സുകുമാരൻ എന്ന കാർക്കശ്യക്കാരനായ അച്ഛന്റെ സ്വഭാവ സംവിശേഷതകൾ അതേപടി ഉൾക്കൊണ്ടു സിനിമയിലേക്കെത്തിയ നടൻ പ്രിത്വിരാജിന്റെ കരിയറിന്റെ ആദ്യ കാലഘട്ടം അത്ര മികച്ചതായിരുന്നില്ല. ധാരാളം പ്രതിസന്ധികളെ അതിജീവിച്ചാണ് താരം ഇന്നത്തെ ഈ നിലയിലേക്കെത്തിയത്. കരിയറിന്റെ ഒരു ഘട്ടത്തിൽ പഠനമുപേക്ഷിച്ചെത്തിയ വിദേശ രാജ്യത്തേക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച് പോലും പൃഥ്വിരാജ് ചിന്തിച്ചിരുന്നു. ഇപ്പോൾ മലയാളത്തിൽ സ്വൊന്തമായി നിർമ്മാണ കമ്പനിയുള്ള ഹിറ്റ് സിനിമകൾ സംവിധാനം ചെയ്യുന്ന ധാരാളം സിനിമകൾ കരാറായിട്ടുള്ള നിർമാതാവും നടനും സംവിധായകനുമൊക്കെയാണ് പൃഥ്വിരാജ് സുകുമാരൻ.
ഇപ്പോൾ വൈറലാവുന്നത് നാളുകൾക്ക് മുൻപ് റെഡ് എഫ് എമ്മിന്റെ ജനപ്രീയ ഷോ ആയ റെഡ് കാർപ്പെറ്റിൽ എത്തിയപ്പോൾ തന്റെ ജീവിതത്തിലെ ആദ്യ പ്രണയത്തെ കുറിച്ചും പ്രണയിനിയെ കുറിച്ചും താരം പറഞ്ഞ കാര്യങ്ങൾ ആണ്. ജീവിതത്തിൽ തന്റെ ആദ്യ പ്രണയിനി സിനിമയാണെന്ന് വിവാഹത്തിന് ശേഷം ഭാര്യയോട് പറഞ്ഞിട്ടുണ്ടെന്ന് തരാം പറഞ്ഞെങ്കിലും യഥാർത്ഥ ജീവിതത്തിൽ സിനിമയിൽ എത്തുന്നതിനു മുൻപ് താൻ ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു ഏന് പൃഥ്‌വി പറയുന്നു. തന്റെയൊപ്പം ഓസ്‌ട്രേലിയയിൽ പഠിച്ച പെൺകുട്ടിയാണ്. അവളുടെ പേര് ജൂൺ എന്നാണെന്നും താരം പറയുന്നു. അവൾ മലയാളി ആയിരുന്നില്ല എന്നും പൃഥ്വി പറയുന്നു.
പഠനം പാതിവഴിയിലുപേക്ഷിച്ചു സിനിമയിലെത്തിയ പൃഥ്‌വി പിന്നീട് ബി ബി സി യുടെ മാധ്യമ പ്രവർത്തകയായ സുപ്രിയ മേനോനെ വിവാഹം ചെയ്തു. ഇവരുടെ വിവാഹം ഒരു പ്രണയ വിവാഹമായിരുന്നു. തനിക്ക് ജീവിതത്തിൽ ഒരിക്കലും അറേഞ്ച് മാര്യേജ് ചെയ്യാൻ ആകില്ല എന്നും ഒട്ടും അറിയാത്ത ഒരാളെ ജീവിതത്തിലേക്ക് കൊണ്ട് വന്നു അയാളോടൊപ്പം ജീവിതം പങ്കിടാൻ തനിക്കു ചിന്തിക്കാവുനന്തിലപ്പുറമുള്ള കാര്യമാണ് എന്ന് പല അഭിമുഖങ്ങളിലും താരം പറഞ്ഞിരുന്നു.
തന്റെ ജീവിതത്തിൽ തന്റെ ആദ്യ പ്രണയം സിനിമയോടാണ് എന്ന് പൃഥ്വി സുപ്രീയയോട് പറഞ്ഞിരുന്നു എന്നും തരാം പറയുന്നു. മകളെ ആണ് താൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് എന്നും അവൾക്ക് വലിയ നിയന്ത്രമാണ് തന്റെ മേൽ ഉള്ളത് എന്നും പൃഥ്വി പറയുന്നു. നല്ല അച്ഛനാണോ നല്ല ഭർത്താവാണോ എന്ന അവതാരകന്റെ ചോദ്യങ്ങൾക്ക് നല്ല അച്ഛനാണ് എന്നാണ് പൃഥ്വി പറഞ്ഞ ഉത്തരം അത് ഭാര്യ സുപ്രീയയ്ക്കും അറിയാമെന്നും പൃഥ്‌വി പറയുന്നു.