എന്റെ സഹോദരങ്ങൾ വിളിക്കുന്നത് പോലെ എനിക്ക് സന്തോഷം തോന്നുന്നത് ലാൽ എന്നെ അങ്ങനെ വിളിക്കുമ്പോൾ ആണ്- മമ്മൂട്ടി അന്ന് പറഞ്ഞത്

181

മലയാള സിനിമയിലെ മികച്ച രണ്ട് താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഫാൻസുകാർ എപ്പോഴും ഇവരുടെ പേരിൽ തല്ലു പിടിക്കുന്നത് പതിവാണ്. എന്നാൽ ഇവർ തമ്മിൽ നല്ലൊരു സൗഹൃദം തന്നെയാണ് കാത്തുസൂക്ഷിക്കുന്നത് എന്നത് ഈ ഫാൻസുകാർ അറിയുന്നില്ല എന്നതാണ് ഏറ്റവും വലിയ വേദനിപ്പിക്കുന്ന സത്യമെന്നത്.  ഇവർക്കിടയിൽ നിലനിൽക്കുന്ന സൗഹൃദം വളരെ വലുതാണ്. പല അഭിമുഖങ്ങളിലും പലരും ഇക്കാര്യത്തെക്കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട്.. എന്തിന് ഇവർ തന്നെ ഇക്കാര്യത്തെക്കുറിച്ച് തുറന്നു സമ്മതിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഒരു പഴയ വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തിൽ മമ്മൂട്ടി പറയുന്ന ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വളരെ വികാരപരമായി ഹൃദയത്തെ സ്പര്‍ശിക്കുന്ന തരത്തില്‍ ആണ് മമ്മൂട്ടി ആ വീഡിയോയില്‍ സംസാരിക്കുന്നത്.

ADVERTISEMENTS

പലരും എന്നെ ഇച്ചാക്കാ എന്ന് വിളിക്കാറുണ്ട്.. എന്നാൽ അപ്പോഴൊന്നും എനിക്ക് സന്തോഷം തോന്നാറില്ല. എന്നാൽ എന്റെ സഹോദരങ്ങൾ വിളിക്കുന്നത് പോലെ എനിക്ക് സന്തോഷം തോന്നുന്നത് ലാൽ എന്നെ ഇച്ചാക്കാ എന്ന് വിളിക്കുമ്പോൾ ആണ്. എന്നെ ഇച്ചാക്കാ എന്ന് ലാൽ വിളിക്കുമ്പോൾ എനിക്ക് ഒരു പ്രത്യേക സന്തോഷമാണ് തോന്നാറുള്ളത്. അതെ പോലെ തന്റെ മകളുടെ കല്യാണം ആ സമയത്തൊക്കെ ലാല്‍ അത് സ്വൊന്തം വീട്ടിലെ ചടങ്ങ് പോലെ എന്റെ കൂടെ നിന്ന് നടത്തി തന്നു. അതെ പോലെ ലാലിന്റെ മകന്‍ അപ്പു ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതിനു മുന്നോടിയായി തന്റെ അടുക്കല്‍ അനുഗ്രഹത്തിന് എത്തിയ കാര്യവും മമ്മൂട്ടി പറയുന്നു.

READ NOW  മമ്മൂട്ടിയുമായി അകന്നപ്പോൾ കലൂർ ഡെന്നിസ് ചെയ്തത് മലയാള സിനിമയുടെ തലവര മാറ്റി അതിങ്ങനെ

 

നമുക്ക് പിന്നാലെ വരുന്നവർ നമ്മളെ കണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കട്ടെ എന്നും മമ്മൂക്ക ഈ ഒരു വീഡിയോയിൽ പറയുന്നുണ്ട്. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ എന്നാണ് ശേഷം മമ്മൂക്ക പറയുന്നത്.

അദ്ദേഹത്തിന്റെ ഈ വീഡിയോ വളരെ വേഗം തന്നെ ശ്രെദ്ധ നേടുകയായിരുന്നു ചെയ്തത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേരിൽ ഫാൻസ് ഫൈറ്റ് നടത്തുന്നവരെ ഈ വീഡിയോ ഒന്ന് കാണണമെന്നും ഇരുവരും തമ്മിൽ എത്രത്തോളം സൗഹൃദത്തിലാണ് ജീവിതത്തിൽ നിലനിൽക്കുന്നത് എന്ന് മനസ്സിലാക്കണമെന്ന് ഒക്കെയാണ് പലരും പറയുന്നത്.

നിരവധി അഭിമുഖങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് വളരെ വ്യക്തമായ രീതിയിൽ തന്നെ പറഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ ഒരു പിറന്നാളിന് ആദ്യം ആശംസകൾ അറിയിച്ചു എത്തുന്നത് എല്ലാവർഷവും മമ്മൂട്ടി തന്നെയാണ്. തിരിച്ച് അതുപോലെ തന്നെയാണ് മമ്മൂട്ടിയുടെ പിറന്നാൾ ദിവസം മോഹൻലാലും. ലോകത്തിൽ എവിടെയാണെങ്കിലും ആ ദിവസം ഇരുവരും പരസ്പരം ആശംസകൾ പങ്കുവയ്ക്കാറുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദം വളരെ മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. അവർക്കിടയിൽ ആരോഗ്യപരമായ മത്സരങ്ങൾ മാത്രമാണ് നിലനിൽക്കുന്നത് എന്നാൽ ഇതറിയാതെ ഫാൻസുകാർ അവരുടെ പേരിൽ വഴക്കുകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്..

ADVERTISEMENTS