നടൻ രജനികാന്തിനെതിരെ ആഞ്ഞടിച്ച് ആന്ധ്രാപ്രദേശ് ടൂറിസം മന്ത്രിയും നടിയുമായ ആർ കെ റോജ. രജനി കാന്ത് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച ആൾ ആണ് എന്നും അങ്ങനെ തീരുമാനിച്ചാൽ പിന്നെ അദ്ദേഹം രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. 12 വർഷത്തിലൊരിക്കൽ നടക്കുന്ന തിരുകാഞ്ചി ഗംഗൈ വരദരാജു നാധീശ്വരർ ക്ഷേത്രത്തിലെ പുഷ്‌കരണി ഉത്സവത്തിൽ പങ്കെടുക്കാൻ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ റോജ പുതുച്ചേരിയിലെത്തിയപ്പോളാണ് ഈ വിവാദ പരാമർശം ഉണ്ടായത്.
റോജ ഇത്ര പ്രകോപിതയായി രജനി കാന്തിനെതിരെ സംസാരിക്കാൻ ചില കാരണങ്ങൾ ഉണ്ട്.
തെലുങ്ക് ഇതിഹാസം നന്ദമുരി താരക രാമറാവുവിന്റെ ശതാബ്ദി ആഘോഷത്തിനിടെ മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും ഇപ്പോഴത്തെ ആന്ധ്ര പ്രദേശ് പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പുകഴ്ത്തിയ രജനീകാന്തിൻറെ വാക്കുകളിൽ പ്രകോപിതയായി ആണ് മന്ത്രി റോജ ഇത്തരത്തിൽ പറഞ്ഞത്. റോജയുടെ വാക്കുകൾ.
, “രജനീകാന്ത് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു കഴിഞ്ഞതാണ് അപ്പോൾ അദ്ദേഹം രാഷ്ട്രീയം പറയേണ്ടതില്ല, എൻ.ടി.ആർ ഞങ്ങളെപ്പോലെ ഒരു കലാകാരനാണ്, അദ്ദേഹത്തെ ദൈവത്തെപ്പോലെ ആളുകൾ കാണുന്നുണ്ട്. നിങ്ങൾക്ക് കൃഷ്ണനെ കാണണമെങ്കിൽ, എൻടിആറിൽ ഞങ്ങൾ കൃഷ്‌ണനെ കണ്ടു. അതിനാൽ അദ്ദേഹം എങ്ങനെ കൊല്ലപ്പെട്ടുവെന്നും പാർട്ടിയെ എങ്ങനെയാണ് എടുത്തതെന്നും രജനികാന്തിന് അറിയാം.
“തെലുങ്കുകാർ രജനികാന്തിനെ സൂപ്പർ സ്റ്റാറായാണ് കണക്കാക്കിയത്, എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗത്തിന് ശേഷം, എൻടിആറിനെ കൊല്ലാൻ ശ്രമിച്ച ചന്ദ്രബാബു നായിഡുവിനെ അദ്ദേഹം പുകഴ്ത്തിയതിനാൽ അവരും എൻടിആർ അനുഭാവികളും രോഷാകുലരാണ്. എൻടിആർ അദ്ദേഹത്തെ സ്വർഗത്തിൽ നിന്ന് അനുഗ്രഹിക്കുമെന്ന് പറഞ്ഞത് തെറ്റാണ്,” മന്ത്രി റോജ പറഞ്ഞു.
രജനികാന്ത് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ എന്തിന് അതിൽ അഭിപ്രായം പറയണമെന്നും അവർ ചോദിച്ചു.
“ഞങ്ങൾ രജനികാന്തിനെ വലിയ തലത്തിൽ സങ്കൽപ്പിക്കുമായിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം പൂജ്യമായി മാറിയിരിക്കുന്നു,” മന്ത്രി റോജ കുറ്റപ്പെടുത്തി, മറ്റൊരു സംസ്ഥാനം സന്ദർശിക്കുന്ന കലാകാരന്മാർ അഭിപ്രായം പറയുന്നതിന് മുമ്പ് സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയണമെന്ന് അഭ്യർത്ഥിച്ചു.
“അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങാനോ ആന്ധ്രാപ്രദേശ് സന്ദർശിക്കാനോ പോകുന്നില്ല എന്നതിനാൽ ഞാൻ അദ്ദേഹത്തോട് മാപ്പ് പറയാൻ ആവശ്യപ്പെടില്ല . അറിഞ്ഞോ അറിയാതെയോ അദ്ദേഹം ഇതൊക്കെ സംസാരിച്ചിരിക്കുകയാണിപ്പോൾ, തന്റെ നേട്ടത്തിനായി അതിനെക്കുറിച്ച് അദ്ദേഹം ഇതിനെ ന്യായീകരിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയേക്കാം, മന്ത്രി റോജ പറഞ്ഞു.
തെലുങ്ക് ദേശം പാർട്ടിയുടെ രാഷ്ട്രീയ അരങ്ങേറ്റം നടത്തിയ റോജ പിന്നീട് ആ പാർട്ടി ഉപേക്ഷിച്ചു YSR കോൺഗ്രസ്സിൽ ചേരുകയായിരുന്നു. 2009 ൽ പാർട്ടിയിൽ ചേർന്ന റോജ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് മുഖ്യമന്ത്രി ജഗ് മോഹൻ റെഡ്‌ഡിയുടെ വലം കയ്യാണ് റോജ. പിന്നീട് പാർട്ടിയ്ഡ്ടൊപ്പം പ്രവർത്തിച്ചു തുടർച്ചയായി നാഗേരി മണ്ഡലത്തിൽ നിന്ന് വിജയിച്ച റോജ പാർട്ടി അധികാരത്തിൽ എത്തിയപ്പോൾ മന്ത്രിയുമായി.