മലയാള സിനിമയിൽ നടൻ പ്രതിനായകൻ, അച്ഛൻ എന്നീ റോളുകളിൽ ഒക്കെ തിളങ്ങിയിട്ടുള്ള താരമാണ് ദേവൻ. മിന്നാമിനുങ്ങേന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിൽ പാർവതിയുടെ നായകനായി എത്തിയ ദേവൻ മലയാള സിനിമയിൽ കൈകാര്യം ചെയ്യാൻ ഇനി കഥാപാത്രങ്ങൾ ഒന്നുമില്ല എന്ന് പറയുന്നതാണ് സത്യം. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ ദേവന് സാധിച്ചിട്ടുണ്ട്. വലിയൊരു ആരാധകനിരയെ തന്നെയാണ് മിനിസ്ക്രീനിലും താരം ഉണ്ടാക്കിയിരിക്കുന്നത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കന്യാധാനം എന്ന പരമ്പരയിലാണ് നിലവിൽ ദേവൻ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ അദ്ദേഹം ബിജെപിയിലേക്ക് ചേർന്ന വാർത്ത വളരെയധികം ശ്രദ്ധ നേടിയിരുന്നു. എന്നാൽ സ്ഥാനമാനങ്ങൾക്ക് വേണ്ടിയോ ഇലക്ഷൻ മുൻപിൽ കണ്ടോ അല്ല താൻ ബിജെപിയിലേക്ക് ചേർന്നത് എന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരുന്നു. അടുത്ത സമയത്ത് ഒരു ഓൺലൈൻ ചാനലിന് അദ്ദേഹം നൽകിയ അഭിമുഖവും അതിൽ പറയുന്ന ചില വാക്കുകളും ഇപ്പോൾ വീണ്ടും വൈറലാകുന്നുണ്ട്. ബിജെപി എന്ന പാർട്ടിയെക്കുറിച്ച് കേരളത്തിൽ ജീവിക്കുന്ന പല വ്യക്തികൾക്കും തെറ്റിദ്ധാരണകളാണ് ഉള്ളത് ഇവിടുത്തെ പ്രധാന പ്രശ്നമായി മാറിയിരിക്കുന്നത് മതവും ജാതിയും മാത്രമാണ്.
മതങ്ങളെ പരസ്പരം അടുപ്പിക്കുവാൻ ഇവിടുത്തെ മാധ്യമങ്ങളും രാഷ്ട്രീയക്കാരോ ശ്രമിക്കുന്നില്ല എന്നതും ഒരു വാസ്തവം തന്നെയാണ്. ബിജെപി പാർട്ടിയെ പലരും വളച്ചൊടിച്ച പാഠങ്ങളാണ് പഠിപ്പിക്കുന്നത്. ഇന്ത്യയും അതിന്റെ സംസ്കാരത്തെയും ഹിന്ദുത്വത്തെയും കുറിച്ച് പലരും ധരിച്ചു വെച്ചിരിക്കുന്നതും തെറ്റായ ചില ധാരണകൾ മാത്രമാണ്. എന്നാൽ ബിജെപിയിൽ ഒരു മതത്തിൽ നിന്ന് മാത്രമല്ല പ്രവർത്തകരുള്ളത്. പല വിഭാഗത്തിലും എല്ലാ മതങ്ങളിലും പെട്ട ആളുകൾ പ്രവർത്തിക്കുന്നുണ്ട്.
ഉദാഹരണമായി ഞാൻ ബിജെപിയിലേക്ക് എത്തിയപ്പോൾ പോലും എല്ലാ ക്രിസ്ത്യൻ സഭ ഭാഗങ്ങളും അത് അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ബിജെപിയിലേക്ക് എത്തിയ സമയത്ത് ഞാൻ അമിത് ഷായുമായി സംസാരിച്ചത് പോലും മതങ്ങൾക്കിടയിലുള്ള ഭിന്നതകൾ എങ്ങനെ മാറ്റും എന്നതിനെക്കുറിച്ച് ആയിരുന്നു. പലതും തെറ്റിദ്ധാരണകളാണ്.
മുസ്ലിം മത വിശ്വാസിയുടെ അടുക്കളയിൽ വരെ പോകുവാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്. ബിജെപി പാർട്ടിയിലേക്ക് വന്നതുപോലും ഏതെങ്കിലും ഒരു മണ്ഡലത്തിൽ കയറി മത്സരിക്കണം എന്നോ അല്ലെങ്കിൽ സ്ഥാനം ലഭിക്കണം എന്നുള്ള മോഹം കൊണ്ടല്ല. ബിജെപിയുടെ ഉപാധ്യക്ഷൻ എന്ന സ്ഥാനം ഏറ്റെടുത്തുകൊണ്ടാണ് താൻ ഇവിടെ എത്തിയത്. അപ്പോൾ തനിക്ക് വ്യക്തമായ ചില ദൗത്യങ്ങളും ഉണ്ട്.