പ്രായമായ ഒരമ്മയും നിരപരാധിയായ ഒരു കുട്ടിയും ഉണ്ട് എന്ന് മറക്കരുത്. ബാലയുടെ ആരോപണങ്ങൾക്ക് ശക്തമായി പ്രതികരിച്ച് അഭിരാമി

25271

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു ബാല അമൃത വിവാഹമോചന വാർത്തയുടെ സത്യം എന്ത് എന്ന് ബാല തന്നെ തുറന്നു പറഞ്ഞത്. ഒരിക്കലും കാണാൻ പാടില്ലാത്തത് താൻ കണ്ണുകൊണ്ട് കണ്ടുപോയി എന്നായിരുന്നു വിവാഹമോചനത്തെക്കുറിച്ച് ബാല പറഞ്ഞിരുന്നത്. പലപ്പോഴും പൊതുവേദികളിൽ അമൃതയെ മോശമാക്കുന്ന ഒരു രീതി ബാല ചെയ്യാറുണ്ട് അത്തരമൊരു രീതി തന്നെയാണ് ഇത് എന്ന് പലരും പറയുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ അമൃതയുടെ സഹോദരിയായ അഭിരാമി തന്നെ രംഗത്ത് വന്നിരിക്കുകയാണ്

തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങൾ നേരിടുന്ന സൈബർ അറ്റാക്കുകളെ കുറിച്ചും മറ്റും ഒരു കുറുപ്പുമായി അഭിരാമി എത്തിയത് പല വാർത്തകളും കൂടുതൽ വഷളാക്കാതിരിക്കാനാണ് തങ്ങൾ ശ്രമിച്ചത് എന്നും വാർത്തകളിലെ മാധ്യമങ്ങളിലേക്കും നെഗറ്റീവ് ആയി വരച്ചിരിക്കപ്പെടാൻ ഒരിക്കൽപോലും തങ്ങൾ ആഗ്രഹിച്ചിരുന്നില്ല എന്നും അതിന് കാരണം ഞങ്ങൾക്ക് ഒരു കുട്ടിയുണ്ട് എന്നതായിരുന്നു എന്നും ഒക്കെ അഭിരാമി പറയുന്നുണ്ട്.

ADVERTISEMENTS
   

മാത്രമല്ല നമ്മുടെ എതിർവശത്തു നിൽക്കുന്ന വ്യക്തി സാമ്പത്തികമായി നമ്മുടെ അതിനേക്കാൾ ഒരുപാട് മുകളിലുമാണ് ജീവിക്കുവാനുള്ള തങ്ങളുടെ അടിസ്ഥാന അവകാശത്തിന് വേണ്ടി പോരാടാൻ പോലും സാധിക്കാതെ തങ്ങളിപ്പോൾ ദുർബലർ ആയിരിക്കുകയാണ്. രാവും പകലും പാട്ടുപാടി പ്രയത്നിക്കുന്നുണ്ട് എങ്കിൽപോലും ഞങ്ങളുടെ ഭാവി സുരക്ഷിതമാക്കി നല്ലൊരു ജീവിതം നയിക്കാൻ ഇപ്പോഴും പെടാപ്പാട് പെടുന്ന ഒരു അവസ്ഥയാണ് തങ്ങൾക്കുള്ളത്

ഞങ്ങളെക്കുറിച്ച് പറയുന്നവർ പ്രായമായ ഒരു അമ്മയും നിരപരാധിയായി ഒരു കുട്ടിയുമുണ്ട് എന്നുകൂടി ഓർമ്മിക്കണം ഈ ചതികൾ കാരണം തന്റെ ഭാവി കൂടി നശിപ്പിക്കപ്പെടുകയാണ്. ആരെയും കബളിപ്പിക്കാനോ ആരുടെ മുന്നിലും വ്യാജം കാണിക്കുവാനോ ഞങ്ങൾ ഇവിടെ വന്നിട്ടില്ല സ്നേഹിക്കാനും ബഹുമാനിക്കപ്പെടാനും ഞങ്ങൾക്കറിയാവുന്നത് ഞങ്ങൾ ചെയ്യുകയാണ് ചെയ്യുന്നത്.

ഞങ്ങളുടെ അച്ഛനും അമ്മയും ഞങ്ങൾക്ക് നൽകിയ സംഗീതം ഞങ്ങളുടെ കഠിനാധ്വാനത്തിലൂടെ ഞങ്ങളത് മുൻപോട്ടു കൊണ്ടുപോവുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം സൈബർ ആക്രമണങ്ങളിലൂടെ ഞങ്ങളുടെ വിശ്വാസമാണ് തകർന്നു പോകുന്നത്. ഒരു സ്ത്രീയും അവളുടെ കുടുംബവും കഠിനാധ്വാനം ചെയ്ത അവരുടെ കാലിൽ നിൽക്കുമ്പോൾ അഭിമാനത്തോടെ അവരെ ജീവിക്കാൻ അനുവദിക്കാത്തത് വല്ലാത്തൊരു ക്രൂരത തന്നെയാണ്.

ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ടെന്ന് മനസ്സിലാക്കണം. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോ വിജയത്തിനും ആവേശത്തിനും വേണ്ടി അവരെ ആത്മഹത്യാശ്രമത്തിലെ വക്കിലേക്ക് തള്ളി വിടാൻ പാടില്ല. ഇങ്ങനെയാണ് അഭിരാമി കുറിച്ചിരിക്കുന്നത് ഈ കുറിപ്പിന് വളരെ മോശം കമന്റുകൾ ആണ് പലപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ADVERTISEMENTS