അതെ മമ്മൂട്ടി നായരായതു കൊണ്ടാണല്ലോ സൂപ്പർ താരമായത് – മലയാള സിനിമയിൽ നായർ ലോബി കളിക്കുന്നു എന്ന് ഏറ്റവും കൂടുതൽ ആരോപണം നേരിട്ട ആ താരം അന്ന് പറഞ്ഞത്.

24480

ജാതീയതയുടെ ഏറ്റവും ദുഷിച്ച രൂപങ്ങൾ അരങ്ങു വാണ നാടായിരുന്നു ഒരിക്കൽ കേരളമെങ്കിൽ ഇന്ന് രാജ്യത്തു തന്നെ ജാതീയമായ ഉച്ച നീചത്വങ്ങൾ ഒരളവു വരെ കുറഞ്ഞു നിൽക്കുന്ന സംസ്ഥാനമാണ് കേരളം. പൊതുവേ സിനിമ ലോകമാണ് ജാതീയതയും മതവും ഒന്നും അധികം മനുഷ്യരെ പരുക്കേൽപ്പിക്കാതെ നിൽക്കുന്ന മേഖലകൾ. എങ്കിലും സിനിമയിൽ ജാതീയത ഇല്ലെന്നല്ല സമൂഹത്തിൽ ഉള്ളതിന്റെ നേർ പകുതി മാത്രമേ സിനിമ ലോകത്തുണ്ടാകു എന്നത് വസ്തുത തന്നെയാണ്. അതിന് പ്രധാന കാരണം അവിടെ നടക്കുന്ന സംഭവങ്ങൾ മാധ്യങ്ങളിലൂടെ പൊതു സമൂഹം അറിയും എന്നത് കൊണ്ട് തന്നെയാണ്. പക്ഷേ മലയാള സിനിമ ലോകത്ത്‌ ശക്തമായ ജാതീയതയുണ്ടെന്നു നേരത്തെ വലിയ ഒരു ആരോപണം ഉണ്ടായിരുന്നു. നടൻ തിലകനൊക്കെ ശക്തമായി അതിനെതിരെ രംഗത്തും വന്നിട്ടുണ്ട്. താൻ ഒരു ഈഴവനായത് കൊണ്ടാണ് തന്നെ ഒതുക്കാൻ ശ്രമിച്ചത് എന്നൊക്കകെ അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ നായർ ലോബി മീറ്റിംഗ് കൂടി തന്നെ ഒഴിവാക്കാൻ ശ്രമിച്ചു എന്നൊക്കകെ തിലകൻ അന്ന് പറഞ്ഞിരുന്നു. പക്ഷേ അതെ സമയം മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രതിഭ ശാലിയായ നടനായി അദ്ദേഹം വളർന്നതും ഈ സിനിമ ലോകത്തു തന്നെയാണ് എന്നതും മറക്കാനാവാത്ത വസ്തുതയാണ്.

See also  ആ നടനോട് സംസാരിച്ചുകൊണ്ടിരുന്ന മമ്മൂട്ടി കരഞ്ഞുപോയി അതോടെ കലിപൂണ്ട ദിലീപ് പൊട്ടിത്തെറിച്ചു എന്നിട്ടു പറഞ്ഞത് - സിനിമയെ രണ്ടു തട്ടിലേക്ക് മാറ്റാൻ ഇടയാക്കിയ ആ സംഭവം ഇങ്ങനെ.

ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത് അനശ്വര നടനായ നെടുമുടിവേണു മുൻപ് മലയാള സിനിമയിൽ നായർ ലോബി ഉണ്ട് എന്ന ആരോപണത്തിന് ഒരു മാധ്യമത്തിന് നൽകിയ മറുപിടിയിൽ ആണ്. സിനിമയിൽ ജാതി കളിച്ചു, നായർ ലോബി തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ടെന്നും അതിന്റെ തലപ്പത്തുള്ളയാളാണ് നെടുമുടി വേണുവെന്നുമൊക്കെ ഏറ്റവും കൂടുതൽ ആരോപണം നേരിട്ട ഒരു നടനാണ് അദ്ദേഹം. അദ്ദേഹം ഇതിനെതിരെ ശക്തിയുക്തം ഉദാഹരണങ്ങൾ നിരത്തി വ്യക്തമാക്കിയിരുന്നു. ഇത്തരം ആരോപണങ്ങൾ ശുദ്ധ നുണയാണ് എന്നാണ് നെടുമുടിയുടെ പക്ഷം. അംങ്ങനെയാണെങ്കിൽ ഇവിടെ മമ്മൂട്ടി എന്ന നടൻ സൂപ്പർ സ്റ്റാർ ആകുമോ ആയാൾ നായർ സമുദായ അംഗമായതുകൊണ്ടാണോ അയാളും മകൻ ദുൽഖുർ സൽമാനുമൊക്കെ ഇവിടെ മുൻ നിര നടന്മാർ ആയത്.

ADVERTISEMENTS
   

അങ്ങനെയങ്കിൽ ഇന്നത്തെ പുതു തലമുറ താരങ്ങൾ ആയ ടോവിനോയും ഫഹദും നിവിൻ പോളിയുമൊക്കെ എങ്ങനെ മികച്ച താരങ്ങളായി മുന്നേറി. ഇങ്ങനെ ഒരു തെളിവും ബോധ്യങ്ങളുമില്ലാതെ നായർ ലോബി, ഈഴവ ലോബി എന്നൊക്കെ പറഞ്ഞു നടക്കുന്നത് സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാനേ ഇടയാക്കൂ എന്ന് നെടുമുടി വേണു അന്ന് പറഞ്ഞിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ കീർത്തനങ്ങളും ഭക്തിഗാനങ്ങളുമൊക്കെ എഴുതിയ വയലാറും ഭാസ്ക്കരൻമാഷുമൊക്കെ കറ തീർന്ന നിരീശ്വരവാദികളായിരുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. അതെ പോലെ ഗാനഗന്ധർവ്വൻ യേശുദാസും ഈ മലയാള സിനിമയിലൂടെയാണ് മഹാനായ ഗായകനായി മാറിയത് അവരൊക്കെ നായരായതുകൊണ്ടാണോ ഈ വിജയങ്ങൾ നേടിയത് എന്നും അദ്ദേഹം ചോദിക്കുന്നു.

See also  എല്ലാ ദിവസവും വർക്കൗട്ട് ചെയ്യും യാതൊരു ദുഃശീലങ്ങളും ഇല്ലായിരുന്നു -അനുജനെ പറ്റി സങ്കടത്തോടെ ബൈജു എഴുപുന്ന പറയുന്നു

ജാതിക്കും മതത്തിനുമതീതമാണ് സിനിമ. രാജ്യത്തു തന്നെ ജാതിയും മതവും പറഞ്ഞുള്ള ചേരിതിരിവില്ലാത്ത ഏക സിനിമ മേഖലയാണ് മലയാള സിനിമ മേഖല, ജാതിയും മതത്തിന്റെയും മതിൽക്കെട്ടില്ലാതെ പരസ്പര ഇഷ്ടം മാത്രം പരിഗണിച്ചുള്ള എത്രയോ താര വിവാഹങ്ങൾ മലയാള സിനിമയിൽ നടന്നിട്ടുണ്ട് എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

ജാതിയും മതവും അതിന്റെ മതിൽക്കെട്ടുകളുമൊക്കെ വലിയ തോതിൽ മാറ്റപ്പെട്ടിട്ടുണ്ട് സിനിമയിൽ എന്ന നെടുമുടി വേണുവിന്റെ വാക്കുകളിൽ ശരിയുണ്ട്; എന്നാൽ പൂർണമായും നമുക്ക് അതിനോട് യോജിക്കാനും കഴിയില്ല. തീർച്ചയായും ഉച്ച നീചത്വങ്ങൾ അവിടെ അരങ്ങു വാഴുന്നുണ്ട് ഇത്തരം അനുഭവങ്ങൾ പറയുമ്പോഴും ഇത്രയുമോ അതിലധികമോ തിക്താനുഭവങ്ങൾ നമുക്ക് അന്വോഷിച്ചു നോക്കിയാൽ ലഭിക്കാവുന്നതേ ഉള്ളു. തീർച്ചയായും ജാതീയ ചിന്തകൾ മനുഷ്യ മനസ്സിലേക്ക് മാത്രമായി ചുരുങ്ങി എന്നതും പൊതുവിടങ്ങളിൽ അതിന്റെ പ്രയോഗം കുറഞ്ഞു എന്നത് അംഗീകരിക്കാവുന്നതാണ് എങ്കിലും നാം ഇനിയും ബഹുദൂരം സഞ്ചരിക്കാൻ ഉണ്ട്. ജാതി മാറിയുള്ള ,മതം മാറിയുള്ള വിവാഹങ്ങൾ ഇന്നും ദുരഭിമാന കൊലപാതകങ്ങളിൽ കലാശിക്കുന്ന നാട്ടിൽ തന്നെയാണ് നാം ജീവിക്കുന്നത് എന്ന് മറക്കാതിരിക്കുന്നത് നല്ലതാണു.

See also  മോഹൻലാലിനെ മൈൻഡ് ചെയ്യാതെ നിന്ന ആ നോർത്ത് ഇന്ത്യൻ സുന്ദരിയെ ആരാധികയാക്കി മാറ്റിയ മോഹൻലാൽ വിസ്മയം സംഭവം ഇങ്ങനെ
ADVERTISEMENTS