ബാലയും അമൃത സുരേഷും തമ്മിൽ ദമ്പതിക ബന്ധം പിരിഞ്ഞ അന്ന് മുതൽ നിരന്തരം ആ കുടുംബ പ്രശനം സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. പലപ്പോഴും ഇത്തരം ചർച്ചകൾ ആളിക്കത്തിക്കുന്നത് ബാല നൽകുന്ന വിവാദ അഭിമുഖങ്ങൾ ആണ്. അമൃതകും കുടുംബത്തിനുമെതിരെ രൂക്ഷമായ ആരോപണങ്ങൾ പലപ്പോഴും ബാല ഉന്നയിച്ചിരുന്നു. ഇപ്പോൾ അടുത്തിടെ ഈ പ്രശ്നങ്ങൾ കൊണ്ട് മനം മടുത്തു ബാലയുടെയും അമൃതയുടേം പന്ത്രണ്ടു വയസ്സുള്ള മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തിക സോഷ്യൽ മീഡിയയിൽ ഒരു വിഡിയോപങ്കിട്ടിരുന്നു. അതിൽ അച്ചനയാ ബാലക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ കുട്ടി ആരോപിച്ചിരുന്നു. ഇപ്പോൾ അതിനെ തുടർന്ന് വലിയ വിവാദങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി വന്നു കൊണ്ടിരിക്കുന്നത്.
അതിന്റെ തുടർച്ചയായി അമൃതയുടെ സഹോദരി അഭിരാമി സുരേഷ് ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്ക് വച്ചിരുന്നു. അഭിരാമി സുരേഷ് ഇന്നലെ പങ്ക് വച്ച കുറിപ്പ് വലിയ തോതിൽ വൈറൽ ആയിരുന്നു. വലിയ ആശങ്കയുണർത്തുന്ന രീതിയിലുള്ള ഒരു കുറിപ്പായിരുന്നു അഭിരമിയുടേത്. ബാലയെ പേരെടുത്തു പറയാതെ ബാലയെന്നു മനസിലാകുന്ന വിധം തന്നെയാണ് അഭിരാമി തന്റെ കുറിപ്പിൽ പല കാര്യങ്ങളും അയാൾക്കെതിരെ പറഞ്ഞത്. അഭിരാമിയുടെ കുറിപ്പിൽ നിന്ന് തന്നെ ആ കുടുംബം നേരിടുന്ൻ ബുദ്ധിമുട്ടു എത്ര കണ്ടു ഉണ്ട് എന്ന് വ്യക്തമാണ്. ബാലയോടുള്ള അവരുടെ വിയോജിപ്പും ആ കുറിപ്പിൽ കാണാം.
ഇപ്പോൾ വൈറൽ ആകുന്നത് അഭിരാമിയുടെ പുതിയ പോസ്റ്റിനു താഴെ ഒരാൾ പങ്ക് വച്ച ഒരു കമെന്റ് ആണ് അതിനു താരം നൽകുന്ന മറുപടിയും വൈറൽ ആണ്. ചോദ്യം ഇങ്ങനെയാണ്.
“എന്റെ പൊന്നു സഹോദരി നിങ്ങടെ ഫാമിലി പ്രശ്നം ആണ് സോഷ്യൽ മീഡിയ തുറന്നാൽ . ഇതെന്താ ഫാമിലി കോർട്ട് വല്ലതും ആണോ . ഇതൊക്കെ സോഷ്യൽ മീഡിയ വഴി ആളുകളെ അറിയിക്കുന്ന കൊണ്ട് എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്” ഈ ചോദ്യത്തിന് അഭിരാമി സുരേഷ് നൽകുന്ന മറുപടി ഇങ്ങനെയാണ്.
അതല്ലേ സഹോദര വ്യക്തമായി പറഞ്ഞിരിക്കുന്നത് ,ഒന്നുകിൽ അത് വായിക്കുക .അല്ലെങ്കിൽ നിങ്ങൾക്ക് താല്പര്യമുള്ള മറ്റു വാർത്തകളിലേക്ക് പോവുക. ഡയലോഗ് അടിക്കുന്നത് എന്തിനാണ്. ഇങ്ങനെ ഒരു കാര്യം ഒരു കുടുംബം ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് തക്കതായ ഒരു കാരണം ഉണ്ടാകില്ലേ ?
തലര്യമില്ലാത്തത് കാണാതിരുന്നാൽ പോരെ ,അടുത്തതിലേക്ക് പോയാൽ പോരെ ?
എന്താണ് സഹോദരൻ കഷ്ട്ടപ്പെട്ടു കമെന്റ് ഇട്ടു സമായ്ച്ചു കളയുന്നത്?
സഹോദരൻ എന്തിനാ ഈ ഫാമിലി കോർട്ടിൽ സ്വമേധയാ കേറി വന്നത്? അഭിരാമി തന്റെ പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ ദിവസം ബാലേക്കെതീരെ എഴുതിയ പോസ്റ്റിലും ഗുരുതരമായ ആരോപണങ്ങളും പ്രതിഷേധവും ഉണ്ടായിരുന്നു.എന്റെ പ്രാണൻ വെച്ചുള്ള പോരാട്ടമാണിത്..
നിന്റെ ശരിയായ മുഖം മലയാളിനാട് കണ്ടിട്ടു വേണെങ്കിൽ തീർത്തോ! എന്ന് അഭിരാമി കുറിച്ചിരുന്നു. രണ്ടാം ജന്മം തന്നതിന്റെ മറവിലുള്ള കഥകൾ അറിയാമെങ്കിലും ഞാൻ പറയുന്നില്ല!
എന്നിട്ടും മാറാത്ത ആളുകളെ ദൈവം പോലും വെറുക്കും എന്ന് അഭിരാമി തന്റെ പോസ്റ്റിൽ കുറിക്കുന്നു. ബാലയുടെ കരൾ മാറ്റ ഹസ്‌ത്ര ക്രീയയും മറ്റുമാണ് താഴ്‌മ ഉദ്ദേശിക്കുന്നത് എന്നത് വ്യക്തം.
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ അമൃത സുരേഷിനും കുടുംബത്തിനുംഅനുകൂലമായി ഒരു തരംഗം ഉണ്ടായി വരുന്നുണ്ട്. പലരും അനുകൂല കുറിപ്പുകളുമായി രംഗത്തെത്തുന്നുണ്ട്. വിവാഹ മോചനം കഴിഞ്ഞു പിന്നീട് അമൃത ബാലയെ സംബന്ധിച്ചു ഒരു കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തിരുന്നന്നില്ല എങ്കിലും ബാല പലപ്പോഴും ഇരവാദം ചുമത്തി രംഗത്തെത്തുകയായിരുന്നു. പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടി പറയുന്ന കാര്യങ്ങളിൽ നിന്ന് തന്നെ അവളുടെ അച്ഛൻ എത്രമാത്രം മോശമാണ് എന്ന് സമൂഹത്തിനു വ്യക്തമാകും എന്നും സോഷ്യൽ മീഡിയ പറയുന്നു. ആർക്കും തെറ്റിദ്ധരിപ്പിച്ചു ഒന്നും പറയിക്കാൻ പാട്ടുണന് ഒരു പ്രായമില്ല പന്ത്രണ്ടു വയസ്സ് ആ കുട്ടി പറഞ്ഞത് അവൾ അനുഭവിച്ച കാര്യമാണ്. അവളുടെ അമ്മയോടും കുടുംബത്തോടുമൊപ്പം അവൾ സന്തോഷവതിയാണ് എന്നതും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.