ഫ്ലൈറ്റിൽ വച്ചാണ് അങ്ങനെയൊരു സംഭവം ഉണ്ടാകുന്നത് അങ്ങനെയൊരു അനുഭവം ഇത് ആദ്യമായിയാണ്

63

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അമല പോൾ. ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരുടെ കൂട്ടത്തിൽ തന്നെയാണ് അമലയും. നീലത്താര എന്ന ചിത്രത്തിൽ വളരെ ചെറിയൊരു വേഷത്തിൽ മാത്രമാണ് താരത്തെ കാണാൻ സാധിക്കുന്നത്. തുടർന്ന് മലയാളത്തിൽ അത്രയും മികച്ച കഥാപാത്രങ്ങൾ ഒന്നും നടിയെ തേടി എത്തിയിരുന്നില്ല. തമിഴ് സിനിമ ലോകത്തേക്ക് താരം പിന്നീട് ചേക്കേറുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത്. തമിഴ് സിനിമ ലോകത്ത് നടിക്ക് വലിയൊരു സ്ഥാനം ഉറപ്പിച്ചത് മൈന എന്ന സിനിമയായിരുന്നു.

ഈ ചിത്രത്തിലെ പ്രകടനം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. തുടർന്ന് മലയാളത്തിലും മികച്ച വേഷങ്ങൾ അമലേ തേടിയെത്തി. ഇപ്പോള്‍ തന്നെ ഞെട്ടിച്ച ഒരു അനുഭവത്തെക്കുറിച്ച്  അമല പറയുന്ന ഒരു വീഡിയോ ആണ് ചര്‍ച്ച വിഷയം. ഫ്ലൈറ്റിൽ വന്ന സമയത്ത് ഒരു സംഭവം ഉണ്ടായി എന്നാണ് അമല പറയുന്നത്. ഒരു ചെറുപ്പക്കാരൻ തന്റെ അരികിലേക്ക് വന്ന് അമല പോൾ അല്ലേ എന്ന് ചോദിച്ചു. പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ താൻ വല്ലാതെ ഞെട്ടിപ്പോയിരുന്നു. ശേഷമയാൾ പേപ്പറിൽ അമലയല്ലേ? എന്ന് എഴുതി ചോദിച്ചു.

ADVERTISEMENTS
   

അതെ.. എന്ന് താൻ മറുപടി പറയുകയും ചെയ്തിരുന്നു. ആ നിമിഷം അയാൾ ഒരു കത്ത് തനിക്ക് നേരെ നീട്ടി ഇത് നിങ്ങൾക്കുള്ളതാണ് എന്ന് പറഞ്ഞു. അങ്ങനെ ഒരു അനുഭവം ഇതാദ്യമായാണ്.

താൻ ആ കത്ത് തുറന്നു നോക്കി വായിച്ചു. അപ്പോൾ അതിൽ എഴുതിയിരുന്നത് ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് അമലയെ കുറിച്ച് ഒരു ഗോസിപ്പ് കേട്ടു എന്നും ആ ഗോസിപ്പ് ഞാൻ പലരിലേക്ക് എത്തിച്ചു എന്നുമാണ്. പിന്നീടാണ് അത് ശരിയല്ലായിരുന്നു എന്ന് മനസ്സിലാക്കുന്നത് അപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി.

തന്റെ മതവിശ്വാസം അനുസരിച്ച് താൻ ഒരാളെ കുറിച്ച് മോശം കാര്യം പറഞ്ഞ് കഴിഞ്ഞാല്‍ അയാൾ തന്നോട് ക്ഷമിച്ചാൽ മാത്രമേ തനിക്ക് പാപമോചനം ലഭിക്കുകയുള്ളൂ. മോക്ഷം ലഭിക്കയുള്ളു എന്നാണ്. അതുകൊണ്ട് തന്നോട് മാപ്പ് ചോദിക്കുവാൻ വേണ്ടിയാണ് ഈ ഒരു കത്ത് എന്നും പറയുന്നുണ്ട്. അങ്ങനെ ഒരു അനുഭവം തനിക്ക് ആദ്യമാണ് എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.

ADVERTISEMENTS