Advertisement
Home MOVIES Malayalam അധികമാർക്കും അറിയാത്ത ദിലീപിന്റെ നന്മ – ശാന്തിവിള ദിനേശ് പറഞ്ഞത്

അധികമാർക്കും അറിയാത്ത ദിലീപിന്റെ നന്മ – ശാന്തിവിള ദിനേശ് പറഞ്ഞത്

382
ADVERTISEMENTS

നടൻ ദിലീപിനെ കുറിച്ച് ഒരുപാട് ഗോസിപ്പുകളും വാർത്തകളും ഒക്കെ സിനിമാലോകത്ത് നിലനിൽക്കാറുണ്ട്. അടുത്തകാലത്തായി സ്വകാര്യ ജീവിതത്തിൽ വലിയ വെല്ലുവിളികളാണ് ദിലീപ് നേരിട്ട് കൊണ്ടിരിക്കുന്നത്. എന്നാൽ അതിൽ നിന്നെല്ലാം അതിജീവിച്ച് വീണ്ടും പഴയ ദിലീപ് ആകുവാനുള്ള ശ്രമത്തിലാണ് നടൻ ഇപ്പോൾ. താരത്തെ സംബന്ധിക്കുന്ന വാർത്തകൾക്ക് സോഷ്യൽ മീഡിയയിൽ അടക്കം വലിയ പ്രാധാന്യവും ലഭിക്കാറുണ്ട്. പ്രത്യേകിച്ച് ദിലീപിന്റെ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കുന്നവരാണ് കൂടുതൽ ആളുകളും.. ഒരു സമയത്ത് സൈബർ ആക്രമണം വളരെയധികം ദിലീപ് നേരിട്ട ഒരു കാലഘട്ടം ഉണ്ടായിരുന്നു. നടി അക്രമിച്ച സംഭവത്തിൽ ദിലീപ് പോലീസ് സ്റ്റേഷനിൽ അകപ്പെട്ട സമയം ആയിരുന്നു അത്.

85 ദിവസത്തോളം ദിലീപ് പോലീസ് സ്റ്റേഷനിൽ കിടന്നിരുന്നു. ആ സമയത്ത് ദിലീപിനെ പിന്തുണച്ചുകൊണ്ട് എത്തിയ വ്യക്തിയാണ് ശാന്തിവിള ദിനേശ്. ദിലീപിന് എന്നും അനുകൂലം ആയിട്ടുള്ള വാക്കുകൾ ആയിരുന്നു ദിനേശ് പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ദിലീപിന്റെ നന്മയെ കുറിച്ച് വീണ്ടും ശാന്തിവിള ദിനേശ് പറയുന്ന കാര്യമാണ് ശ്രദ്ധ നേടുന്നത്.

READ NOW  ഒരു നിർമ്മാതാവ് ഒരു റോളിനായി എന്നെ അയാൾക്ക് നൽകണം എന്ന് പറഞ്ഞാൽ എൻറെ പ്രതികരണം ഇതാകും ;സിനിമയിൽ കാസ്റ്റിംഗ് കൗച് ഉണ്ട്

ADVERTISEMENTS

 

പ്രൊഫസർ ഡിങ്കൻ എന്ന ദിലീപ് ചിത്രത്തിന്റെ സെറ്റിൽ ചെന്നപ്പോൾ എവിടെയോ പോകാനായി ഒരു ഇന്നോവ കാറിൽ ഇരിക്കുകയായിരുന്നു. ആ സമയത്ത് കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ തന്റെ മുഖത്ത് പോലും നോക്കാതെ നേരെ നോക്കി തന്നോട് പറഞ്ഞ ഒരു കാര്യം കേട്ട് തനിക്ക് അഭിമാനം തോന്നി.

സാറിനെയൊക്കെ ഞങ്ങൾ ദൈവമായാണ് കരുതുന്നത്. കാരണം ദിലീപേട്ടന് വേണ്ടി സംസാരിച്ച സാറല്ലേ. സാർ ആദ്യമായി സംസാരിച്ച ശേഷമാണ് പലരും ദിലീപേട്ടന് വേണ്ടി സംസാരിച്ച രംഗത്ത് വന്നത് എന്ന് അയാൾ പറഞ്ഞു.. സാറിന് അറിയുമോ ഈ കാർ ഓടി കിട്ടുന്ന വരുമാനം കൊച്ചിൻ ഹനീഫയുടെ വീട്ടിലേക്കാണ് പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

85 ദിവസം ദിലീപ് ജയിലിൽ ആയപ്പോൾ ഈ കാർ ഓടിയിട്ടില്ല. ആ സമയത്ത് വരുമാനം അവർക്ക് ലഭിച്ചിട്ടില്ല പിന്നീട് മൂന്നു ലക്ഷം രൂപ മുടക്കിയാണ് കാർ ശരിയാക്കി എടുത്തത്. അതിനുശേഷം ഓരോ ദിവസവും ഈ കാർ ഓടുന്ന വരുമാനം മുഴുവൻ കൊച്ചിൻ ഹനീഫയുടെ വീട്ടിലേക്കാണ് കൊടുക്കുന്നത്.. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത അഭിമാനം തോന്നി അങ്ങനെയുള്ള ദിലീപിനെ അനുകൂലിച്ചാണല്ലോ ഞാൻ പറഞ്ഞത് എന്ന് ഒരു സന്തോഷം എനിക്ക് അപ്പോൾ തോന്നി എന്നും പറയുന്നുണ്ട് ശാന്തിവിള ദിനേശ്.

READ NOW  ഗായത്രിക്ക് പ്രണവ് മോഹൻലാലിനോടുള്ള ഇഷ്ടത്തിന്റെ ആഴം നേരിട്ട് മനസ്സിലാക്കിയതാണ് പ്രമുഖ നടിയുടെ തുറന്നുപറച്ചിൽ
ADVERTISEMENTS