സ്വന്തം അഭിപ്രായങ്ങൾ മുഖത്ത് നോക്കി പറയുക ആരുടെ മുന്നിലും ഭയന്ന് വിറച്ചു നിൽക്കാതെ പറയാനുള്ളത് പറയുക. തന്റെ നിലപടിൽ ഉറച്ചു നിൽക്കുക. ഇത്തരം വിശേഷണങ്ങൾ ഒന്നും ഒരു സ്ത്രീക് ചേരുന്നതല്ല അങ്ങനെ ഒരു സ്ത്രീ ഉണ്ടേൽ അവൾ മോശക്കാരിയാണ് തന്റേടിയാണ് അഹങ്കാരിയാണ്,തന്നിഷ്ടകാരിയാണ്. അത്തരത്തിൽ പലതരത്തിലുമുള്ള ആക്ഷേപങ്ങൾ ചൊരിഞ്ഞു ആ വ്യക്തിയെ ഒതുക്കുക എന്നത് നമ്മുടെ സമൂഹത്തിന്റെ പ്രത്യകതയാണ്. അടക്കവുമൊതുക്കവുമുളള സ്ത്രീ എന്നതാണ് നമ്മുടെ പൊതുബോധമനുസരിച്ചു നല്ലവളായ സ്ത്രീ. അത്തരം ചിന്തകളുമായി നടക്കുന്നവർക്ക് ഒരു പക്ഷേ അത്ര ഇഷ്ടം തോന്നാത്ത ഒരു വ്യക്തിയാണ് നടി നിഖില വിമൽ.
കൃത്യവും വ്യക്തവുമായ മറുപടികൾ,നിലപാടുകൾ . അനാവശ്യ ചോദ്യങ്ങൾക്ക് മുഖമടച്ചുള്ള മറുപടികൾ ഇതൊക്കെയാണ് നിഖില വിമൽ എന്ന നടിയെ മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടെന്നു നമ്മുക്ക് തോന്നിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ. ഒരഭിമുഖത്തിനു വന്നിരുന്നു നായകന്റെ നിഴലായി അയാൾ അടിക്കുന്ന വളിച്ച കോമഡികൾക്ക് വെറുതെ ഇളിച്ചുകൊണ്ടിരിക്കുക. അയാളെ വെറുതെ പുകഴ്ത്തിക്കൊണ്ടിരിക്കുക ഇതുക്കെയാണ് നമ്മൾ കൂടുതലായും നടിമാരുടെ ഭാഗത്തു നിന്ന് കണ്ടിരുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തയായ ഒരു നടി വന്നപ്പോൾ അവൾ തന്റെ അഭിപ്രായം സധൈര്യം തുറന്നു പറഞ്ഞപ്പോൾ ഉൾക്കൊള്ളാൻ ആകാതെ പലരും അവളെ അഹങ്കാരി എന്ന് മുദ്രകുത്താൻ തുടങ്ങി.
അടുത്തിടെ നൽകിയ അഭിമുഖത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിഖിലക്കേതിരെ വരുന്ന ട്രോളുകളിൽ നടിയ പിന്തുണച്ചു ഇപ്പോൾ നടി ഐശ്വര്യ ലക്ഷി രംഗത്തെത്തിയിരിക്കുകയാണ്. മനസ്സിലുള്ളത് തുറന്നു സംസാരിക്കുന്ന നിഖിലയെ തനിക്ക് ഇഷ്ടമാണെന്നും ആ രീതി തുടരാനാണ് ഐശ്വര്യ പറയുന്നത്. സമൂഹം കൽപ്പിച്ചു തന്നിരിക്കുന്ന സ്മാർട്നെസ്സിന്റെ പരിധിക്കുള്ളിൽ നിൽക്കുന്ന സ്ത്രീകളെ മാത്രമേ എല്ലാവര്ക്കും അംഗീകരിക്കാം ആവുകയുള്ളൂ എന്നും അത് ഒരിക്കൽ കൂടി തെളിയിച്ചു തന്ന മാധ്യമങ്ങൾക്കും പൊതു സമൂഹതിനും നന്ദി എന്നും ഐശ്വര്യ പറയുന്നുണ്ട്. പക്ഷേ നീ ഇനിയും മനസ്സിൽ ഉള്ളത് തുറന്നു പറയുക പെണ്ണെ നീ വളരെ സ്മാർട്ട് ആണ് നന്നായി രസിപ്പിക്കുന്നയാളാണ് എല്ലാത്തിനും ഉപരി നിന്റെ കഴിവിന്റെ പരമാവധി നീ ചെയ്യുന്നുണ്ട് എന്നും, നിഖില വിമൽ ഇഷ്ടം എന്നും ഐശ്വര്യ തന്റെ പോസ്റ്റിൽ കുറിക്കുന്നു.
എന്നാൽ നടി ഗൗതമി നായർ നിഖില വിമലിന്റെ പേര് എടുത്തു പറയാതെ താരത്തിനെതിരെ എന്ന് ആർക്കും തോന്നിപ്പിക്കുന്ന ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വിമർശനങ്ങൾ ഉണ്ടായതോടെ താരമതു റിമൂവ് ചെയ്തു. മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത് എന്നും അവരോട് പെരുമാറുമ്പോൾ മര്യാദ വേണമെന്നും ഇത്ര അഹന്തയോടെ പെരുമാറാൻ ഇവിടെ ആർക്കും ഓസ്‌ക്കാർ ലഭിച്ചിട്ടില്ല എന്നും ഗൗതമി പറയുന്നു. മാധ്യമങ്ങൾ തെറ്റുകൾ ചെയ്യുന്നില്ല എന്നൊന്നും പറയുന്നില്ല എന്നും പലപ്പോഴും പ്രകോപനപരമായ ചോദ്യങ്ങൾ ചോദിക്കാറുണ്ട് ; തനിക്കു നേരെയും ക്ലിക് ബൈറ്റുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇരുകൂട്ടരും ചോദിക്കുന്ന ചോദ്യങ്ങളും പറയുന്ന മറുപടികളും അങ്ങെയറ്റം ബഹുമാനത്തോടെയും മര്യാദയോടെയും ആകാൻ ശ്രദ്ധിക്കണം എന്നും മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറാനും താഴ്മയോടെ സംസാരിക്കാനും പഠിക്കണം എന്നും ഗൗതമി പറയുന്നു. താരങ്ങൾ മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറുന്ന നിരവധി അഭിമുഖങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും അതിന്റെ പശ്ചാത്തലത്തിൽ ആണ് ഇങ്ങനെ ഒരു കുറിപ്പ് എന്നും താരം പറയുന്നു.
നിഖിലയുടെ ഒരു അഭിമുഖം കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു അതിൽ താരത്തിന്റെ തഗ് ഡയലോഗുകൾ ആണ് ഗൗതമി ഉദ്ദേശിക്കുന്നത് എന്നും അത് ഗൗതമിക്ക് അതുപോലെ സംസാരിക്കാൻ കഴിയാത്തതിന്റെ പേരിലാണ് നിഖിലയെ വിമർശിക്കുന്നത് എന്നും ഒരു വിഭാഗം പറയുന്നു. ഗൗതമിയുടെ പരാമർശത്തിന് രൂക്ഷ വിമർശനം ആണ് നേരിടുന്നത്. നിഖിലയുടെ ആറ്റിറ്റിയൂഡ് കുലസ്ത്രീകൾക്ക് പിടിക്കില്ല എന്നും അതാണ് ഗൗതമി അവരെ വിമർശിച്ചുകൊണ്ട് ഇത്തരത്തിൽ പറയുന്നത് എന്നും ചിലർ കമെന്റ് ഇടുന്നുണ്ട്.