മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാർ. മലയാളത്തിൽ പലതരത്തിലുള്ള മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന മറ്റൊരു നടനില്ല എന്ന് പറയുന്നതാണ് സത്യം. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ആർക്കും വെറുതെ ഒന്ന് ചെയ്തു നോക്കാൻ പോലും സാധിക്കില്ല. അത്രത്തോളം മികച്ച രീതിയിൽ ആണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളെയും മനോഹരമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ അഭാവം മലയാള സിനിമയെ ചെറിയ രീതിയിൽ ഒന്നുമല്ല ബാധിച്ചിട്ടുള്ളത് അല്പം വലിയ രീതിയിൽ തന്നെയാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ പഴയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
മലയാള സിനിമയിലെ ജാതിയതയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഒരു അസിസ്റ്റന്റ് ഡയറക്ടർ തന്നെയും നെടുമുടി വേണുവിനെയും സംബോധന ചെയ്തതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്.
ഒരേ പ്രായക്കാരായ തന്നെയും നെടുമുടി വേണുവിനെയും രണ്ട് രീതിയിലാണ് അയാൾ വിളിച്ചത്. അയാൾ നെടുമുടി വേണുവിനെ വേണു ചേട്ടാ എന്നും തന്നെ ശ്രീകുമാറെ എന്നും വിളിച്ചു. ഒരേ പ്രായമുള്ള ഞങ്ങളെ രണ്ടു പേരെയും വേണമെങ്കിൽ ജഗതി ചേട്ടാ, വേണു ചേട്ടാ എന്ന് സംബോധന ചെയ്യാമായിരുന്നു. എന്നാൽ ഞാൻ നായർകുലത്തിൽ ജനിച്ചവനല്ല എന്നതുകൊണ്ടാണ് എന്നെ അങ്ങനെ പേര് വിളിച്ചത്. അപ്പോൾ തന്നെ എനിക്ക് മനസ്സിലായി അയാളുടെ ജാതിയത എത്രത്തോളം ഉണ്ടെന്ന്. അന്ന് താന്‍ അയാളോട് ഒന്നും പ്രതികരിച്ചില്ല ഇവന്റെ മനസ്സില്‍ നായരിസം കിടക്കുന്നു എന്ന് ഞാന്‍ മനസിലാക്കി . അന്നേ തനിക്ക് റിയാമയിരുന്നു ഇവന്‍ ഒരിക്കലും മുന്നോട്ട് പോകില്ല എന്ന് അയാള്‍ ഇപ്പോള്‍ സിനമയില്‍ ഒന്നുമില്ല എന്നും ജഗതി പറയുന്നു
ഞങ്ങളെ ഒരുപോലെ വിളിക്കാമായിരുന്നല്ലോ. അതുപോലെ തന്നെ മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടായിരുന്ന അടൂർ ഫാസിക്കും ജാതിയത ഉണ്ട് എന്നാണ് ജഗതി ശ്രീകുമാർ പറയുന്നുണ്ട്, ത്നകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള അടൂര്‍ ഭാസിക്ക് നായരിസം ഉണ്ടോ എന്നാ ചോദ്യത്തിനായിരുന്നു ജഗതിയുടെ മറുപടി .
തന്റെ ആദ്യ ഭാര്യയോട് അയാൾ ചോദിച്ചത് നിനക്കൊരു നായരെ കല്യാണം കഴിച്ചു കൂടായിരുന്നോ എന്നാണ്. ആ ഒരു ചിന്താഗതി അയാൾക്കുള്ളതു കൊണ്ടാണ് അങ്ങനെ ചോദിച്ചത്. നായരെ തന്നെ കല്യാണം കഴിക്കണമെന്ന് ചിന്തിക്കേണ്ട ആവശ്യമെന്താണ്.അതെന്താ മറ്റ് ജാതിക്കാരെ വിവാഹം കഴിചാല്‍ എന്താ കുഴപ്പം ജഗതി ചോദിക്കുന്നു.
മലയാള സിനിമയിലെ ഏതെങ്കിലും പ്രഗല്‍ഭനായ സംവിധായകനോ നടനോ മറ്റോ ഇതേ പോലെ പെരുമാറിയിട്ടുണ്ടോ എന്ന് ജഗതിയോട് അവതാരകന്‍ ചോദിക്കുന്നുണ്ട്. അങ്ങനെ ആരും ഇന്നേ വരെ പെരുമാറിയിട്ടില്ല എങ്കിലും പലരുടെയും മനസ്സില്‍ ഉണ്ട് എന്നുജഗതി പറയുന്നു. ശ്രീനാരായണ ഗുരുദേവന്റെ കാലത്ത് ഉള്ളപോലെ പ്രകടമായ രീതിയില്‍ ഇല്ല എങ്കിലും എല്ലാവരുടെയുമുള്ളിന്റെ ഉള്ളില്‍ ഇപ്പോളും ഉണ്ട് എന്നും ഇതൊന്നും താന്‍ വെറുതെ പറയുന്നതല്ല വ്യക്തമായ തെളിവുകള്‍ ഉള്ള തന്റെ അനുഭവങ്ങള്‍ ആണ് എന്ന് ജഗതി പറയുന്നു.
ജഗതി ശ്രീകുമാറിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. നിരവധി ആളുകളാണ് ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വരുന്നത്. ഇതിനുമുൻപ് നടൻ ശ്രീനിവാസനും ഇത്തരത്തിൽ ഒരു പ്രസ്താവനയെ കുറിച്ച് പറഞ്ഞിരുന്നു. മലയാള സിനിമയിൽ നായന്മാർ മാത്രം പ്രവർത്തിക്കുന്ന ഒരു പ്രത്യേകമായ ലോബിയുണ്ട് എന്ന രീതിയിലായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്..