ്രീലേഖ മിത്രയാണ് ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. രഞ്ജിത്തുമായുള്ള തൻറെ മീറ്റിങ്ങിനെ പറ്റി താരം പറഞ്ഞത് ഇങ്ങനെയാണ്. ഒരു അപ്പാർട്ട്മെന്റിൽ വെച്ചായിരുന്നു രഞ്ജിത്ത് ആയിട്ടുള്ള മീറ്റിംഗ് നടന്നത്. അന്നേരം അദ്ദേഹം ഒരു ഫോൺകോളിൽ ആയിരുന്നു അത് താൻ മുന്നേ അഭിനയിച്ച ഒരു സിനിമറ്റോഗ്രാഫറോഡ് അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നു. അതിനു ശേഷം അദ്ദേഹത്തോട് സംസാരിക്കാൻ ഫോൺ തനിക്ക് കൈമാറി .

തന്നെ മറ്റൊരു മുറിയിലേക്ക് വിളിച്ചു അത് ഒരു ബെഡ്റൂം ആയിരുന്നു വളരെ ഇരുണ്ടതായിരുന്നു അവിടെ ഒരു ബാൽക്കണി ഉണ്ടായിരുന്നു. താൻ ആ സമയത്ത് ആ സിനിമാറ്റോഗ്രാഫറോഡ്സം സാരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു അപ്പോൾ അയാൾ എന്റെ പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അന്നേരം എൻറെ കൈകളിലെ വളകളിൽ തഴുകുകയും എൻറെ സ്കിന്നിൽ തൊടുകയും ചെയ്തു. ഞങ്ങൾ സ്ത്രീകൾക്ക് ഒരു സിക്സ് സെൻസസ് ഉണ്ട് ഞാൻ ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല പക്ഷേ അത് ഒരു മോശം രീതിയിലുള്ള പെരുമാറ്റം അല്ല എന്നുള്ളതാണ് ആദ്യം ഞാൻ കരുതിയത്. ഞാൻ ഓവറായി ചിന്തിക്കുകയാണ് എന്ന് കരുതി അദ്ദേഹാം ഇനി എൻ്റെ വളകൾ കാണണമെന്ന് ചിന്തിച്ചാണോ എന്ന് കരുതി ഞാൻ ഒന്നും മിണ്ടിയില്ല .

ഞാൻ പ്രതികരിക്കുന്നില്ല എന്ന് മനസ്സിലാക്കിയാൽ ഉടൻതന്നെ എന്റെ കഴുത്തിലേക്ക് മുടിയിലേക്കും കൈകൾ വച്ചു അപ്പോഴാണ് എനിക്ക് കാര്യം ഉറപ്പായത് . അപ്പോൾ തന്നെ താൻ അതിനെതിരെ പ്രതികരിച്ചു തന്നെ സംബന്ധിച്ച് ഇതു വലിയ ഞെട്ടൽ ഉണ്ടാക്കുന്ന ഒരു കാര്യമല്ല തനിക്ക് അറിയാം അത്തരം പ്രവർത്തികൾ സിനിമ മേഖലയിൽ നിന്ന് സംഭവിക്കുന്നു. അവിടെ നല്ലവരും മോശമായ ആൾക്കാർ ഉണ്ടാകുമെന്ന്. പ്രതികരിച്ച കൊണ്ട് തന്നെ തനിക്ക് ആ വേഷം നൽകിയില്ല എന്നും അവർ പറഞ്ഞിരുന്നു.

പക്ഷേ ശ്രീലേഖയുടെ ഈ ആരോപണത്തെ രഞ്ജിത് നിരസിച്ചിരുന്നു. അവർ ഓഡിഷൻ വന്നിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു പക്ഷേ വേറെ രീതിയിലും അവരോട് പെരുമാറിയിട്ടില്ലെന്നാണ് രഞ്ജിത്ത് പറയുന്നത് . അവരുടെ പ്രകടനം ഇഷ്ടപ്പെടാത്തത് കൊണ്ടാണ് അവരെ സിനിമയിൽ എടുക്കാതിരുന്നത് എന്നാണ് രഞ്ജിത്ത് പറഞ്ഞത്. അവരെന്തെങ്കിലും നിയമപരമായ സ്റ്റെപ്പ് എടുക്കുകയാണെങ്കിൽ താൻ അതിനെതിരെ ആ രീതിയിൽ തന്നെ മുന്നോട്ടു നീങ്ങുമെന്നാണ് രഞ്ജിത് പറഞ്ഞത്.

ഈ വിഷയത്തിൽ രഞ്ജിത്തിനെ പിന്തുണയ്ക്കുന്ന രീതിയിലാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത് രഞ്ജിത്ത് ഒരു വലിയ പ്രതിഭയാണെന്ന് ഒരുപക്ഷേ ഇങ്ങനെ നടന്നില്ലെങ്കിലോ എന്നും അദ്ദേഹം ചോദിക്കുന്നു. അതോടൊപ്പം ഇപ്പോൾ സാംസ്കാരിക മന്ത്രിക്കെതിരെ രൂക്ഷവിമർശനമായി എത്തിയിരിക്കുകയാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. സാംസ്കാരിക മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ നോക്കി പല്ലിളിക്കുകയാണ് എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. ഫേസ്ബുക്കിൽ എഴുതിയ തൻറെകുറുപ്പിലാണ് സാന്ദ്ര തോമസ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

വളരെ പ്രഗൽഭയായ നടിയെന്ന് തെളിയിച്ച ഒരു വനിത പൊതുസമൂഹത്തിൽ മുന്നിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചിട്ട് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്നത്. ഇത് തികച്ചും മോശവും അപലപനീയവും ആണെന്നാണ് സാന്ദ്ര തോമസ് പറയുന്നത്. മന്ത്രിയുടെ ഈ നിലപാട് കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിന് തന്നെ അപമാനമാണെന്ന് സാംസ്കാരിക മന്ത്രിയുടെ സ്ത്രീവിരുദ്ധയാണ് ഇവിടെ വ്യക്തമാകുന്നു സാന്ദ്ര തോമസ് പറയുന്നു.

അതേപോലെതന്നെ ഗുരുതരമായ ലൈംഗിക പീഡന ആരോപണം നേരിട്ട് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും സ്വമേധയാ ഒഴിഞ്ഞു പോകണമെന്നും അതല്ലെങ്കിൽ ഗവൺമെൻറ് അദ്ദേഹത്തെ പുറത്താക്കുകയും വേണം എന്നാണ് സാന്ദ്ര തോമസിന്റെ ആവശ്യം. ലൈംഗികമായി ഒരു സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച രഞ്ജിത്തിനെ അതുല്യപ്രതിഭ എന്ന് പറഞ്ഞു പുകഴ്ത്തുന്ന സാംസ്കാരിക മന്ത്രിയുടെ നിലപാടിനെ അങ്ങേയറ്റം പുച്ഛത്തോടെ തള്ളിക്കളയുകയും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവെക്കുകയും വേണം എന്നാണ് സാന്ദ്ര തോമസ് തൻ്റെ കുറിപ്പിൽ പറയുന്നത്.

ADVERTISEMENTS
Previous articleആ സിനിമയിൽ കലാഭവൻ മണിയുടെ നായികയാവാൻ ആരും തയ്യാറായില്ല; ഒടുവിൽ തയ്യാറായത് ആ നടിയാണ്. ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി നിർമ്മാതാവ്.
Next articleമോഹൻലാലിനോട് ഒരു രാത്രി തന്നോടൊപ്പം സഹവസിക്കുമോ എന്ന് ചോദിച്ച സ്ത്രീകളുണ്ടോ എന്ന് ചോദിക്കൂ – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്