ആ മലയാളം നടനോട് എനിക്ക് അവജ്ഞയാണ് – എല്ലാ വേലകളും ഒപ്പിച്ചിട്ടു ഞാനൊന്നുമറിഞ്ഞില്ലേ എന്ന് നിൽക്കും- തിലകൻ പറഞ്ഞത്.

7476

മൺമറഞ്ഞു പോയെങ്കിലും മലയാള സിനിമയിൽ നടൻ തിലകൻ ഒഴിച്ചിട്ട താര സിംഹാസനം നിന്നും പുതിയൊരു അവകാശിയെ കണ്ടെത്താനാവാതെ അവിടെ തന്നെ ഇരിക്കുകയാണ്. മഹാനായ ഒരു കലാകാരൻ മാത്രമല്ല ഒരു വ്യക്തിയും കൂടിയായിരുന്നു തിലകൻ. സ്വന്തം അഭിപ്രായങ്ങൾ എവിടെയും സധൈര്യം തുറന്നു പറയാൻ അദ്ദേഹം മുന്നോട്ടു വന്നിരുന്നു. സിനിമയിൽ തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനകളെക്കുറിച്ച് മാധ്യമങ്ങൾക്കു മുൻപിൽ പരസ്യമായി തുറന്നടിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. തിലകൻ തന്റെ കരിയറിൽ ഏറ്റവും കൂടുതൽ തവണ തന്റെ ശത്രുവായി പ്രഖ്യാപിച്ചിട്ടുള്ളത് അന്തരിച്ച നടൻ നെടുമുടി വേണുവിനെയായിരുന്നു. തിലകന്റെ മരണം വരെ ഇരുവർക്കുമിടയിലുള്ള പ്രശ്നങ്ങളും നിലനിൽക്കുകയും ചെയ്തിരുന്നു.

അതേപോലെതന്നെ തിലകൻ മോഹൻലാലിനും മമ്മൂട്ടിക്കും എതിരെ പരസ്യമായി കലഹങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മമ്മൂട്ടിയും തിലകനുമായി പലപ്പോഴും ഉടക്കിയിട്ടുണ്ട് എന്നാൽ പിന്നീട് ദുൽഖർ നായകനായ ഉസ്താദ് ഹോട്ടലിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി തിലകനെത്തിയത് ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ തീരുന്നതിന്റെ തുടക്കമാണെന്ന് സൂചനകളും ഉണ്ടായിരുന്നു. കരിയറിൽ പലപ്പോഴും നെടുമുടി വേണു അടങ്ങുന്ന ഒരു നായർ ലോബി തന്നെ ഒതുക്കാൻ നോക്കിയിട്ടുണ്ടു എന്ന് തിലകൻ തുറന്നുപറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് കുറച്ചു കാലം മുൻപ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തിലകൻ പറഞ്ഞ ചില കാര്യങ്ങളാണ് വൈറൽ ആകുന്നത്.

ADVERTISEMENTS
   
READ NOW  സിനിമയിൽ തകർച്ച നേരിട്ട മമ്മൂക്കയെ അന്ന് കൈ പിടിച്ചു ഉയർത്തിയത് തിലകൻ - ആ കഥാപത്രം മമ്മൂട്ടി ചെയ്യാൻ കാരണം അദ്ദേഹം -ഷോബി തിലകൻ പറഞ്ഞത്.

അന്ന് അഭിമുഖത്തിൽ തിലകൻ പറഞ്ഞത് ഇങ്ങനെയാണ്. നെടുമുടി വേണുവും താനും ആയിട്ടുള്ള ആ ഇരിപ്പ് അത് ഒരിക്കലും മാറത്തില്ല . എൻറെ മനസ്സ് ഒരു അരിപ്പയാണ് ആ അരിപ്പയ്ക്കകത്ത് ഇട്ടാൽ നല്ല കഷണങ്ങൾ എല്ലാം താഴെ വരും മോശം കഷ്ടങ്ങളെല്ലാം അരിപ്പയ്ക്കുള്ളിൽ കിടക്കും അങ്ങനെ അരിപ്പയ്ക്കുള്ളിൽ കിടക്കുന്ന ഒരു വ്യക്തിയാണ് നെടുമുടി വേണു എന്ന് തിലകൻ പറയുന്നു.

അയാളോട് എനിക്ക് ഒരു വിരോധവുമില്ല അയാളുടെ എനിക്കുള്ളത് അവജ്ഞയാണ്. അയാൾ എന്നെക്കുറിച്ച് പറഞ്ഞതുംഒക്കെ എൻറെ കയ്യിൽ തെളിവുകൾ ഉണ്ട്. ഹിസ് ഹൈനസ് അബ്ദുള്ളയിൽ ഞാൻ അഭിനയിക്കേണ്ട വേഷം അയാൾ അഭിനയിച്ചു. അത് പോട്ടെ അത് അതിക്രമിച്ചു തട്ടിയെടുത്തു എന്ന് കരുതാം. അന്ന് അയാൾ പറഞ്ഞത് ആ സിനിമയിൽ വേറെയും തമ്പുരാക്കന്മാർ ഉണ്ട് അതിൽ ഏതെങ്കിലും ആയിരിക്കും തിലകൻ എന്നാണ്. പക്ഷേ അതിൻറെ നിർമാതാവാണ് എനിക്ക് അഡ്വാൻസ് തന്നത്ഇയാളുടെ സ്ഥിരം രീതി എന്ന് പറയുന്നത് എല്ലാ വേലകളും ഒപ്പിച്ചിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് പറഞ്ഞിരിക്കും. അത്തരക്കാരാണ് ഏറ്റവും വലിയ അപകടകാരികൾ അന്ന് അഭിമുഖത്തിൽ തിലകൻ പറഞ്ഞു.

READ NOW  മമ്മൂട്ടി ഇങ്ങനെ ഒരു ക്ഷമാപണം ആരോടും നടത്തിയിട്ടുണ്ടാകില്ല - ‘സര്‍, എന്റെ ഭാഗത്തു നിന്നും വന്ന തെറ്റിന് ഞാന്‍ ക്ഷമ ചോദിക്കുന്നു’ എന്നിട്ടും നിർമ്മാതാവ് അയഞ്ഞില്ല ആ സംഭവം ഇങ്ങനെ.

തിലകനെ മലയാള സിനിമയിൽ ഒരു സമയതു ഒഴിവാക്കി നിർത്തിയിരുന്നു എന്നുള്ളത് ഒരു സത്യം തന്നെയാണ്. വിനയന്റെ സിനിമയിൽ അഭിനയിച്ചതും സംഘടനയുടെ നിയമങ്ങൾ തെറ്റിച്ചു എന്നൊക്കെയാണ് ആ അപ്രഖ്യാപിത വിലക്കിന്റെ കാരണമായി പുറത്തു വന്നത്. അന്ന് അദ്ദേഹം ശാരീരികമായി പല രോഗ പീഡകളിലും ആയിരുന്നു എങ്കിലും അതൊന്നും വകവയ്ക്കാതെ തന്റെ തട്ടകമായ നാടകത്തിലേക്ക് തിരികെ പോയി. അദ്ദേഹതിന്റെ സുഹൃത്തിന്റെ നാടക സമിതിയിൽ 100 നു മുകളിൽ നാടകങ്ങൾ അദ്ദേഹം കളിച്ചു. ആ ശാരീരിക അവശതകളിൽ അത്രയും വേദികളിൽ നാടകം ചെയ്തത് പിന്നീട് തിലകന്റെ ആരോഗ്യത്തെ ബാധിച്ചു എന്നും അദ്ദേഹത്തിന്റെ മരണത്തിനുളള പ്രധാന കാരണമായി മാറി എന്നും പിന്നീട് പലരും പറഞ്ഞിരുന്നു. ഒടുവിൽ സിനിമാക്കാർ തിലകന് മുന്നിൽ മുട്ടു മടക്കുകയും പൃഥ്‌വി നായകനായ ഇന്ത്യൻ റുപ്പിയിലൂടെ പ്രിത്വിരാജ്ഉം രഞ്ജിത്തും ചേർന്ന് അദ്ദേഹത്തിന് ഒരു പുതു ജീവൻ നൽകി എന്നത് ചരിത്രം

READ NOW  എന്നെ കണ്ടാൽ കാവ്യയേച്ചിയെ പോലെ ഉണ്ടെന്നു പലരും പറയുന്നു.. കാവ്യാമാധവനെ പോലെ ഉണ്ടെന്നുപറയുന്നവരോടും കാവ്യാമാധവനെക്കാൾ സുന്ദരിയാന്നെന്നു പറയുന്നവരോടും അനു സിത്താരക്ക് പറയാനുള്ളത് ഇതാണ്
ADVERTISEMENTS