Advertisement
Home MOVIES അകത്തുപ്രവേശിച്ചതും അയാള്‍ തന്നെ കയറിപ്പിടിച്ച് വസ്ത്രങ്ങള്‍ വലിച്ചൂരി, പിന്നെ സംഭവിച്ചത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി

അകത്തുപ്രവേശിച്ചതും അയാള്‍ തന്നെ കയറിപ്പിടിച്ച് വസ്ത്രങ്ങള്‍ വലിച്ചൂരി, പിന്നെ സംഭവിച്ചത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി

34163
ADVERTISEMENTS

തെലുങ്ക് സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പലതരതിയുലുള്ള വെളിപ്പെടുത്തലുമായി ധാരാളം നടിമാർ രംഗത്തെത്തിക്കൊണ്ടിരിക്കുയാണ് എന്നാൽ ഇപ്പോൾ ആ ലിസ്റ്റിൽ ഒരാൾ കൂടി എത്തുകയാണ് തെലുങ്ക് നടിയും ടെലിവിഷൻ അവതാരികയുമായ ഗായത്രി ഗുപ്ത. തനിക്കു നേരിട്ട് ദുരനുഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി ഗായത്രി ഗുപ്ത. ഒരു നിര്‍മ്മാതാവില്‍ നിന്നുണ്ടായ ദുരനുഭവമാണ് ഗായത്രി പങ്കുവെച്ചത്.കുറച്ച് നാള്‍ മുന്‍പാണ് സംഭവം. ഒരു ചിത്രം തുടങ്ങാനിരിക്കുകയായിരുന്നു. ഒരു ദിവസം ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നെ വിളിച്ചു. വീട്ടിലേക്ക് പോകവേ കാര്‍ കേടായെന്നും വന്ന് പിക്ക് ചെയ്ത് വീട്ടിലെത്തിക്കാമോയെന്നും ചോദിച്ചു.

താന്‍ ഉടന്‍ തന്നെ കാറുമായി ചെന്ന് അദ്ദേഹത്തെ വീട്ടിലെത്തിച്ചു. എന്നാല്‍ അകത്തുപ്രവേശിച്ചതും അയാളുടെ മട്ടാകെ മാറി അയാള്‍ തന്നെ കടന്നു പിടിച്ചു തന്റെ വസ്ത്രങ്ങള്‍ വലിച്ചൂരി ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തു. പല നടിമാരും തന്നോട് സഹകരിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് പലരും സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയതെന്നും അയാള്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ വാലേ കഷ്ടപ്പെട്ട് അന്ന് അയാളില്‍ നിന്ന് രക്ഷപ്പെട്ട് താന്‍ ഉടന്‍ അവിടം വിടുകയായിരുന്നു.

READ NOW  ഇനിയയുടെ ഗ്ലാമർ അതിപ്രസരവുമായി മഹാദേവൻ തമ്പിയുടെ പുതിയ ഫോട്ടോഷൂട്ട്

തുടര്‍ന്ന് ആ സിനിമ ഉപേക്ഷിക്കുകയും ചെയ്തു.സമാന രീതിയില്‍ പല നിര്‍മ്മാതാക്കളും സംവിധായകരും, സിനിമയില്‍ അവസരം നല്‍കണമെങ്കില്‍ കൂടെ കിടക്കണമെന്ന് നിര്‍ബന്ധിച്ചിട്ടുണ്ട്.അവസരം നല്‍കിയാല്‍ തനിക്കെന്താണ് നേട്ടമെന്നാണ് ഒരിക്കല്‍ ഒരു നിര്‍മ്മാതാവ് ചോദിച്ചത്.കൂടെ കിടക്കണമെന്നതായിരുന്നു അയാളുടെയും ആവശ്യം. അതുമാത്രമായിരുന്നില്ല അയാളുടെ ഡിമാൻഡ് സംവിധായകനോടും ക്യാമറാമാനോടും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.അയാളുടെ മുഖത്തടിച്ച് ചുട്ടമറുപടിയും നല്‍കിയാണ് അന്ന് മടങ്ങിയത്.

ADVERTISEMENTS

കിടപ്പറ പങ്കിടാന്‍ ലക്ഷക്കണക്കിന് രൂപയാണ് പല പ്രഗത്ഭ സംവിധായകരും നിർമ്മാതാക്കളും വാഗ്ദാനം ചെയ്യുന്നത് .എന്നാല്‍ ആത്മാഭിമാനം പണയപ്പെടുത്തി തനിക്ക് സിനിമയില്‍ ഒന്നും ആയിത്തീരേണ്ടതില്ലെന്നാണ് അവരോടൊക്കെ താന്‍ പറഞ്ഞത്.പക്ഷേ ആ ഘട്ടങ്ങളില്‍ ഒന്നും താനിത് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. സിനിമാഭിനയത്തില്‍ നിന്നും വീട്ടുകാര്‍ തന്നെ വിലക്കുമോയെന്ന് ഭയന്നാണ് ഇതുവരെയും ആരോടും ഇതൊന്നും വെളിപ്പെടുത്താതിരുന്നത് എന്ന് ഗായത്രി വെളിപ്പെടുത്തി.

11 വര്‍ഷമായി തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിയില്‍ ഗായത്രിയുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞയിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ഫിദായിലൂടെയാണ് ശ്രദ്ധയാകര്‍ഷിച്ചത്.

READ NOW  അന്ന് ആ സന്ദർഭത്തിൽ മോഹൻലാൽ മാത്രമാണ് സപ്പോർട്ടിനുണ്ടായിരുന്നത്.അതെല്ലാം ആ ഹിഡൻ അജണ്ടയുടെ ഭാഗമായിരുന്നു.മനസ് വേദനിപ്പിച്ച അനുഭവത്തെ കുറിച്ച് തിലകൻ പറഞ്ഞത്.
ADVERTISEMENTS