അടുത്ത കുറച്ചു ദിവസങ്ങളായി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മലയാള സിനിമയിലെ പ്രൊഡ്യൂസ് അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്നത്. പല നടന്മാരും വളരെ ഉയർന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. സത്യത്തിൽ അവർ അഭിനയിച്ച പല ചിത്രങ്ങളും വമ്പൻ പരാജയമാണ് എന്നുള്ള കാര്യം മറച്ചുവെക്കുകയാണ് ഇവർ ചെയ്യുന്നത് എന്ന് നിർമ്മാതാക്കളുടെ സംഘടന പറയുന്നു. കോടിക്കണക്കിനു കളക്ഷന്‍ ഉണ്ടാക്കി എന്ന് ഇവിടെ പറയുന്ന മിക്ക സിനിമകളും വമ്പന്‍ പരാജയമാണ് എന്നതാണ് പരമമായ സത്യം എന്നും അവര്‍ പറയുന്നു.
ഒരു മര്യാദയും ഇല്ലാതെയാണ് പല നടന്മാരും പ്രതിഫലം ചോദിക്കുന്നതാണ് നിർമ്മാതാക്കളുടെ സംഘടന പറയുന്നത്. കഴിഞ്ഞ ദിവസം നിർമാതാവും നടനുമായ സുരേഷ് കുമാർ ഈ കാര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നത്. അതിനുശേഷം നിർമ്മാതാക്കളുടെ അസോസിയേഷൻ ഒരു യോഗം വിളിച്ച് വിവരങ്ങൾ ചർച്ച ചെയ്യുകയും പത്രസമ്മേളനം നടത്തി ഇത്തരം വിവരങ്ങൾ തുറന്നു പറയുകയും ചെയ്തു.
READ NOW:അഖിൽ മാരാരുടെ ഉയർച്ചയിൽ ശോഭ ഭയക്കുന്നുവോ? സംഭവം ഇങ്ങനെ
പലതാരങ്ങളും വമ്പൻ പ്രതിഫലം ആവശ്യപ്പെടുന്നതിനുവേണ്ടി പരാജയപ്പെട്ട സിനിമകൾക്ക് പോലും കോടി ക്ലബ്ബിൽ ഇടംപിടിച്ചു എന്ന് പറഞ്ഞു പോസ്റ്റുകൾക്ക് ഇറക്കുകയും കേക്ക് മുറിച്ചു ആഘോഷിക്കുകയും ചെയ്തു പ്രേക്ഷകരെയും നിർമാതാക്കളെയും വരെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികളാണ് ചെയ്യുന്നതെന്ന് നിർമ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡണ്ടുമായ എം രഞ്ജിത്ത് ഒരഭിമുഖത്തിൽ പറഞ്ഞു.
വെറും 10 ഓ 20 ഓ ലക്ഷം രൂപ മാത്രം കളക്ഷൻ നേടിയ സിനിമകളിൽ അഭിനയിക്കുന്നവർ വരെ ഒരു കോടിയും രണ്ടുകോടിയും ആണ് പ്രതിഫലം ചോദിക്കുന്നത് എന്ന് നിർമ്മാതാവ് എം രഞ്ജിത് പറയുന്നു. മുൻപ് ഏതെങ്കിലും ചിത്രങ്ങൾ അഭിനയിച്ചത് വിജയിച്ചു എന്ന് കാണിച്ചാണ് ഈ വമ്പൻ പ്രതിഫലം ആവശ്യപ്പെടുന്നത്.
പല ചിത്രങ്ങളും കോടി ക്ലബ്ബിൽ ഇടം പിടിച്ചു എന്ന് കാണിക്കുന്നതിനു വേണ്ടി കള്ളത്തരത്തിൽ കേക്ക് കട്ട് ചെയ്യുകയും ആഘോഷം നടത്തുകയും ആണ് പല നടന്മാരും ചെയ്യുന്നത് എന്ന് നിർമ്മാതാവ് രഞ്ജിത്ത് പറയുന്നു. ഓരോ തിയേറ്ററിന്റെ മുൻപിലും ഒരു ബേക്കറി തുടങ്ങുന്നത് നല്ലതാണ് എന്നാണ് അദ്ദേഹം പറയുന്നത് കാരണം കേക്കിനായി വേറെ ഒന്നും പോകേണ്ടതില്ലല്ലോ എന്നും അദ്ദേഹം പരിഹസിക്കുന്നു.
നടന്മാരുടെ ഇത്തരം തട്ടിപ്പുകളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടികളും ഇനി അനുവദിച്ചു കൊടുക്കാൻ സാധിക്കുകയില്ല എന്നും, അതിന് കൃത്യമായ മറുപടി തങ്ങളുടെ പക്കൽ ഉണ്ടെന്നും, ഇത്തരത്തിൽ തെറ്റായ രീതിയിൽ സിനിമയുടെ കളക്ഷൻ കാണിക്കുന്നതിന് എതിരെ ശക്തമായ പ്രതിഷേധ ആവശ്യമാണെന്നും , അതുകൊണ്ടുതന്നെ എല്ലാ നിർമാതാക്കളും വിതരണക്കാരും തങ്ങളുടെ ചിത്രങ്ങളുടെ യഥാർത്ഥ കളക്ഷൻ സംബന്ധിച്ച് ധവളപത്രം ഇറക്കുമെന്നും അദ്ദേഹം പറയുന്നു.
ജിഎസ്ടി വന്നതിനുശേഷം എല്ലാ ചിത്രങ്ങളും കളക്ഷൻ ഇൻവോയ്സ് ആണ് കൊടുക്കുന്നത്. അതുകൊണ്ടു തന്നെ മൂന്നുമാസം കൂടുമ്പോൾ സിനിമയുടെ യഥാർത്ഥ കളക്ഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുമെന്നും അങ്ങനെ കൊട്ടി ആഘോഷിക്കപ്പെടുന്ന ചിത്രങ്ങളിൽ പലതും പത്തോ ഇരുപതു ലക്ഷം രൂപ മാത്രമാണ് കളക്ട് ചെയ്തിട്ടുള്ളത് എന്ന് യാഥാർത്ഥ്യം ജനം അറിയാൻ കാരണമാകും എന്നും അതോടെ ഇത്തരക്കാരുടെ തട്ടിപ്പുകൾ പുറത്തുവരും എന്നുമാണ് അദ്ദേഹം പറയുന്നത്.
കോടിക്കണക്കിന് രൂപ മുടക്കി സിനിമയെടുക്കുന്ന നിർമ്മാതാക്കളെ പ്രതിസന്ധിയിൽ ആക്കുന്ന പരിപാടികളാണ് പല നടന്മാരും മലയാള സിനിമയിൽ കാണിച്ചു കൂട്ടുന്നത് എന്ന് നിർമ്മാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതുപോലെ ഷൂട്ടിംഗ് സെറ്റുകളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന നടന്മാരുടെ ഒരു ലിസ്റ്റ് തന്നെ തങ്ങളുടെ കൈവശമുണ്ടെന്ന് നിർമ്മാതാക്കളുടെ സംഘടന പറയുന്നു. അതോടൊപ്പം സിനിമ സെറ്റിൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് സർക്കാരിന് കൈമാറും എന്നും അവർ പറഞ്ഞു.
സെറ്റുകളിൽ പ്രശ്നമുണ്ടാക്കുകയും സമയ നിഷ്ഠ പാലിക്കാതെ നടക്കുകയും ചെയ്യുന്ന അതിൽ ഏറ്റവും കൂടുതൽ പരാതി വന്ന രണ്ട് നടന്മാരെ തങ്ങളുടെ ചിത്രങ്ങളിൽ നിന്നും മാറ്റിനിർത്തുകയാണ് വേറെ വഴിയില്ലാത്ത കൊണ്ട് ആണ് തങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്ന് ഏക കണ്ഠേന അവർ പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. നടൻ ശ്രീനാഥ് ഫാസിക്കും ഷെയ്ൻ നിഗത്തിനുമെതിരെയാണ് നിർമ്മാതാക്കളുടെ സംഘടനാ നടപടിയെടുത്തത്. ആരെയും വിലക്കുകയല്ല തങ്ങൾ അത്തരക്കാരോട് സഹകരിക്കുന്നില്ല എന്നതാണ് ചെയ്യുന്നതെന്ന് രഞ്ജിത്ത് പത്രസമ്മേളനത്തിൽ പറഞ്ഞത്.
NEVER MISS THIS:ഉള്ള പൊറോട്ട ആണുങ്ങൾക്ക് കൊടുക്കും ബാക്കിയുണ്ടെങ്കിൽ ആണ് നമുക്ക് കിട്ടുക വിവേചനത്തെ കുറിച്ച് തുറന്നടിച്ചു അനാർക്കലി മരക്കാർ
കയ്യിൽ ഇരിക്കുന്ന കാശ് കൊടുത്തു പുലിവാല് പിടിക്കേണ്ട ആവശ്യമില്ലല്ലോ എന്ന് അവർ പറയുന്നു. പല നടന്മാരും സെറ്റിൽ സമയത്തിനു എത്തില്ല എന്നും എത്തിയാൽ തന്നെ സിനിമകളുടെ എഡിറ്റ് അപ്പപ്പോൾ തന്നെ തങ്ങളെയും തങ്ങളുടെ കൂടെ ഉള്ളവരെയുമൊക്കെ കാണിക്കണം എന്നും അവർ വാശി പിടിക്കുന്നു.
പലരും ഒരേ ദിവസം ഒന്നിൽ കൂടുതൽ ചിത്രങ്ങൾക്ക് ഡേറ്റ് നൽകുകയാണ് എന്നും രാവിലെ എത്തേണ്ട സെറ്റിൽ രാത്രി എത്തുകയാണ് ചിലരുടെ പതിവ് എന്നും ചോദിക്കുമ്പോൾ നിർമാതാക്കളെ അപമാനിക്കുന്ന രീതിയിലാണ് ചിലരുടെ പെരുമാറ്റം എന്നും ഗതി കേട്ടത് കൊണ്ടാണ് ഈ തീരുമാനം എന്നും. താര സംഘടനയായ അമ്മയുമായി ഒത്തു ചേർന്നാണ് ഈ തീരുമാനം എടുത്തത് എന്നും നിർമാതാക്കളുടെ സംഘടന പറയുന്നു.