അഭിപ്രായ സ്വാതന്ത്ര്യം ആണിനും പെണ്ണിനും ഒരുപോലെ എന്നാണ് എങ്കിലും സ്ത്രീകൾ എന്തെങ്കിലും വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞാൽ നമ്മുടെ സമൂഹം അതെടുക്കുന്നത് എത്ര സുഖകരമായല്ല. കാരണം അവർക്ക് അഭിപ്രായം പറയാനുള്ള കാര്യങ്ങൾ ഇവിടെ തീരുമാനിക്കപ്പെട്ടിട്ടുണ്ട് അതിൽ മാത്രമേ അഭിപ്രായം പറയാവു അതും വളരെ വലിയ നിയന്ത്രണങ്ങൾ പാലിച്ചു.
ലൈം ഗികതയെ പറ്റിയോ സ്ത്രീ സമത്വത്തെ പറ്റിയോ സമൂഹത്തെ പറ്റിയോ സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റിയോ അങ്ങനെ സ്ത്രീകളെ ബാധിക്കുന്നതും ബാധിക്കില്ലാത്തതുമായ ധാരാളം വിഷയങ്ങളിൽ സ്ത്രീകൾ അഭിപ്രായം പറയുന്നത് നമ്മുടെ സമൂഹത്തിന്റെ സദാചാര കണ്ണുകളിൽ വലിയ തെറ്റുകൾ ആണ്.
അങ്ങനെയുള്ള ഈ സമൂഹത്തിൽ എന്തും പുരുഷനെ പോലെ തന്നെ തുറന്നു പറയാനും ചെയ്യാനും എഴുതാനുമൊക്കെ സ്ത്രീക്കും സ്വതന്ത്ര്യമുണ്ട് എന്ന് ഉറക്കെ പറഞ്ഞു കൊണ്ടും, എഴുതി കൊണ്ടും ചെയ്തു കാണിച്ചുകൊണ്ടുമൊക്കെ മുന്നോട്ടു വന്ന ഒരു പെൺകുട്ടി ആണ് കണ്ണൂർകാരിയായ ശ്രീലക്ഷ്മി അറക്കൽ.
വിവാദപരമായ ഒരു പാട് കാര്യങ്ങളിൽ തുറന്നെഴുതിയിട്ടുള്ള ആളാണ് ശ്രീലക്ഷ്മി. അതെല്ലാം മുഖ്യധാര മാധ്യമങ്ങളിൽ വലിയ വാർത്തയായി വന്നിട്ടുണ്ട്. അതിൽ സ്ത്രീ ലൈം ഗികത സ്ത്രീകളുടെ ഓർ ഗാസം സെ ക്സ് ടോ യ്സിന്റെ ഉപയോഗം തുടങ്ങിയ നിരവധി വിഷയങ്ങൾ വന്നിട്ടിട്ടുണ്ട് . വലിയ രീതിയിലുള്ള സദാചാര ആക്രമണം ശ്രീലക്ഷ്മി അന്നൊക്കെ നേരിട്ടിട്ടുണ്ട്.
ഫിസിക്സിൽ ബിരുദവും ബിരുദാനാന്തര ബിരുദവും ഒക്കെയുള്ള ശ്രീലക്ഷ്മി ഭൗതിക ശാസ്ത്രത്തിൽ മൂന്നാം റാങ്കോടെ പോസ്റ്റ് ഗ്രാജുവേഷൻ നേടിയ വ്യക്തി കൂടിയാണ്. അദ്യാപികയാകാനാണ് മോഹം പക്ഷേ ജോലി ചെയ്തിരുന്ന സ്കൂളുകളുടെ രീതികളുമായി ചേർന്ന് പോകാത്തത് കൊണ്ട് ഉപേക്ഷിച്ചു എന്ന് ശ്രീലക്ഷമി പറയുന്നു.
താൻ കുട്ടികളെ വഴി തെറ്റിക്കാൻ വന്നു എന്ന നിലക്കാണ് പലരും കാണുന്നത് എന്നും ശ്രീലക്ഷ്മി പറയുന്നത്. ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. ട്യൂഷൻ എടുത്താണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് ശ്രീലക്ഷമി നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതവും പ്രണയവും കുട്ടിക്കാലവും കുടുംബത്തെകുറിച്ചുമൊക്കെ താരം തുറന്നു സംസാരിച്ചിരുന്നു.
തന്റെ ആദ്യ പ്രണയിതാവ് ഒരു കലിപ്പനും താൻ അവന്റെ കാന്താരിയുമായിരുന്നു എന്നും അന്നത്തെ എസ് എം എസ് പ്രണയമായിരുന്നു എന്നും ശ്രീലക്ഷ്മി പറയുന്നു. പത്തു മുതൽ പി ജി വരെ അത് നീണ്ടു നിന്നു. അതിനൊക്കെ മുൻപ് പല വൺ വേ പ്രണയങ്ങളും ഉണ്ടായിരുന്നു.
പക്ഷേ അന്ന് അവനു മറ്റൊരു പ്രണയമുണ്ടെന്നറിഞ്ഞപ്പോൾ അത് ഉൾക്കൊള്ളാൻ മനസ് അനുവദിച്ചില്ല അങ്ങനെ ആ ബന്ധം അവസാനിപ്പിച്ചു. പിന്നീട് അയാൾ കല്യാണത്തിന് വിളിച്ചിരുന്നു എന്നും പക്ഷേ പോകാൻ കഴിഞ്ഞില്ല എന്നും ശ്രീലഷ്മി പറയുന്നു.
പക്ഷേ ഇന്നത്തെ കാമുകൻ അതെ പോലെ മറ്റു പെൺകുട്ടികളുമായി ചാറ്റ് ചെയ്യുമ്പോളൊന്നും തനിക്ക് ഒന്നും തോന്നാറില്ല എന്നും അത് ആ കാലത്തിന്റെ അറിവില്ലായ്മ ആണ് എന്നും താരം പറയുന്നു.
ആദ്യത്തെ ലവ് പൊളിഞ്ഞു മൂന്ന് മാസത്തിനുള്ളിൽ പുതിയ പ്രണയം ആരംഭിച്ചു. അത് പിന്നീട് നാല് വർഷത്തോളം നീണ്ടു നിന്ന് എന്ന് ശ്രീലക്ഷ്മി പറയുന്നു. പക്ഷേ ആ കാമുകന് ബോധമുള്ളവനായിരുന്നു.
അവനെ പ്രേമിക്കുമ്പോൾ തന്നെ എനിക്ക് മറ്റൊരു പ്രേമമുണ്ടായിരുന്നു അതെ പോലെ തന്നെ അവനും മറ്റു ബന്ധങ്ങൾ ഉണ്ടായിരുന്നു. അവൻ എന്നോട് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു നിന്നെ പ്രേമിക്കുന്നുണ്ടെന്നു പറഞ്ഞു എനിക്ക് മറ്റുള്ളവരെ പ്രേമിക്കാതിരിക്കാൻ ആവില്ല ഞാൻ വേറെ ആളുകളെ കൂടെ കൂട്ടും നീയും അങ്ങനെ തന്നെ ഇഷ്ടമുള്ളവരെ കണ്ടെത്തിക്കോളൂ എന്ന്.
2021 ൽ അത് അവസാനിപ്പിച്ചു പക്ഷേ ഇപ്പോളും വിളിക്കാറുണ്ട്. എനിക്ക് ആ സമയത്തു വേറൊരു കാമുകനുണ്ട് എന്ന് അവനോടും ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് ശ്രീലക്ഷ്മി പറയുന്നു.
ഒരിക്കലും വിവാഹിതരാവില്ല എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. ആ ഉടമ്പടിയിലാണ് പ്രണയം ആരംഭിച്ചതും.അതിനു ശേഷം ഉണ്ടായ പ്രണയം വളരെ കുറച്ചു കാലമേ ഉണ്ടായിരുന്നുള്ളു അവൻ വേറെ വിവാഹം കഴിച്ചു ജീവിക്കുന്നു. അത് മൂന്നാമത്തെ ബന്ധമായിരുന്നു.
എന്നാൽ ഇപ്പോൾ ഉള്ള പ്രണയം കുറച്ചു കൂടി ഡെപ്ത് ഉള്ളതാണ് എന്ന് ശ്രീലക്ഷ്മി പറയുന്നു. വിവാഹ ജീവിതത്തോട് രണ്ടാൾക്കും താല്പര്യമില്ല. പക്ഷേ ഒന്നിച്ചു ജീവിതകാലം മുഴുവൻ പോകണം എന്നാഗ്രഹമുണ്ട് അയാൾക്കും ഇതേ തോന്നലാണ് ഉള്ളത്.
ഇങ്ങനെ ഒരാളുടെ കൂടെ ജീവിച്ചാൽ ജീവിതം അടിപൊളിയാണ് എന്ന് തോന്നിയത് അവന്റെ കൂടെ ജീവിച്ചപ്പോഴാണ്. ഒരു കുട്ടി വേണമെന്നൊക്കെ ഒരു തോന്നൽ ഉണ്ടാകുമല്ലോ അപ്പോൾ ഞങ്ങളുടെ ഇരുവരുടെയും സ്വഭാവം ചേർന്ന് വന്നാൽ അടിപൊളിയായിരിക്കും എന്നാണ് തനിക്ക് തോന്നുന്നത് എന്ന് ശ്രീലക്ഷ്മി പറയുന്നു.
ഇനി നാളെ അയാൾ വിട്ട് പോയാലും അവന്റെ ഓർമ്മയ്ക്ക് ആ കുട്ടിയുണ്ടാകുമല്ലോ എന്നൊക്കെ ഒരു തോന്നൽ ഉള്ള ബന്ധം അയാളോടുണ്ട് എങ്കിലും അതൊന്നും വലിയ സീരിയസായി എടുക്കുന്നില്ല എന്നാണ് ശ്രീലക്ഷ്മി പറയുന്നത്.
വിവാഹ ജീവിതത്തോട് വലിയ താല്പര്യമോ വിശ്വാസമോ ഇല്ല കാരണം അമ്മയെ പറ്റിച്ച അച്ഛനെ അമ്മയുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ കൂടുതൽ വേര്ത്തിട്ടേ ഉള്ളു എന്നും തന്റെ അച്ഛൻ ഒരു വിവാഹ തട്ടിപ്പു വീരൻ ആയിരുന്നു എന്നും ഇരുപതോളം കല്യാണം കഴിച്ച അയാൾക്കെതിരെ ആദ്യമായി കേസ് കൊടുത്തത് തന്റെ അമ്മയാണ്. ആ അമ്മയുടെ തന്റേടം ആണ് തനിക്ക് എന്നും താരം പറയുന്നു.
അന്ന് വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ച് ‘അമ്മ തന്നോട് ചോദിച്ചപ്പോൾ അന്നത്തെ കുഞ്ഞു ബുദ്ധിക്കു വേണ്ട എന്ന് പറഞ്ഞു പക്ഷേ ഇപ്പോൾ ആലോചിക്കുമ്പോൾ അത് വലിയ തെറ്റായി തോന്നി. പക്ഷേ അമ്മയോട് അതിനെ കുറിച്ച് പറഞ്ഞപ്പോൾ ‘അമ്മ പറഞ്ഞത് എനിക്ക് അന്ന് അങ്ങനെ ഒരു കാര്യം ചെയ്യാഞ്ഞതിൽ അഭിമാനമേ ഉള്ളു. അല്ലെങ്കിൽ ഇന്ന് ആരുടെയെങ്കിലും അടിമയായി ജീവിക്കേണ്ടി വന്നേനെ എന്ന് ‘അമ്മ തന്നോട് പറഞ്ഞതായി ശ്രീലക്ഷ്മി പറയുന്നു.
ഞാൻ കണ്ടിട്ടുള്ള മിക്ക വിവാഹ ജീവിതങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ട്രാജഡി ആണ്. പക്ഷെ ഒരു പുരുഷ വിരോധി എന്ന് തെറ്റിദ്ധരിക്കരുത് .താൻ കൂടുതൽ സമയവും ആൺകുട്ടികളുടെ കൂടെയാണ് എന്ന് ശ്രീലക്ഷ്മി പറയുന്നു.
പെണ്ണുങ്ങടെ കൂടെ കൂടിയാൽ എവിടേക്കെങ്കിലും പോകണം എങ്കിൽ അവർക്ക് നൂറു പേരുടെ അനുവാദം വേണം അതുകൊണ്ടാണ് ഞാൻ മിക്കപ്പോഴും ആണുങ്ങളോട് കമ്പനി അടിക്കുന്നത്. ശ്രീലക്ഷ്മി പറയുന്നു. കുട്ടിക്കാലത്തെ ബുദ്ധിമുട്ടുകളും ഫേസ് ബുക്ക് തുറന്നെഴുത്തിന്റെ നെഗറ്റീവ് ഫലങ്ങളും ശ്രീലക്ഷ്മി വിവരിക്കുന്നുണ്ട് അഭിമുഖത്തിൽ
വിവാഹം കഴിക്കണമെന്ന സ്വപ്നം എനിക്കില്ല. കാരണം പണ്ടുതൊട്ടേ എന്റെ അമ്മ കഷ്ടപ്പെട്ട് ജീവിക്കുന്നത് കണ്ട് എന്റെ അച്ഛനോട് എനിക്ക് വെറുപ്പാണ്. ഞാൻ കണ്ടിട്ടുള്ള വിവാഹ ജീവിതങ്ങളെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ട്രാജഡിയായിരുന്നു.
അതേസമയം, ഞാൻ പുരുഷ വിരോധിയല്ല. ഞാൻ ഫുൾടൈം ആമ്പിള്ളേരുടെ കൂടെയാണ്. കാരണം പെമ്പിള്ളേരുടെ കൂടെ കമ്പനി അടിച്ചാൽ എവിടെയെങ്കിലും ഒന്ന് പോകണമെങ്കിൽ ആയിരം പേരോട് അനുവാദം ചോദിക്കണം. ആമ്പിള്ളേരുടെ കാര്യത്തിൽ അങ്ങനെയല്ല. നിലവിൽ ആമ്പിള്ളേരുടെ കൂടെ കഴിയുന്നതാണ് എനിക്ക് നല്ലത്.”