Advertisement
Home MOVIES Malayalam തന്നെക്കാൾ 22 വയസ്സിന് ഇളയ പെൺകുട്ടിയുമായുള്ള കമലഹാസന്റെ ലിവിങ് ടുഗദർ

തന്നെക്കാൾ 22 വയസ്സിന് ഇളയ പെൺകുട്ടിയുമായുള്ള കമലഹാസന്റെ ലിവിങ് ടുഗദർ

15723
ADVERTISEMENTS

മലയാളികളുടെ അഭിമാനമാണ് കമലഹാസൻ.. ഉലകനായകൻ എന്ന പേരിൽ ശ്രദ്ധ നേടുന്ന കമലഹാസനെ കുറിച്ച് നിരവധി വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. പ്രായം 70 നോട് അടുത്തിട്ടും ഇപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാൻ യാതൊരു കുറവും ഇല്ല കമലിന് എന്നതാണ് സത്യം. കൂടുതലും സ്ത്രീ വിഷയങ്ങളിലാണ് അദ്ദേഹം ശ്രദ്ധ നേടിയിട്ടുള്ളത്. ശ്രീവിദ്യയുമായി തുടങ്ങിയ പ്രണയം മുതൽ ഇങ്ങോട്ട് നിരവധി നായികമാരും ആയി കമലഹാസൻ പ്രണയത്തിലായിരുന്നു എന്ന തരത്തിലുള്ള വാർത്തകൾ വലിയതോതിൽ ശ്രദ്ധ നേടിയിരുന്നു.. ഒരുകാലത്ത് സിമ്രാനുമായി ഉണ്ടായിരുന്ന താരത്തിന്റെ പ്രണയവും വലിയതോതിൽ ശ്രദ്ധ നേടിയതായിരുന്നു.

ഇതിൽ ഏറ്റവും ശ്രദ്ധ നേടിയത് ഇവർ തമ്മിലുള്ള പ്രായവ്യത്യാസം തന്നെയായിരുന്നു. കമലഹാസനെക്കാൾ 22 വയസ്സോളം ഇളയതായിരുന്നു സിമ്രാൻ. അതുകൊണ്ടുതന്നെ ഈ ബന്ധം പലപ്പോഴും വിവാദങ്ങളുടെ കൊടുമുടിയിൽ എത്തി നിന്നിരുന്നു. എന്നാൽ കമലഹാസനമായി പ്രണയത്തിലാണെന്ന് ഒരിക്കൽപോലും സിമ്രാൻ തുറന്നു പറഞ്ഞിട്ടില്ല. മാത്രമല്ല ഈ ബന്ധം ഒരുപാട് കാലം നീണ്ടു നിന്നില്ലന്നും പറയുന്നുണ്ട്. തമിഴ് രാഷ്ട്രീയ നിരീക്ഷകനായ ഡോക്ടർ കാന്തരാജ് ഇതിനെക്കുറിച്ച് ഒരിക്കൽ സംസാരിച്ചിരുന്നു. വ്യക്തിജീവിതത്തിൽ ഒരുപാട് ഗോസിപ്പുകൾ ഉണ്ടായിട്ടും അവയൊന്നും തന്നെ ഭയന്നിട്ടുള്ള വ്യക്തിയല്ല കമലഹാസൻ ധൈര്യമായി അതൊക്കെ തുറന്നു പറയുകയായിരുന്നു ചെയ്തിട്ടുള്ളത്.

ADVERTISEMENTS
READ NOW  ആ നടനൊപ്പം ആദ്യരാത്രി രംഗം എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അമ്മ എന്നെ അടിച്ചു തുറന്നു പറഞ്ഞ നടി നളിനി

സരികയുമായി വേർപിരിഞ്ഞ കമലഹാസൻ സിമ്രാനും ഗൗതമിക്കും ഒപ്പം പ്രണയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട് കുറച്ചുകാലം. ഒരു രഹസ്യബന്ധം ആയിരുന്നില്ല തുറന്നു പറയുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. കാവേരി വിഷയസമയത്ത് അഭിനേതാക്കൾ പ്രതിഷേധം ഉന്നയിച്ചൊരു കാലമായിരുന്നു. ആ സമയത്ത് സിമ്രാനെ കാറിൽ കയറ്റി കമൽ കൊണ്ടുപോയതൊക്കെ ശ്രദ്ധ നേടിയതായിരുന്നു.

ഞാനും സിമ്രാനും ഒരുമിച്ചാണ് ഞങ്ങൾ ലീവിങ് ടുഗതറിലാണ് എന്നൊക്കെ കമൽ ധൈര്യപൂർവ്വം പറയുകയും ചെയ്തിട്ടുണ്ട്. ഗോസിപ്പുകൾ ഒന്നും തന്നെ കമലിന് വിഷയമായിരുന്നില്ല. നിരവധി ചുംബനരംഗങ്ങളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് കമലഹാസൻ. എന്നാൽ ഇന്നത്തെ പോലെ ഒട്ടും മോശമായിട്ടുള്ള ചുംബനരംഗങ്ങൾ ആയിരുന്നില്ല അതൊന്നും എന്നും അദ്ദേഹം പറയുന്നുണ്ട്.

സിമ്രാൻ മറ്റൊരു വിവാഹം കഴിച്ചതിനു ശേഷം പതിയെ അഭിനയ ജീവിതത്തിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. ആ സമയത്ത് കമലഹാസനമായി ഉണ്ടായിരുന്ന ഈ ഒരു ബന്ധവും കെട്ടടങ്ങിയിരുന്നു. എന്നാൽ ഒരിടത്തുപോലും ഈ കാര്യത്തെക്കുറിച്ച് തുറന്നു പറയാൻ സിമ്രാൻ തയ്യാറായിട്ടില്ല. ധൈര്യപൂർവ്വം കമലത് സമ്മതിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

READ NOW  ദിലീപ് ചിത്രത്തിൽ നിന്ന് സാമന്തയെ ഒഴിവാക്കി അന്ന് താരം പൊട്ടിക്കരഞ്ഞു - ഇതിനെ പറ്റി സാമന്ത പറയുന്നത് ഇങ്ങനെ
ADVERTISEMENTS
Previous articleപിന്നെ ഒന്നും ആലോചിച്ചില്ല ആ ആരാധകന്റെ കാലിൽ വീണു മാപ്പ് പറഞ്ഞു – ഉർവശിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Next articleഇന്ത്യൻ പ്രസിഡന്റിനെ നേരിട്ട് കണ്ടാൽ മഞ്ജുവാര്യർ ആവശ്യപ്പെടുന്നത്.
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.