മഹാനടൻ മോഹൻലാലിൻറെ അഭിനയ ജീവിതം കഴിഞ്ഞു എന്നും അദ്ദേഹത്തിന്റെ ശബ്ദം മാറി എന്നും ഇനി അഭിനയിക്കാൻ ആവില്ല എന്നും അഭിനയിച്ചാലും പഴയപോലെ സ്വീകരിക്കപ്പെടില്ല എന്നുമൊക്കെ ലാലിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ രീതിയിൽ വിമർശങ്ങൾ നേരിട്ട ഒരു കാലം ഉണ്ടായിരുന്നു. ഒരു പക്ഷേ മോഹൻലാൽ എന്ന അഭിനയ ചക്രവർത്തി ഏറ്റവും കൂടുതൽ വിമർശന ശരങ്ങൾ നേരിട്ട കാലം. കരിയറിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോളാണ് ലാൽ അദ്ദേഹം തന്നെ അഭിനയിച്ച ഒരു ചിത്രത്തിലെ ചെറിയ ഒരു ടെക്‌നിക്കൽ പാളിച്ച മൂലം തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം സമയത്തു കൂടി കടന്നു പോയത്.
ഈ സംഭവത്തെ കുറിച്ച് അദ്ദേഹത്തിന്റെ ആരാധകനും സിനിമ നിരൂപകനുമായ സഫീർ അഹമ്മദ് എഴുതിയ കുറിപ്പും അതിന് അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് സാക്ഷാൽ മോഹൻലാൽ ഒരു ഓഡിയോ ക്ലിപ്പ് പങ്ക് വെച്ചതും അതോടൊപ്പം തന്നെ അന്ന് ആ ചിത്രത്തിൽ എന്താണ് സംഭവിച്ചത് എന്നും ലാൽ പറയുന്നുണ്ട്.
ഇപ്പോൾ നിങ്ങൾ എല്ലാവരും ആകാംഷയോടെ നോക്കുന്നത് ഏത് ചിത്രമാണ് അന്ന് എന്താണ് സംഭവിച്ചത് എന്നല്ലേ. വലിയ പ്രതീക്ഷകളുമായി 1996 ൽ പുറത്തിറങ്ങിയ മോഹൻലാലിൻറെ ബിഗ് ബഡ്‌ജറ്റ് ചിത്രമായ പ്രിൻസിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. സ്റ്റെൽ മന്നൻ രജനികാന്തിന്റെ ഭാഷ എടുത്ത സംവിധായകൻ സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ ആണ് ഡി പ്രിൻസ് ഒരുക്കിയത്. പക്ഷേ ചിത്രത്തിന്റെ ആദ്യ ഷോ സമയത്തു തന്നെ ലാലിന്റെ ശബ്ദത്തിലുള്ള മാറ്റം പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങി. ചിത്രത്തിൽ മോഹൻലാലിൻറെ സ്വാഭാവികമായ ശബ്ദം പൂർണമായും മറ്റെന്തോ ആയപോലെ ആയിരുന്നു അതോടെ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും റൊമാന്റിക് രംഗങ്ങളുമെല്ലാം പ്രേക്ഷകർ കൂവിക്കൊണ്ടു എതിരേറ്റു. ആദ്യ ഷോ കഴിഞ്ഞു ആൾക്കാർ പുറത്തിറങ്ങുമ്പോൾ തന്നെ വലിയ രീതിയിലുള്ള നെഗറ്റീവ് റിവ്യൂ ആണ് പുറത്തെത്തിയത്. അന്ന് രണ്ടാം ഷോ കാണാൻ കാത്തു നിന്ന സഫീർ മുഹമ്മദ് തന്റെ അനുഭവം പങ്ക് വെക്കുകയാണ്. അതിനു ശേഷം ചിത്രം കണ്ട സഫീറിനും അത് തന്നെയാണ് തോന്നിയത് കടുത്ത മോഹൻലാൽ ആരാധകനായ സഫീറിനു പോലും എന്നത് കണ്ടു പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല അത് സഫീർ തന്റെ കുറിപ്പിൽ പറയുന്നുണ്ട്. ചിത്രത്തിന്റെ വലിയ പരാജയത്തിന് ശേഷം മോഹൻലാൽ എന്ന നടൻ അവസാനിച്ചു എന്നും അദ്ദേഹത്തിന് തൊണ്ടക്ക് മാറാരോഗമായ ക്യാൻസറാണെന്നും വരെ അന്ന് പ്രചാരണമുണ്ടായതായി സഫീർ കുറിക്കുന്നു
പക്ഷേ പിന്നീട് ഇറങ്ങിയ മണിരത്നം ചിത്രം ഇരുവർക്കും ഐ വി ശശിയുടെ വലിയ പ്രതീക്ഷയോടെ എത്തിയ വർണ്ണപ്പകിട്ടിനും പ്രേക്ഷകരെ അന്നുണ്ടായ ആഘാദത്തിൽ നിന്നും പൂർണമായും കരകയറ്റാൻ കഴിഞ്ഞില്ല.ചിത്രീകരണം കഴിഞ്ഞു കാലങ്ങൾക്കു ശേഷം പുറത്തിറങ്ങിയ പ്രതാപ് പോത്തൻ ചിത്രം യാത്രാമൊഴി എരിതീയിൽ എണ്ണ ഒഴിക്കുന്ന പോലെ മോഹൻലാലിൻറെ ശബ്ദത്തിലുണ്ടായ പ്രശ്‌നത്തെ വീണ്ടും ശരിവെക്കുന്ന തരത്തിലായിരുന്നു എന്നും സഫീർ കുറിക്കുന്നു. അതിന് ശേഷം പ്രിയദർശൻ ചിത്രം ചന്ദ്ര ലേഖയാണ് ലാലിനെ കരകയറ്റിയത് എന്നും ചിത്രത്തിന്റെ ആസ്വാദനക്കുറിപ്പായി സഫീർ തയ്യാറാക്കിയ എഫ് ബി പോസ്റ്റിൽ പറയുന്നു. അത് മാത്രമല്ല സഫീറിന്റെ കുറിപ്പ് വായിച്ചു മോഹൻലാൽ തന്നെ അദ്ദേഹത്തിന്ന് ഒരു ഓഡിയോ ക്ലിപ്പ് അയച്ചു എന്നും സഫീർ പറയുന്നു ആ കുറിപ്പ് സഫീർ പങ്ക് വെച്ചിട്ടുണ്ട്.
സഫീറിന് മോഹന്‍ലാല്‍ അയച്ച അഭിനന്ദന ഓഡിയോ സന്ദേശം
https://www.facebook.com/734139383/videos/10159263913529384/
ഓഡിയോയിൽ അന്ന് പ്രിൻസിനു പറ്റിയ പ്രശ്‌നവും വിവരിക്കുന്നുണ്ട്. അന്ന് ആ ചിത്രത്തിൽ അഭിനയിച്ച കൂടുതൽ കഥാപാത്രങ്ങളും അതോടൊപ്പം അണിയറ പ്രവർത്തകരുമെല്ലാം അന്യഭാഷയിൽ നിന്നുള്ളവരായിരുന്നു. മറ്റഭിനേതാക്കളുടെ ശബ്ദത്തിനനുസരിച്ചു മോഹൻലാലിൻറെ ശബ്ദം ബാലൻസു ചെയ്തപ്പോൾ സംഭവിച്ചതാണ് ആ ശബ്ദ വ്യതിയാനം എന്ന് ലാൽ പറയുന്നു. കേരളത്തിന് വെളിയിൽ നിന്നുള്ള ടെക്‌നീഷ്യന്മാർ ആയതു കൊണ്ട് അവർക്ക് ലാലിന്റെ ശബ്ദം എങ്ങനെയെന്നുള്ള വലിയ ബോധ്യവുമില്ലാതായിപ്പോയി എന്നും ലാൽ സഫീറിനു അഭിനന്ദനമായി അയച്ച ഓഡിയോയിൽ പറയുന്നു.
സഫീര്‍ അഹമ്മദിന്റെ കുറിപ്പ് വായിക്കാം
https://www.facebook.com/safeer.ahamed.503/posts/10160203299194384