Advertisement
Home MOVIES Malayalam മമ്മൂട്ടി ഒന്നും മറക്കുന്ന ആൾ അല്ല- മല്ലിക സുകുമാരൻ പറഞ്ഞത്

മമ്മൂട്ടി ഒന്നും മറക്കുന്ന ആൾ അല്ല- മല്ലിക സുകുമാരൻ പറഞ്ഞത്

3215
ADVERTISEMENTS

മലയാള സിനിമയിൽ ഒരുകാലത്ത് വളരെയധികം സജീവമായിരുന്നു ഒരു കൂട്ടുകെട്ടായിരുന്നു സുകുമാരൻ മമ്മൂട്ടി കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിന്റെ സൗഹൃദം വളരെ വലുതായിരുന്നു എന്ന് പല അഭിമുഖങ്ങളിലും മല്ലിക സുകുമാരൻ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയെ കുറിച്ചുള്ള ചില ഓർമ്മകൾ ഒക്കെ മല്ലിക സുകുമാരൻ പങ്കുവയ്ക്കുന്നതാണ് ശ്രദ്ധ നേടുന്നത്.

പലപ്പോഴും മമ്മൂട്ടിയുടെ ഷൂട്ടിനു ഒപ്പം ഹോട്ടലിലൊക്കെ ഇരിക്കുമ്പോൾ പെരുന്നാൾ ഒക്കെ വരുമ്പോൾ വലിയൊരു ടിഫിൻ ക്യാരിയറിൽ മമ്മൂട്ടിക്ക് ഭക്ഷണം കൊണ്ടുവരും. അത് വീട്ടിൽ നിന്ന് കൊണ്ടുവരുന്നതാണ്. സുലു തന്നെ ഉണ്ടാക്കുന്നതാണോ എന്ന് അറിയില്ല. ചിലപ്പോൾ മമ്മൂട്ടിക്ക് ആ കാര്യങ്ങളൊക്കെ ഓർമ്മ കാണും. മമ്മൂട്ടി അങ്ങനെ ഒന്നും മറക്കുന്ന കൂട്ടത്തിൽ അല്ല. also read:പ്രേം നസീറിന് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നവർ മണ്ടന്മാരാണ്..കാരണം പറഞ്ഞു ജയറാം

READ NOW  മോഹൻലാലിന്റെ വിവാഹത്തിന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞിട്ട് പോലും ഡാൻസർ തമ്പികേട്ടില്ല ഇന്നയാളുടെ അവസ്ഥ- ശാന്തി വിള ദിനേശ്

ADVERTISEMENTS

ഇപ്പോൾ ഞാൻ മമ്മൂട്ടിയേ അങ്ങനെ അധികം കാണാറില്ല. എന്തെങ്കിലും പരിപാടിക്കൊക്കെ പോകുമ്പോഴാണ് കാണുന്നത്. അതിനു കൂടി സെക്കൻഡ് ജനറേഷൻ തമ്മിലുള്ള സൗഹൃദം കാണാറുണ്ട്. എന്റെ മകനായ രാജുവും മമ്മൂട്ടിയുടെ മകനും തമ്മിൽ നല്ല അടുപ്പമാണ്. മോഹൻലാൽ ആണെങ്കിലും വളരെ ചെറിയ കുട്ടിയായി ഞങ്ങളുടെ വീട്ടിലൊക്കെ ഓടി നടന്നിട്ടുള്ളതാണ്.

അവരെ കാണാനായി ഇപ്പോൾ എറണാകുളം വരെ പോവുക എന്നത് എന്നെക്കൊണ്ട് സാധിക്കുന്ന കാര്യമല്ല. എന്തെങ്കിലുമൊക്കെ പരിപാടിയിൽ വച്ച് ഇരുവരെയും കാണാറുണ്ട്. ഒരിക്കൽ മമ്മൂട്ടിയുടെ ഡിസൈൻ പത്തിരിയും ചിക്കൻ കറിയും തേങ്ങാപ്പാലും ഒക്കെ കണ്ടു.

അപ്പോൾ ഞാൻ സുഖുവേട്ടനോട് ചോദിച്ചു ഇതെന്തിനാണ് തേങ്ങാപ്പാൽ. അന്നാണ് ഞാൻ അറിയുന്നത് പത്തിരിയിൽ തേങ്ങാപ്പാൽ ഒഴിച്ചാണ് കഴിക്കുന്നത് എന്ന്. അതുവരെ ഞാൻ വിചാരിച്ചിരുന്നത് ചിക്കൻ കറി കൂട്ടി കഴിക്കും എന്നായിരുന്നു.

READ NOW  ഇരുന്നു മൂഡ് വേദനിച്ചു അത്രക്ക് ബോറാണ് ദൃശ്യം 2 മലയാളം. വിമർശനവുമായി കെ ർ കെ

ഇക്കാര്യങ്ങളൊക്കെ മമ്മൂട്ടിക്ക് ഇപ്പോഴും ഓർമ്മ കാണുമെന്നും പഴയ കാര്യങ്ങളൊന്നും അങ്ങനെ മറക്കുന്ന കൂട്ടത്തിൽ അല്ല മമ്മൂട്ടി എന്നും മല്ലിക സുകുമാരൻ പറയുന്നുണ്ട്. പൃഥ്വിരാജ് ദുൽഖർ സൽമാനും തമ്മിലുള്ള സൗഹൃദം എത്ര വലുതാണ് എന്ന് മല്ലിക സുകുമാരന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. also read:നായകന്മാർക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ തന്നെക്കുറിച്ച് അവർ എന്താണ് കരുതുന്നത്- അഞ്ജലിയുടെ വെളിപ്പെടുത്തല്‍.

മമ്മൂട്ടിയുടെ പ്രത്യേകത തന്റെ വ്യക്തിബന്ധങ്ങളെയും സൗഹൃദങ്ങളെയും എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന വ്യക്തിയായി ആണ് തന്റെ ഭർത്താവ് സുകുമാരൻ തനിക്ക് പറഞ്ഞു തന്നിട്ടുളളതും തന്റെ അനുഭവത്തിൽ നിന്ന് തോന്നിയിട്ടുള്ളത് എന്ന് മല്ലിക സുകുമാരൻ പറയുന്നു,

ഇരുവരും തമ്മിലുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. സീരിയലും സിനിമയിലും ഒക്കെ ഇപ്പോഴും സജീവ സാന്നിധ്യമാണ് മല്ലിക സുകുമാരനും. താരത്തിന്റെ പല അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.

READ NOW  'സുന്ദരിയാണെന്ന അഹങ്കാരം ലോകത്ത് ഏറ്റവുമധികമുള്ളത് സുഹാസിനിക്കാണ്': പാർഥിപൻ്റെ തമാശയും ചർച്ചയായി
ADVERTISEMENTS