മുതിർന്ന സ്ത്രീകൾക്ക് പോലും മലയാള സിനിമയിൽ രക്ഷയില്ല -ദുരനുഭവം പറഞ്ഞു നടി ലക്ഷ്മി രാമകൃഷ്ണൻ-അന്ന് സഹായിച്ചത് സിദ്ദിഖും നെടുമുടിയും

409

ജേക്കബിന്റെ സ്വർഗ്ഗരാജ്യം പോലുള്ള മികച്ച ചിത്രങ്ങളിലെ കാമ്പുള്ള കഥാപാത്രങ്ങളിലൂടെയും വെള്ളിത്തിരക്ക് പുറത്ത് കരുത്തുറ്റ നിലപാടുകളിലൂടെയും ശ്രദ്ധയായ നടി ലക്ഷ്മി രാമകൃഷ്ണൻ മലയാള സിനിമാ സെറ്റുകളിൽ മുതിർന്ന സ്ത്രീകൾക്ക് പോലും രക്ഷയില്ലെന്ന് പറയുന്നത് സ്വന്തം അനുഭവങ്ങളിൽനിന്ന് ആണ്. സത്യത്തിൽ ഓരോ മലയാളികൾക്കും തലകുനിഞ്ഞു മാത്രമേ ഇത്തരം വെളിപ്പെടുത്തലുകൾ കേൾക്കാനാവൂ. മലയാളത്തിന് പുറത്തുള്ള സിനിമ മേഖലയിലെ നടിമാർക്ക് പോലുംമലയാളത്തിൽ നിന്നും മോശം അനുഭവങ്ങൾ നേരിടുന്നു എന്നത് വലിയ രീതിയിൽ ഞെട്ടിക്കുന്ന വാർത്തയാണ്. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചപ്പോൾ ചുട്ട മറുപടി നൽകിയതിന് പിന്നാലെ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടു എന്നും ലക്ഷ്മി രാമകൃഷ്ണൻ പറയുന്നു. ആ സംഭവത്തെ ക്രൂയ്‌ച്ചു താരം പറയുന്നത് ഇങ്ങനെ.

താൻ അഭിനയിക്കാൻ പോകുന്ന ഒരു ചിത്രത്തിൻറെ പൂജ ചെന്നൈയിൽ നടന്നു. താനാ പൂജയും അറ്റൻഡ് ചെയ്തിരുന്നു. അപ്പോൾ ഞാൻ സിനിമയിലുണ്ട് എന്ന് ഉറപ്പിച്ചു മാധ്യമങ്ങളിൽ വാർത്തയും വന്നിരുന്നു. ആ ചിത്രത്തിൻറെ ഡയറക്ടർ ഒരു ഏപ്രിൽ നാലാം തീയതി തനിക്ക് മെസ്സേജ് ചെയ്യുന്നു ലക്ഷ്മി എന്നെ വന്ന് കാണണം ഞാൻ എറണാകുളത്തുണ്ട്. അപ്പോൾ ഞാൻ പറഞ്ഞു ശരി സാർ ഞാൻ എയർപോർട്ടിൽ പോകുമ്പോൾ കണ്ടിട്ട് പോകാം. അപ്പോൾ സംവിധായകൻ പറയുന്നത് അങ്ങനെയല്ല എനിക്ക് ഡീറ്റൈൽ ആയിട്ട് ലക്ഷ്മിയുടെ അടുത്ത് ക്യാരക്ടറിനെ കുറിച്ച് പറയണം അപ്പോൾ ഇന്നിവിടെ സ്റ്റേ ചെയ്യണം എന്ന്.

ADVERTISEMENTS
   


സാർ അങ്ങനെ പറ്റത്തില്ല ഞാൻ കുട്ടികളെയൊക്കെ വിട്ടു വന്നിരിക്കുകയാണ്. ഞാൻ ഒരു പടം ചെയ്യാൻ പൊതുവേ ഔട്ട്സ്ട്രേഷൻ പോകാറില്ല അഥവാ ഇനി പോയാൽ ഷൂട്ട് കഴിഞ്ഞു ഉടൻ തന്നെ തിരികെ ആൻറ്റിൽ പോകും പോകുന്ന വഴിക്ക് വേണമെങ്കിൽ വന്ന് കണ്ട് സംസാരിച്ചിട്ട് പോകാം എന്ന് പറഞ്ഞതായി നടി ലക്ഷ്മി രാമകൃഷ്ണൻ പറയുന്നു എനിക്ക് സ്റ്റേ ചെയ്യാൻ പറ്റില്ല സാർ എന്ന് പറഞ്ഞതായി നടി പറയുന്നു.

അപ്പോൾ പുള്ളി എന്നോട് പറയുന്നത്ഇന്നിപ്പോൾ എന്റെ ഒപ്പം ഇവിടെ സ്റ്റേ ചെയ്യണം എങ്കിൽ മാത്രമേ ലക്ഷ്മിക്ക് ആ റോൾ ഉള്ളൂ എന്ന്. അദ്ദേഹം തനിക്ക് മെസ്സേജ് ചെയ്യുകയാണ് ഇതൊക്കെ. അപ്പോൾ എനിക്ക് കാര്യം മനസ്സിലായി. ഞാൻ ശരിക്കും പറഞ്ഞുകൊണ്ട് അയാൾക്ക് മെസ്സേജ് തിരിച്ചയച്ചു. മെസേജിലൂടെ അയാളെ ഞാൻ നല്ല രീതിയിൽ ശകാരിച്ചു. അതോടെ ആ മലയാള സിനിമയിലുള്ള എന്റെ വേഷം പോയി എന്നും ലക്ഷ്മി രാമകൃഷ്ണൻ പറയുന്നു.

ഒരു മലയാളി സംവിധായകന്റെ തമിഴ് സിനിമയിലും തനിക്ക് റോൾ ഉണ്ടായിരുന്നു. അന്ന് തനിക്ക് അവിടെ വലിയ ദുരനുഭവമാണ് ഉണ്ടായത് എന്നും താരം പറയുന്നു. അയാൾ സംസാരിക്കുന്ന വിധത്തിലും അയാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ അനാവശ്യമായി തൊടുകയും ചെയ്യും അത് എനിക്ക് ഇഷ്ടപ്പെട്ടില്ല. എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കി. അത്തരം സന്ദർഭങ്ങളിൽ ഞാൻ അത് അപ്പോൾ തന്നെ തുറന്നു പറയും അത് പുള്ളിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതിനു പ്രതികാരമായി പുള്ളി ചെയ്തത് എന്റെ ഷോട്ട് ഒക്കെ ഒരുപാട് റിട്ടേക്ക് ചെയ്യും. ചുമ്മാ നടന്നു പോകുന്ന ഷോട്ട് ഒക്കെ 19 തവണയാണ് റീടേക്ക് എടുത്ത് തന്നെ ബുദ്ധിമുട്ടിച്ചത്. പിന്നെ സെറ്റിൽ എല്ലാവരും കേൾക്കെ ഉച്ചത്തിൽ അയാൾ പറയും ഈ മുഖത്തേക്ക് ലൈറ്റ് കൊടുക്കണ്ട കാണാൻ കൊള്ളില്ല എന്നൊക്കെ.

അത് തുടർന്ന് തനിക്ക് വലിയ ശല്യമായതോടെ ഞാൻ അയാളോട് പറഞ്ഞു ഇയാൾ ഇനി എന്നോട് മാപ്പ് പറഞ്ഞില്ലെങ്കിൽ ഇനി ഞാൻ ഷൂട്ടിന് വരില്ല. കാരണം എൻറെ കുറെ ഷൂട്ട് ഓൾറെഡി കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അവിടെ ഒരു ഹോൾഡ് തനിക്ക് ഉണ്ടായി അങ്ങനെ വാശി പിടിച്ചു ഇത്തരത്തിലുള്ള പ്രവണത തുടർന്നപ്പോൾ ഏന് താരം പറയുന്നു. അന്ന് തന്നെ പിന്തുണച്ച രണ്ടു നടൻമാർ നടൻ സിദ്ധിഖും നടൻ നെടുമുടി വേണുവും ആണെന്ന് താരം പറയുന്നു. അയാൾ എവിടെ വേണേലും പോകട്ടെ നിങ്ങൾ ധൈര്യമായി ഇരിക്ക് എന്ന് ഇരുവരും പറഞ്ഞു എന്നും ഒടുവിൽ ആ സംവിധായകനെ കൊണ്ട് സോറി പറയിച്ചു എന്നും താരം പര്യുന്നു. അമ്മ വേഷങ്ങൾ അഭിനയിക്കുന്ന നടിമാർക്ക് പൊതുവേ തമിഴ് സിനിമയിൽ വലിയ ബഹുമാനമാണ് ലഭിക്കുന്നത്പക്ഷേ മലയാളത്തിൽ കാര്യങ്ങൾ അങ്ങനെയല്ല എന്നും ലക്ഷ്മി പറയുന്നു.

എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ ഒന്ന് മലയാളത്തിൽ മാത്രമേ സംഭവിക്കുകയുള്ളൂ അത് അല്പം താമസിച്ചു എങ്കിലും അത് സംഭവിച്ചല്ലോ റിപ്പോർട്ട് പുറത്തു വന്നല്ലോ എന്നും ലക്ഷ്മി രാമകൃഷ്ണൻ പറയുന്നു. എന്നാൽ തമിഴിൽ ഇത്തരം ഒരെണ്ണം വരണമെങ്കിൽ ഏകദേശം 30 വർഷമെങ്കിലും കഴിയേണ്ടി വരും എന്നും താരം പറയുന്നു.

ADVERTISEMENTS