ഞാൻ ദളിതയായതുകൊണ്ടാണോ മുഖ്യമന്ത്രി ഉദ്ദേശിച്ച സ്ത്രീകൾക്കുള്ള പരിരക്ഷ ലഭിക്കാഞ്ഞത്- നീതി നിഷേധം തുടർന്നപ്പോൾ കേരളം വിടേണ്ടി വന്നു രൂക്ഷ വിമർശനവുമായി ബിന്ദു അമ്മിണി.

273

കേരളത്തിൽ ഒരു സമയത്ത് വലിയ കോലാഹലം ഉണ്ടാക്കിയ പേരാണ് ബിന്ദു അമ്മിണി എന്നത്ദളിത് ആക്ടീവിസ്റ്റായ ആയ ബിന്ദു അമ്മിണി ഏറ്റവും കൂടുതൽ മാധ്യമശ്രദ്ധ നേടിയത് സുപ്രീംകോടതി വിധിയെ തുടർന്ന് പ ത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള ശബരിമല സന്നിധാനത്ത് കയറിയ രണ്ട് സ്ത്രീകളിൽ ഒരാൾ ആയിട്ടാണ്. സത്യത്തിൽ കേരളം നിലനിൽക്കുന്നിടത്തോളം ഇവരുടെ ധൈര്യം ഓർമ്മിക്കപ്പെടും അത് വിശ്വാസികൾക്കിടയിൽ മോശം ഓർമ്മയായും പുരോഗമ ചിന്താഗതിക്കാരുടെയും അവിശ്വാസികളുടെയുമിടയിൽ മാറ്റത്തിന്റെ ഒരു കാഹളമായും. അതിൻറെ പേരിൽ വലിയ തോതിലുള്ള അക്രമങ്ങളും അധിക്ഷേപങ്ങളും സൈബർ ഇടങ്ങളിൽ നിന്നും അതുകൂടാതെ നിരവധി തവണ ശാരീരിക ഉപദ്രവം ഒക്കെ നേരിട്ട വ്യക്തിയാണ് ബിന്ദു അമ്മിണി.

പത്തിനും അമ്പതിനും ഇടയ്ക്ക് സ്ത്രീകൾ പ്രവേശിക്കരുത് എന്ന് നിബന്ധനയുള്ള ശബരിമല ക്ഷേത്രത്തിൽ സുപ്രീംകോടതിയുടെ വിധിയുടെ ബലത്തിലാണ് ബിന്ദു അമ്മിണിയും കനകദുർഗ്ഗ എന്ന സ്ത്രീയും കയറിയത്. അതിനുശേഷം അതിക്രൂരമായ സംഭവവികാസങ്ങളാണ് ബിന്ദു അമ്മിണിക്കു നേരെ കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ടായത്.

ADVERTISEMENTS
   
READ NOW  ഹനുമാൻ വിഗ്രഹത്തിന് മുന്നിൽ വനിതാ ബോഡി ബിൽഡർമാർ ബിക്കിനിയിൽ പോസ്, വൈറൽ വീഡിയോ-കോൺഗ്രസ് പ്രതിഷേധം

പലപ്പോഴും പൊതു മധ്യത്തിൽ ഉപദ്രവിക്കപ്പെടുക, അതും ശാരീരികമായി ആക്രമിക്കപ്പെടുക അതും ഒരു സ്ത്രീയെ പകൽ വെളിച്ചത്തിൽ ആളുകൾ നോക്കിനിൽക്കെ ഉപദ്രവിക്കുക അതിൽ മുളകുപൊടി മുഖത്തേക്ക് വാരി വിതറുക,കരി ഓയിൽ ഒഴിക്കുക അങ്ങനെ നിരവധി ക്രൂരതകൾ ആണ് അവർക്ക് നേരെ അത്തരത്തിൽ തീവ്ര ഹിന്ദുവിഭാഗങ്ങളിൽ നിന്നും ഉണ്ടായത്. കഴിഞ്ഞ ദിവസം സ്ത്രീ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചില പരാമർശങ്ങളെ ഉദ്ധരിച്ചുകൊണ്ട് ബിന്ദു അമ്മിണി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച് കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്.

നടി ഹണി റോസിന് എതിരെയുള്ള സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള മോശം പരാമർശങ്ങളും അശ്ലീല പരാമർങ്ങൾക്കും ബോബി ചെമ്മണ്ണൂരിന് കുറച്ചു ദിവസങ്ങൾക്കു മുമ്പ് പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയുഉം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഒരു തരത്തിലും സർക്കാർ വച്ചു പൊറുപ്പിക്കില്ല എന്നും നോക്കിലും വാക്കിലും പ്രവർത്തിയിലും സ്ത്രീകൾക്കെതിരെ ആരെങ്കിലുംമോശമായി പ്രവർത്തിച്ചാൽ ശക്തമായ നടപടികൾ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

READ NOW  സംവിധായകൻ ബാല തല്ലിയതുകൊണ്ടാണോ മമിതാ ബൈജു സിനിമ ഉപേക്ഷിച്ചത്? - സത്യം വെളിപ്പെടുത്തി താരം

മുഖ്യമന്ത്രിയുടെ ആ പ്രസ്താവന ഉദ്ധരിച്ചുകൊണ്ടാണ് ബിന്ദു അമ്മിണി ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറുപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് താൻ പൊതു നിരത്തിൽ ക്രൂരമായ അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയായിരുന്നു. താനൊരു ദളിത് ആയതുകൊണ്ട് ഈ മുഖ്യമന്ത്രി ഉദ്ദേശിച്ച പരിരക്ഷ എനിക്ക് നിഷേധിക്കുന്നതിൽ തെറ്റില്ല എന്നാണോ താൻ മനസ്സിലാക്കേണ്ടത് എന്നും ബിന്ദു അമ്മിണി തൻ്റെ കുറിപ്പിൽ ചോദിക്കുന്നു. നിരവധി പരാതികൾ താൻ കൊടുത്തിരുന്നു. അതുകൂടാതെ പൊതുനിരത്തിൽ വച്ച് തന്നെ കായികമായി ആക്രമിച്ച സംഭവത്തിൽ കേസുകൾ നൽകിയതും എന്നാൽ തനിക്ക് നീതി നിഷേധം തുടർന്നുകൊണ്ടേയിരുന്നു എന്നും അതുകൊണ്ടാണ് തനിക്ക് ഇപ്പോൾ കേരളം വിട്ട് മറ്റൊരിടത്തേക്ക് പോകേണ്ടി വന്നത് എന്ന് അവർ തൻ്റെ സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.

ദളിതന് എല്ലാകാലവും നീതി നിഷേധം തുടർന്നുകൊണ്ടിരിക്കുന്നു. ദളിതനും ആദിവാസിയും എല്ലാകാലവും അവഗണിക്കപ്പെട്ട സമൂഹമാണെന്നും അതിനി ബിജെപി ആയാലും കോൺഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും ഏത് സർക്കാർ ആയാലും രണ്ടുതരം നീതി മാത്രമേ തങ്ങൾക്ക് ലഭിച്ചിട്ടുള്ളുവെന്നും ബിന്ദു അമ്മിണി തൻറെ കുറിപ്പിൽ പറയുന്നു.തനിക്കെതിരെ ഉള്ള അതിക്രമങ്ങളുടെ ചിത്രങ്ങൾ പങ്ക് വച്ചുകൊണ്ടാണ് ബിന്ദു അമ്മിണി കുറിപ്പ് എഴുതിയിരിക്കുന്നത് ഒപ്പം മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ മദ്ധ്യമ റിപ്പോർട്ടും ഒപ്പം ചേർത്തിട്ടുണ്ട്.

READ NOW  സത്യത്തില്‍ രാജാവിന്റെ മകനില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു പിന്നെങ്ങനെ അത് മോഹൻലാൽ ആയി ഡെന്നിസ് ജോസഫ് ആ കഥ പറയുന്നു.
ADVERTISEMENTS