മലയാളി ഫ്രം ഇന്ത്യയുടെ കഥ തന്റെ കഥയിൽ നിന്ന് കോപ്പി അടിച്ചത് – സാമ്യം ഉണ്ടെന്നു ആദ്യം പറഞ്ഞത് പൃഥ്വിരാജ് , എഴുത്തുകാരൻ നിഷാദ് കോയയുടെ വെളിപ്പെടുത്തൽ.

28

നിവിൻ പോളി നായകനായി ഷാരിസ് സ് മുഹമ്മദ് തിരക്കഥയൊരുക്കി ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നോട്ടു പോവുകയാണ്. ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ വളരെ പ്രാധാന്യമുളള ഒരു പ്രമേയം ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് മലയാളി ഫ്രം ഇന്ത്യ. ഏറെ നാളുകൾക്ക് ശേഷം നിവിൻ പോളിയുടെ ഒരു തിരിച്ചു വരവ് കൂടിയാണ് സിനിമ.

എന്നാൽ ഈ സിനിമയുടെ കഥ തന്റേതാണ് എന്നും ഇതിന്റെ കഥയും തിരക്കഥയും താൻ തയ്യാറാക്കി സിനിമയാക്കാൻ വർഷങ്ങൾക്ക് മുന്നേ തീരുമാനിച്ചതുമാണ് എന്നുംതിരക്കഥാകൃത് നിഷാദ് കോയ പറയുന്നു. താൻ ഇത് 2021 ൽ മമ്മൂക്കയെ മനസ്സിൽ കണ്ടു ഒരുക്കിയാണ് എന്നും,2021 ൽ ഒരു തിരക്കഥയുടെ പിഡിഎഫ് താൻ തയ്യാറാക്കി എങ്കിൽ ആ കഥയും തിരകകഥയ്ക്കുമായുള്ള ജോലികൾ താൻ എന്ന് തുടങ്ങിക്കാണും എന്ന് ചിന്തിക്കാവുന്നതാണ്. മമ്മൂക്കയ്ക്ക് അന്ന് കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു എങ്കിലും ഇത് കുറച്ചു കൂടി ചെറുപ്പക്കാരായ ആരെയെങ്കിലും വച്ച് ചെയ്യാൻ അദ്ദേഹം തന്നെ ഉപദേശിച്ചിരുന്നു എന്നും അതുകൊണ്ടു താൻ അത് ജയസൂര്യയോട് ഇത് ചർച്ച ചെയ്യുകയും അദ്ദേഹത്തിന് ഈ കഥ നന്നായി ഇഷ്ടപ്പെടുകയും സംവിധായകൻ ജോഷിയെ വച്ച് ഈ സിനിമ സംവിധാനം ചെയ്യാൻ തയ്യാറാവുകയുമായിരുന്നു എന്ന് നിഷാദ് കോയ പറയുന്നു.

ADVERTISEMENTS
   

എന്നാൽ ആ ചർച്ചകൾ എങ്ങുമെത്താതെ നീണ്ടു പോവുകയായിരുന്നു എന്നാൽ അതിനിടയിൽ ജയസൂര്യ തന്നെ വിളിച്ചു താൻ ഈ കഥ സംവിധായകൻ ടിജോ ജോസുമായി ചർച്ച ചെയ്തിരുന്നു എന്നും അയാൾക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു എന്നും നമ്മുക്ക് അങ്ങനെ ഒന്ന് പ്ലാൻ ചെയ്താലോ? ചേട്ടൻ ടിജോയുമായി ഒന്ന് സംസാരിക്കു എന്ന് പറയുകയും ചെയ്യുന്നത്. അങ്ങനെ താൻ ഡിജോയുമായി ഇത് ചർച ചെയ്തിരുന്നു. അന്ന് തന്നോട് ജയേട്ടൻ കഥ അപറഞ്ഞിരുന്നു എന്നും താൻ ഇപ്പോൾ ഒരു ഫാമിലി ചടങ്ങിൽ നിൽക്കുകയാണ് എന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞു ഫോൺ വച്ചശേഷം ടിജോ തന്നെ വിളിച്ചിരുന്നില്ല . ഒരു പക്ഷേ അയാൾക്ക് അത് ചെയ്യാൻ താല്പര്യം ഇല്ല എന്നതായിരുന്നു അന്ന് താൻ ചിന്തിച്ചിരുന്നത് എന്ന് നിഷാദ് കോയ പറയുന്നു.

എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ടും സിനിമ ചർച്ചകൾ നീണ്ടു പോയിക്കൊണ്ടിരുന്നപ്പോൾ ആണ് ഗോകുലത്തിൽ നിന്ന് കൃഷ്ണമൂർത്തി ചേട്ടൻ എന്നോട് പറയുന്നത് ഈ കഥ പ്രിത്വിരാജുമായി ഒന്ന് സംസാരിക്കാൻ ആ കഥ താൻ പിന്നീട് പ്രിത്വിരാജുമായി ചർച്ച ചെയ്യുകയായിരുന്നു. പ്രിത്വിക്ക് കഥ ഇഷ്ടപ്പെടുകയും ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അന്ന് പൃഥ്‌വി ജോഷി സാറിന്റെ തന്നെ കടുവ ഷൂട്ട് ചെയ്യുകയായിരുന്നു. എന്നാൽ അദേഹത്തിനു എംമ്പുരാന്റെ തിരക്കുണ്ട് ചേട്ടൻ കാത്തിരിക്കേണ്ടി വരും എന്ന് അദ്ദേഹം എന്നോട് പറയുകയും ചെയ്തു. അത് താൻ സമ്മതിക്കുകയും ചെയ്തു .

എന്നാൽ പിന്നീട് പൃഥ്‌വി സലറിന്റെ ഷൂട്ടിനിടയിൽ മദ്രാസിൽ വച്ച് പൃഥ്‌വി തന്നോട് ഇതേ സാമ്യമുള്ള ഓർ കഥ ഡിജോ നിവിനെ വച്ച് പ്ലാൻ ചെയുന്നു എന്ന് പറയുകയും എനിക്ക് കേട്ടിട്ട് അങ്ങനെയാണ് തോന്നിയത് കഥയ്ക്ക് സാമ്യമുണ്ട് എന്ന്, ചേട്ടൻ ഡിജോയോട് ഒന്ന് സംസാരിക്കാൻ പറയുകയും ചെയ്തു. താൻ അടുത്ത ദിവസം താനെ ടിജോയ്ക്ക് മെസേജ് അയച്ചിരുന്നു. പ്രിത്വിരാജ് എന്നോട് പറഞ്ഞിരുന്നു എന്റെ കഥയുടെ സാമ്യം ഉണ്ട് നിങ്ങളുടെ കഥയ്ക്ക് എന്ന് ,തന്നോടും രാജു ചേട്ടൻ അത് പറഞ്ഞിരുന്നുവെ ന്നും എന്നാൽ ഇതിലും പാകിസ്ഥാനും ഇന്ത്യയും ഉണ്ട് എന്നെ ഉള്ളു എന്നാൽ തങ്ങളുടെ കഥ അതുപോലെ അല്ലെന്നും ഫുൾ കോമഡി ട്രാക്കിലാണ്‌ എന്നും അയാൾ പറഞ്ഞു എന്നും നിഷാദ് പറയുന്നു. ഞാൻ സ്ക്രിപ്റ്റ് അയാൾക്ക് അപ്പോൾ തന്നെ അയച്ചു കൊടുത്തു സാമ്യം ഉണ്ടെങ്കിൽ പറയണേ എന്ന് പറഞ്ഞു. എന്നാൽ പിന്നീട് മറുപടി ഒന്നും ഉണ്ടായില്ല.

അവർ തന്റെ കഥ തന്നെ ചില രൂപ ഭേദങ്ങൾ വരുത്തി എടുത്തത് കൊണ്ടാണ് ആദ്യമിറങ്ങിയ പല ടീസറുകളിലും ഒന്നും ഇൻഡോ പാക് രരംഗങ്ങൾ ഒന്നുമില്ലാഞ്ഞത് അത് തന്നിൽ നിന്ന് ഇതെല്ലം മറയ്ക്കാനാണ് എന്നും അദ്ദേഹം പറയുന്നു. ഓപ്പണ് നേരത്തെ ഒരു അഭിമുഖത്തിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫഹൻ പറഞ്ഞത് ഒരു പ്രമോഷനും ചെയ്യാൻ ഇവർ സമ്മതിച്ചില്ല പിന്നെ ഞാൻ നിര്ബന്ധിച്ചാണ് ചെറിയ പ്രമോഷൻ ചെയ്തത് എന്നാണ്. അതും ഏലമ്മ മറച്ചു വെക്കാനാണ്. താനും ആദ്യം കരുതിയത് ചിലപ്പോൾ വ്യത്യസ്ത രീതിയിൽ ഉള്ള കഥകൾ ആകും എന്നാണ്.

ചിത്രത്തിന്റെ അവസാന ടീസർ കണ്ടപ്പോൾ ആണ് തനിക്ക് കാര്യങ്ങൾ മനസിലാക്കുന്നതും തന്റെ ഫേസ് ബുക്കിൽ താൻ നാളെ ഇറങ്ങാൻ പോകുന്ന സിനിമയുടെ കഥ അറിയണോ എന്ന് പറഞ്ഞു കൊണ്ട് പോസ്റ്റ് ഇടുന്നതും . അത് പിന്നെ പ്രൊഡ്യൂസേഴ്സ്സ് അസോസിയേഷനിൽ നിന്നും ചിലർ വിളിച്ചു എന്തായാലും പണം മുടക്കി ഇറക്കിയ ഒരു സിനിമയല്ലേ എന്ന് പറഞ്ഞത്. എല്ലാം നമുക്ക് ചർച്ച ചെയ്തു തീരുമാനിക്കാം എന്ന് പറഞ്ഞ കൊണ്ടും അത് പിന് വലിച്ചത്. പക്ഷേ സംവിധായകനും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും,ടിജോയും നിവിനും ഉൾപ്പടെ തനിക്കെതിരെ സംസാരിച്ചതും അവരോടു നേരത്തെ താൻ പറഞ്ഞില്ല എന്ന ആരോപണം ഉന്നയിച്ചത് കൊണ്ടുമാണ് ഇപ്പോൾ ഇതൊക്കെ പറയുന്നത് എന്ന് നിഷാദ് കോയ പറയുന്നു. താൻ നേരത്തെ ടിജോയോട് പറഞ്ഞതിന്റെ തെളിവുകളും ലിസ്റ്റിനെ വിളിച്ച കാര്യവും നിഷാദ് വെളിപ്പെടുത്തിയിരുന്നു.

താൻ ഇൻഡോ പാക് കഥയുടെ ചില ഭാഗങ്ങളിൽ ചില തിരുത്തലുകൾ വരുത്തി കോമഡിയാക്കി എടുത്താണ് അവർ സിനിമ എടുത്തത് എന്നും അദ്ദേഹം പറയുന്നു. അതിപ്പോൾ സിനിമ ലോകത്തുളള എല്ലാവര്ക്കും അറിയാമെന്നും താരം പറയുന്നു. താൻ ഇത്രയൂം പറയുന്നത് ഇതിന്റെ പുറകെ നടന്നു ഇനി കോലാഹലമൊന്നും ഉണ്ടാക്കാനല്ല. പക്ഷേ ലിസ്‌റ്റിനെ പോലെ പ്രൊഡ്യൂസർ അസോസിയേഷന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തു ഇരിക്കുന്ന ആൾ ഒരു കാര്യം പറയുമ്പോൾ സൂക്ഷിച്ചു സംസാരിക്കണം എന്നും അദ്ദേഹം പറയുന്നു. സ്വന്തമായി ഒരു കഥയുണ്ടാക്കി സിനിമയെടുക്കാൻ പറ്റില്ലേൽ സിനിമയെ കൂട്ടിക്കൊടുക്കാൻ നിൽക്കരുത് അതെ എനിക്ക് പറയാനുള്ളു എന്ന് അദ്ദേഹം പറയുന്നു.ദി ക്യൂവിന് നൽകിയ അഭിമുഹത്തിൽ അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.

ADVERTISEMENTS
Previous articleഎന്റെ ഒരു രാത്രിക്ക് 25000 വിലയിട്ടു അയാൾ എന്നെ നിർമ്മാതാക്കൾക്ക് വിൽപ്പനയ്ക്ക് വച്ചു – മരണം വരെ മറക്കില്ല – ഖുശ്‌ബു പറഞ്ഞത്.
Next articleമഞ്ജുവിന് വീട്ടിലെങ്കിലും ഒന്ന് കയറാമായിരുന്നു പക്ഷേ ചെയ്തില്ല അത് വേദനിപ്പിച്ചു; മമ്മൂട്ടിയും ചെയ്തില്ല – ശാന്തിവിള ദിനേശ് പറഞ്ഞത്.