ഒരിക്കൽ ഭർത്താവായിരുന്ന ആൾക്കൊപ്പം ആരുമല്ലാതെ നിൽക്കുന്ന ആ നിൽപ്പ്

147368

മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ വലിയ പ്രാധാന്യം നേടിയ നടനാണ് ബാബുരാജ്. വളരെ ചെറിയ സമയം കൊണ്ട് തന്നെയാണ് ബാബുരാജ് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. അടുത്തകാലത്ത് സോൾട്ട് ആൻഡ് പേപ്പർ എന്ന ചിത്രത്തിലൂടെ ബാബുരാജ് വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു ചെയ്തത്. എന്നാൽ ബാബുരാജിന്റെ പല വാർത്തകളും പ്രേക്ഷകർ അറിഞ്ഞത് അടുത്തകാലങ്ങളിലാണ്. അദ്ദേഹത്തിന്റെ സ്വകാര്യജീവിതം പലപ്പോഴും ചർച്ച നേടിയിട്ടുണ്ട്. ആദ്യ ഭാര്യയെ ഡിവോഴ്സ് ചെയ്തതിനു ശേഷം നടിയായ വാണി വിശ്വനാഥനെ വിവാഹം കഴിച്ചതൊക്കെ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ കാര്യങ്ങളാണ്.

അടുത്തകാലത്തായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ബന്ധത്തിലുള്ള മകന്റെ വിവാഹത്തിനായി അദ്ദേഹം എത്തിയിരുന്നത്. നടി വാണി വിശ്വനാഥിനെ വിവാഹം ചെയ്യുന്നതിന് മുൻപ് അദ്ദേഹം വിവാഹം ചെയ്തിരുന്നു അതിൽ അദ്ദേഹതിനു രണ്ടു ആണ്മക്കളുമുണ്ട്. അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലെ മകന്റെ വിവാഹത്തിന് എത്തുകയും ചിത്രങ്ങൾക്ക് ആദ്യ ഭാര്യയോടും കുടുംബത്തോടും ഒപ്പം പോസ് ചെയ്തതും വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മകന്റെ വിവാഹ ചടങ്ങുകളിൽ എല്ലാം അദ്ദേഹം എത്തി എന്നത് കൈയ്യടിക്കപ്പെടുന്ന കാര്യമാണെങ്കിലും, പലപ്പോഴും പലരും കമന്റ് ചെയ്തത് മോശമായ ചില കാര്യങ്ങൾ ആയിരുന്നു.

ADVERTISEMENTS
   
READ NOW  മോഹൻലാൽ ചിത്രം റാം ഇനി ഉണ്ടാവുമോ? പ്രതീക്ഷകൾ മങ്ങുന്നു - ജീത്തു ജോസഫ് പറഞ്ഞത്.

സദാചാര വാദികളുടെ കമെന്റുകളുടെ പ്രവാഹമാണ് വീഡിയോയ്ക്ക് താഴെ. വിവാഹ റിസപ്ഷൻ എത്തിയ ബാബുരാജ് ചിത്രങ്ങൾ എടുക്കാൻ നിൽക്കുമ്പോൾ ഒരു അന്യനെപ്പോലെ തോന്നുന്നു എന്നാണ് ആളുകൾ കമന്റ് ചെയ്തത്. ഈ ഒരു വീഡിയോ കമന്റുകൾ നോക്കുമ്പോൾ തന്നെ ആളുകളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ സാധിക്കും.

ഹൃദയം നിലച്ചു പോവാതെയാണ് ആ അമ്മ പിടിച്ചു നിൽക്കുന്നത്. അവരുടെ കാൽക്കൽ വീണു നമസ്കരിക്കണം ആ അമ്മയുടെ മുഖം കാണുമ്പോൾ നെഞ്ചിലെന്തൊരു പിടച്ചിലാണ്. എന്തൊക്കെ പറഞ്ഞാലും അവരുടെ നെഞ്ചുപൊട്ടുന്നുണ്ടാകും. ഒരിക്കൽ ഭർത്താവായിരുന്ന ആൾക്കൊപ്പം ആരുമല്ലാതെ നിൽക്കുന്ന ആ നിൽപ്പ് ആ ചേച്ചിയുടെ മനസ്സ് മനസ്സിലാക്കാൻ സാധിക്കുന്നു. എന്നൊക്കെയാണ് ചിലർ ബാബുരാജിന്റെ ആദ്യ ഭാര്യയെ കുറിച്ച് പറയുന്ന കമന്റുകൾ.

ഇതിന് താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നതും ശ്രദ്ധ നേടുന്നുണ്ട് മകന്റെ വിവാഹത്തിന് വിരുന്നുകാരനെ പോലെ വന്നിട്ട് പോകുന്ന ഒരു അച്ഛന്റെ അവസ്ഥയായല്ലോ ബാബുരാജിന് എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം ബാബുരാജിന്റെയും മകൻ അദ്ദേഹത്തെപ്പോലെ തന്നെയാണ് എന്നും അദ്ദേഹത്തിന്റെ ഫോട്ടോസ്റ്റാറ്റ് തന്നെയാണ് മകൻ എന്നും ഒക്കെ പലരും പറയുന്നു.

READ NOW  നല്ല ഫോട്ടോ അല്ലാത്ത കൊണ്ടല്ല, എന്റെ മുഖം അങ്ങനെ ആയിരുന്നു അത് അയച്ചു കൊടുക്കാന്‍ തോന്നിയില്ല - മോഹന്‍ലാല്‍ പറഞ്ഞത്.

അതോടൊപ്പം തന്നെ ഇരുവരും വേർപിരിയാൻ പല കാരണങ്ങൾ ഉണ്ടാകും എന്നാലും അതിന് ശേഷം മക്കളുടെ കല്യാണത്തിന് വേണ്ടി ഇരുവരും ഒരുമിച്ചത് വളരെ നല്ല കാര്യമാണെന്നും ആരെയും കുറ്റപ്പെടുത്താൻ സാധിക്കില്ല എന്നുമാണ് ചിലർ കമന്റ് ചെയ്യുന്നത്. ഒരു വ്യക്തിയുടെ സ്വോകാര്യതയിലേക്ക് കടന്നു കയറി അഭിപ്രായം പറയുന്ന ആളുകളുടെ ഈ സ്വഭാവം വല്ലാത്ത അരോചകമാണ്.

2002 ലാണ് അദ്ദേഹം നടി വാണി വിശ്വനാഥിനെ പ്രണയിച്ചു വിവാഹം ചെയ്യുന്നത്. അതൊക്കെ അവരുടെ സ്വോകാര്യതയാണ് അതിനു വർഷങ്ങൾക്കിപ്പുറം മകന്റെ വിവാഹത്തിന് എത്താനുമാ ത്തിൽ സന്തോഷത്തോടെ പങ്കാളിയാകാനും അദ്ദേഹം മനസ്സ് കാണിക്കുന്നുണ്ട്. ഒരാൾക്ക് ഒരാളോടൊപ്പമുളള ജീവിതം മടുത്താൽ അയാൾക്ക് മര്യാദയോടെ ഒഴിഞ്ഞു പോകാനും മറ്റൊരു പങ്കാളിയെ കണ്ടെത്താനുമുള്ള സ്വതന്ത്ര്യമുണ്ട് എന്ന് നമ്മുടെ സമൂഹം മനസിലാക്കാൻ ഇനിയും കാലങ്ങൾ പിടിക്കും എന്നതാണ് ഇതിൽ നിന്നൊക്കെ മനസിലാക്കുന്നത്. പക്ഷേ സമൂഹം ഇതിനെ വലിയ അപരാധമായി കാണുകയും ശാപവാക്കുകളും മോശം ആരോപണങ്ങളുമായി എത്തുകയാണ് പതിവ്. നടി വാണി വിശ്വനാഥിനെതിരെയും പലരും ആരോപണങ്ങളുമായി എത്തുന്നുണ്ട്.

READ NOW  നീ ഇതൊക്കെ ചെയ്യാനാണോ സിനിമയിൽ വന്നത് ;ആ സംവിധായകന്റെ വാക്കുകൾ എന്നെ സത്യത്തിൽ ഞെട്ടിച്ചു കളഞ്ഞു ഉണ്ണിമുകുന്ദന്റെ വെളിപ്പെടുത്തൽ

 

ADVERTISEMENTS