ഫുൾ എ പ്ലസ് ഒന്നുമില്ല.പക്ഷേ ഞാനെൻെ മകനെ അഭിമാനത്തോടെ ചേർത്ത് പിടിക്കും ഒരച്ഛന്റെ മനോഹരമായ പോസ്റ്റ്

64

പരീക്ഷ ചൂടുകൾ അവസാനിച്ചു വേനൽ അവധിക്കാലം അതിലും വലിയ ചൂടാണ് നമുക്ക് നൽകിയത് പ്രത്യേകിച്ച് കുട്ടികൾക്ക് നൽകിയത്. ഇപ്പോൾ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. 99 ശതമാനത്തിനും മുകളിൽ ആണ് കേരളത്തിലെ വിജയശതമാനം. ഏവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വളരെ അഭിമാനത്തോടെ തങ്ങളുടെ മക്കളുടെ പരീക്ഷ ഫലം പോസ്റ്റ് ചെയ്യുകയാണ് . മുഴുവൻ a+ നേടിയ തങ്ങളുടെ മക്കളുടെ പരീക്ഷാഫലം സ്റ്റോറിയായും പോസ്റ്റുകൾ ആയും whatsapp സ്റ്റാറ്റസ് ആയുമൊക്കെ നിറക്കുകയാണ് ഓരോ രക്ഷിതാക്കളും ബന്ധുക്കളുമൊക്കെ .

മുഴുവൻ എപ്ലസ് മേടിച്ച കുട്ടികൾക്കുള്ള അഭിനന്ദനങ്ങളും സമ്മാനങ്ങളുടെ പ്രവാഹവും ഒക്കെയാണ് അതിനിടയിൽ ഒരു അച്ഛൻറെ വളരെ വികാരം നിർഭരമായ വളരെ മനോഹരമായ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. തന്റെ മകനെ അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹത്തിൻറെ പോസ്റ്റ് തുടങ്ങുന്നത്. തന്റെ മകനു മുഴുവൻ എ പ്ലസ് ഒന്നുമില്ല എന്നും. രണ്ട് പ്ലസും ബാക്കി എ യും മാത്രമാണ് ഉള്ളത് എന്ന് അദ്ദേഹം തൻ്റെ പോസ്റ്റിൽ ആദ്യം തന്നെ പറയുന്നത്.

ADVERTISEMENTS
   

പക്ഷേ അങ്ങനെയൊക്കെ തന്നെയായാലും തൻറെ മകനെ താൻ അഭിമാനത്തോടെ ചേർത്ത് പിടിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അതിന് അദ്ദേഹം നിരത്തുന്ന കാരണങ്ങൾ ഏവരുടെയും മനസ്സിനെ കുളിരണിയിക്കുന്നത് ആണ്. ഒരു അച്ഛൻ എന്ന നിലയിൽ അദ്ദേഹത്തെ അഭിമാനത്തോടെ ഇത് എഴുതാൻ പ്രേരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് നമ്മളെ മനസ്സിലാക്കി തരുന്നതുമാണ് ആ പോസ്റ്റ് . എഴുത്തുകാരനായ മുഹമ്മദ് അബ്ബാസ് ആണ് തന്റെ മകൻ മുഹമ്മദ് ഹാഷിമിന്റെ പരീക്ഷ ഫലത്തെ കുറിച്ച് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത്.

ആ പോസ്റ്റ് ഇങ്ങനെ …

ഫുൾ എ പ്ലസ് ഒന്നുമില്ല.
രണ്ട് എ പ്ലസ് ,
ബാക്കി എ യും ,
ബി യും .
ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു.
അന്നത്തിൽ
ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന് ,
ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന് ,
സ്വന്തം വസ്ത്രങ്ങൾ അലക്കുകയും ,കഴിച്ച പാത്രങ്ങൾ കഴുകുകയും ,സ്വന്തം കിടപ്പിടം തുടക്കുകയും
മുറ്റമടിക്കുകയും ചെയ്യുന്നതിന് .
ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക്
ഒരോഹരി കൊടുക്കുന്നതിന് ,
ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന് ,
നന്നായിട്ട് പന്തു കളിക്കുന്നതിന് ,
ഈ ഭൂമിയിൽ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവൻ്റെ നിറുകയിൽ ഉമ്മ വെയ്ക്കുന്നു.
ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ ,ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു.
ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും ,മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ
മുഹമ്മദ് ഹാഷിമിൻ്റെ
ഉപ്പ ,
അബ്ബാസ്.
ADVERTISEMENTS