ഈ മനുഷ്യൻ ഒരിക്കലും രാഷ്ട്രീയത്തിൽ വരരുതായിരുന്നു – സുരേഷ് ഗോപിയെ പിന്തുണച്ചു നടി മഞ്ജുവാണിയുടെ കുറിപ്പ് വൈറൽ

786

സുരേഷ് ഗോപി ഒരു മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കൈ വച്ച് സംസാരിച്ചത് ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുകയാണ്. സംഭവത്തിൽ സംമൂഹത്തിന്റെ വിവിധ തലത്തിലുളളവർ അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് . സംഭവത്തിൽ മാധ്യമ പ്രവർത്തക നിയമ നടപിടിക്കൊരുങ്ങുന്നു എന്ന വാർത്തയാണ് വരുന്നത്. മാധ്യമപ്രവർത്തകരോട് പ്സംസാരിക്കുന്നതിനിടയിലാണ് സുരേഷ് ഗോപി ഒരു മാധ്യമപ്രവർത്തകയുടെ തോളിൽ കൈ വച്ച് സംസാരിച്ചത് . രണ്ടാമതും സംസാരിച്ചപ്പോൾ മാധ്യമപ്രവർത്തക അദ്ദേഹത്തിന്റെ കൈ തട്ടി മാറ്റിയതിന്റെ വിഡിയോയും വൈറലായി കഴിഞ്ഞപ്പോളാണ് പ്രശ്ങ്ങൾ ഉടലെടുക്കുന്നത്.

തന്നോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചു മാധ്യമ പ്രവർത്തക വനിതാ കമ്മീഷനടക്കം പരാതി കൊടുക്കുമെന്നും സംഭവത്തിൽ മാപ്പ് പറഞ്ഞ സുരേഷ് ഗോപിയുടെ പ്രതികരണം മാപ്പല്ല വെറും ന്യായീകരണം ആണ് എന്നും അവർ പറഞ്ഞിരുന്നു.

ADVERTISEMENTS
   

ഈ വിഷയത്തിൽ ഇപ്പോൾ സുരേഷ് ഗോപിയെ ന്യായീകരിച്ചു കൊട്നു രംഗത്തെത്തിയിരിക്കുകയാണ് നടിയും അഡ്വക്കേറ്റുമായ മഞ്ജുവാനി. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തോടെയാണ് മഞ്ജുവാണി മലയാള സിനിമയിൽ എത്തുന്നത്. മഞ്ജു വാണി പറയുന്നത് ഇങ്ങനെ.

മനസ്സിൽ പുഴുവരിച്ച രാഷ്ട്രീയ തിമിരം ബാധിച്ചവർക്കേ ഇത് മോശമായി ആഭാസമായി തോന്നുകയുള്ളൂ. ഇത് കാണുമ്പോൾ കഷ്ടം തോന്നുന്നു എന്നും ഈ മനുഷ്യൻ എന്താണ് എന്നറിയുന്നവർക്ക് അങ്ങനെ തോന്നുകയില്ല എന്നും ഒരു മക്കളോടുള്ള വാത്സല്യത്തോടെ ഒരു പെൺകുട്ടിയുടെ തോളത്തു കൈ വച്ചത് ആഭാസമാണെന്നു പറഞ്ഞാൽ കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തിൽ അച്ഛൻ മകളെ സ്നേഹത്തോടെ സ്പർശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ എന്നാണ് മഞ്ജു വാണി പറയുന്നത്

രാഷ്ട്രീയക്കാർ ഇതിൽ രാഷ്ട്രീയം കളിക്കുന്നത് മനസ്സിലാക്കാം എന്നും പക്ഷേ പത്രപ്രവർത്തക യൂണിയന് രാഷ്ട്രീയമുണ്ടോ? എന്താണവരുടെ രാഷ്ട്രീയം? മീഡിയ വൺ രാഷ്ട്രീയമാണോ അതോ ചാനൽ ആണോ? എന്നും മഞ്ജുവാനി ചോദിക്കുന്നു വെറും രാഷ്ട്രീയ ദാരിദ്ര്യം എന്നാണ് അവർ ഇതിനെ പറയുന്നത്

.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തൻ മുൻപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത് മാത്രമേ തനിക്കും ഇക്കൂട്ടരോട് ഇപ്പൊ പറയാനുള്ളൂ എന്നാണ് മഞ്ജു വാണി പറയുന്നത്.

മഞ്ജുവാനിയുടെ കുറിപ്പിന് വിയോജിപ്പ് അറിയിച്ചവർക്കും അവർ മറുപടി കൊടുക്കുന്നത് ഇങ്ങനെ

കമന്റ് 1 : താങ്കൾ ഒരു അഡ്വക്കേറ്റ് അല്ലെ അതിനേക്കാൾ ഒരു സ്ത്രീ അല്ലെ ? വാത്സല്ല്യത്തോടെ തൊടുന്നതും അല്ലാത്തതും ഒരു അഡ്വക്കേറ്റ് ന് മനസ്സിലായില്ലെങ്കിലും ഒരു സ്ത്രീക്ക് മനസ്സിലാവില്ലേ? ഇനി അങ്ങനെ വാത്സല്യം തന്നെ ആണെന്നിരിക്കട്ടെ ആ പത്ര പ്രവർത്തക ആ കൈ മാറ്റി ഇട്ടു ഒഴിഞ്ഞു മാറിയോ ആദ്യം? അതിന്റെ മീനിങ് മനസ്സിലായില്ലെന്നു തന്നെ വെക്കൂ വീണ്ടും ആ പ്രവർത്തി ചെയ്തപ്പോൾ അവർ ആ കൈ ശക്തമായി തന്നെ തട്ടി മാറ്റിയോ? എങ്കിൽ അതിന്റെ അർത്ഥം എന്താണെന്ന് ഒരു സ്ത്രീ എന്ന മഞ്ജുവിനു മനസ്സിലായോ? Adv മഞ്ജു വിനോടല്ല എന്റെ ചോദ്യം എന്നോർക്കണം… ഒരു സ്ത്രീ comfort zone ൽ ആയിരുന്നെങ്കിൽ ആ കൈ തട്ടി മാറ്റുമായിരുന്നോ? എന്താണ് ഒരു adv മഞ്ജുവിനു അതിനോടുള്ള ഉത്തരം ഈ അവസാന ചോദ്യം കേവലം സ്ത്രീ എന്ന മഞ്ജുവിനോടല്ല അഡ്വക്കേറ്റ് മഞ്ജുവിനോടാണ്… രാഷ്ട്രീയവും സ്നേഹവും വാത്സല്യവും ഒക്കെ അവിടെ നിക്കട്ടെ എന്താണ് ലോജിക്കലി ഉള്ള ഉത്തരം? അതു പറഞ്ഞാൽ മതി.
ഇനി മറ്റൊരു ചോദ്യം ചോദിക്കാം ഒരു actress ന്റെ പിന്നിലൂടെ കൈ വെച്ചു ഒരു പയ്യൻ ഫോട്ടോക്ക് പോസ്സ് ചെയ്യുന്നു. സ്വഭാവീകമായി സുഹൃത്ത് ബന്ധങ്ങളിൽ അങ്ങനെ ഫോട്ടോ സ്വഭാവീകം പക്ഷെ ആ actress അതിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നു സമൂഹവും അവരോടൊപ്പം നിൽക്കുന്നു, ആ പയ്യൻ പറയുന്നു എന്റെ മനസ്സിൽ ദുരുദ്ദേശം ഇല്ലായിരുന്നു ഫീൽ ഫ്രീ ആയാണ് അങ്ങനെ പോസ്സ് ചെയ്തത്… അതും ശരിയാക്കണ്ടേ ഇത് മഞ്ജു പറഞ്ഞ പോലെ ശരിയാകുമെങ്കിൽ… എന്നാൽ അതും ശരിയാകില്ല… കാരണം അസ്വസ്ഥത പ്രകടിപ്പിച്ചത് ഒരു സ്ത്രീ ആണ്…. ഇനി ഈ പറഞ്ഞ സുരേഷ് ഗോപിയുടെ മകളെ മഞ്ജുവിന്റെ ഒരു സുഹൃത്ത് അങ്ങനെ ഒന്ന് ബീഹെവ് ചെയ്തു എന്നിരിക്കട്ടെ എന്തായിരിക്കും ഈ സുരേഷ് ഗോപിയുടെ പ്രതികരണം? Even ആ പെൺകുട്ടി അസ്വസ്ഥത പെട്ടെങ്കിൽ…..! അതില്ലാ എങ്കിൽ ഇതും ഇല്ല… അല്ലാതെ ആക്ടർ സുരേഷ് ഗോപിക്കും പൊളിറ്റീഷ്യൻ സുരേഷ് ഗോപിക്കും ഒന്നും ഇത്തരം പ്രിവിലേജ്കൾ ക്രമീരിച്ചു നൽകിയിട്ടില്ല എന്നർത്ഥം…

മഞ്ജുവാണിയുടെ മറുപടി – “വ്യക്തി ജീവിതം ഒരു തുറന്ന പുസ്തകമായിട്ടുള്ള സുരേഷ് ഗോപിയുടെ ശരീരഭാഷയിൽ വാത്സല്യം മാത്രമേ എനിക്ക് കാണാൻ സാധിച്ചിട്ടുള്ളു. അതും പിന്നിലൂടെ ഏതോ ഒരാൾ കയ്യിട്ട് ഫോട്ടോക്ക് പോസ് ചെയ്യുന്നതും തമ്മിൽ താരതമ്യം ചെയ്തു ഉത്തരം പറയാൻ ഞാൻ അന്ധയായ രാഷ്ട്രീയ പ്രവർത്തകയല്ല.
നമ്മളൊക്കെ ആദ്യം മനുഷ്യരാവാനാണ് പഠിക്കേണ്ടത്.
ആ സ്ത്രീയുടെ body language ൽ എവിടെയും ഞാൻ uncomfortably ആയി ഒന്നും കണ്ടില്ല. നമ്മുടെ നേർക്ക് നിരുപദ്രവമായി അല്ലെങ്കിൽ തമാശയായി (ഈ കോൺടെക്സ്റ്റ് അല്ല ) ഒരു കൈ നീണ്ടാൻ ഒഴിഞ്ഞു മാറുന്ന ലാഖവത്വം മാത്രമേ ഞാൻ കണ്ടുള്ളു. അല്ലാ എന്ന് ഷിദ വേണം പറയാൻ, ഞാനോ നിങ്ങളോ അല്ല. ഇനി അങ്ങനെ ആണെന്ന് വെക്കുക, ആ പ്രെസ്സ് meet ബഹിഷ്കരിച്ചു പോകാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട് അവരുടെ ചാനലായ മീഡിയ one അതിനെ ആഘോഷിക്കുകയും ചെയ്യും. സംശയം ഇല്ലല്ലോ?
പിന്നെ ഇവിടെ പ്രശ്നം രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ്. അതിന്റെ ഗുണഭോക്താവ് ആരാണ്? ഞാനല്ല.”

താൻ ഒരു സ്ത്രീയായി നിന്നുകൊണ്ട് തനനെയാണ് ഇത് അഡ്രസ് ചെയ്യുന്നത്. അയാളുടെ മനസ്സിൽ കളങ്കം ഇല്ലാത്തത് കൊണ്ട് കൂടിയാണ് അയാൾക്ക് ഈ വിഷയം മനസ്സിലാകാതെ പോയത് എന്ന് പോലും ചിന്തിക്കാൻ പറ്റാത്തിടത്താണ്, അങ്ങനെയും സംഭവിക്കാം എന്ന് പറയാൻ ആളുകൾ മുതിരുന്നത്. എന്നും അവർ പറയുന്നു

തൻ പക്ഷം പറഞ്ഞിരിക്കുകയാണ് എന്ന് പറയുനനത്തിനും മഞ്ജുവാണി മറുപടി കൊടുക്കുന്നുണ്ട് – അതെങ്ങാണ് – “ഞാൻ biased അല്ല, അല്ലാതെ തന്നെ എനിക്ക് മനസ്സിലാവുന്നതാണ് ഞാൻ പറഞ്ഞിരിക്കുന്നത്. അതിനായാണ് സ്ക്രീൻ ഷോട്ട് ഇട്ടിരിക്കുന്നത് തന്നെ” സുരേഷ് ഗോപി എന്ന മനുഷ്യൻ ഒരിക്കലും രാഷ്ട്രീയത്തിൽ വരരുതായിരുന്നു എന്നും മഞ്ജുവാണി കമെന്റുകൾക്കുള്ള മറുപടിയായി പറയുന്നു.

ADVERTISEMENTS