ഈ നടിയെ ഓർമയുണ്ടോ അച്ചുവിന്റെ അമ്മയിലെ ഉർവ്വശിയുടെ ചെറുപ്പകാലം അഭിനയിച്ച താരം- ഇപ്പോളത്തെ ചിത്രങ്ങൾ കണ്ടാൽ നിങ്ങൾ ഞെട്ടും

40477

മലയാളത്തിലെ മുൻ നിര നായികമാരായ ഉർവ്വശി, മീരാ ജാസ്മിൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘അച്ചുവിന്റെ അമ്മ’.അതുവരെ മലയാള സിനിമ കൈകാര്യം ചെയ്ത പ്രമേയങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു അമ്മയും മകളും തമ്മിലുള്ള അപൂർവമായ ഒരു ബന്ധത്തിന്റെയും ഒരു സ്ത്രീയുടെ അതി ജീവനത്തിന്റെയും കഥ പറഞ്ഞ് ഈ സിനിമ പ്രശസ്തമായിരുന്നു. ചിത്രത്തിലെ ഉർവ്വശിയുടെയും മീര ജാസ്മിന്റെയും പ്രകടനം എടുത്തു പറയത്തക്കതായിരുന്നു. ഉർവ്വശിയുടെ കരിയറിലെ തന്നെ മികച്ച പ്രകടങ്ങളിൽ ഒന്നായിരുന്നു അച്ചുവിന്റെ അമ്മയിൽ. മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും ഉർവശി ഇതിലൂടെ നേടി.

ചിത്രത്തിൽ എൽഐസി ഏജന്റ് കെ പി വനജയുടെ വേഷമാണ് ഉർവ്വശി ചെയ്തത്. ഓരോ കഥപാത്രങ്ങളും രംഗങ്ങളും അതീവ ഹൃദ്യമായ ചിത്രത്തിൽ ചിത്രത്തിലെ നായിക കഥാപാത്രമായ ഉർവ്വശിയുടെ കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്ക് രംഗത്തിൽ പ്രശസ്ത സിനിമ സീരിയൽ താരം നടി അൾത്താര ആണ് അഭിനയിച്ചതു. വളരെ അധികം പ്രശംസ ഏറ്റുവാങ്ങിയ ഒരു കഥാപാത്രമായിരുന്നു ചിത്രത്തിൽ അൾത്താരയുടേത്. മികവോടെ താരം ആ വേഷം കൈകാര്യം ചെയ്തു.സത്യത്തിൽ അത് ഇപ്പോഴത്തെ അൾത്താരയാണോ എന്ന് പലർക്കും വിശ്വസിക്കാൻ ഒരു പക്ഷേ ബുദ്ധിമുട്ടുണ്ടാകും.

ADVERTISEMENTS
READ NOW  ദിലീപിനെതിരെ പോസ്റ്റിടുന്നതിനു മുൻപ് ലക്ഷ്മി റോയ് വിളിച്ചിരുന്നു അവരുടെ ഓഫ്ഫർ നിരസിച്ച കൊണ്ടാണ് അവർ അങ്ങനെ ചെയ്തത് - സംഭവം ഇങ്ങനെ

ബാലതാരമായി സിനിമയിൽ പ്രവേശിച്ച അൾത്താര പിന്നീട് സിനിമയിലും സീരിയലിലും സജീവമായി. അൾത്താര നിരവധി ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അൽതാര ഏതാനും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഹിറ്റ് ചിത്രം മയൂഖത്തിലെ ബാലതാരമായാണ് അൾത്താര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, അൾത്താര പകൽ, ബ്ലാക്ക് ഡാലിയ, ഇന്നത്തെ ചിന്താവിഷയം, കൊട്ടാരത്തിൽ കുട്ടിഭൂതം, ജനപ്രിയൻ തുടങ്ങിയ ചിത്രങ്ങളിലും. പരസ്പരം, ഇവൾ യമുന, നിലവിളക്ക്, അലാവുദ്ദീന്റെ അത്ഭുതവിളക്ക് തുടങ്ങിയ ജനപ്രീയ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENTS