നിനക്ക് എന്നെ ഇനി ആയാലും പ്രേമിക്കാലോ, നമുക്ക് പ്രേമിച്ചാലോ അവിഹിതത്തിന് ക്ഷണിച്ച പഴയ സൃഹുത്തിന് കിടിലൻ മറുപടി നൽകി എഴുത്തുകാരി അൻസി

173

എഴുത്തുകാരിയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ അൻസി സി കെ യുടെ പുതിയ പോസ്റ്റാണ് ചർച്ച വിഷയം. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ വളരെ ശ്കതമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന അൻസി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത നിരവധി കുറിപ്പുകൾ വലിയ വാർത്തകളും ചർച്ച വിഷയങ്ങളും ആയിട്ടുണ്ട്. ഇപ്പോൾ വൈറലാവുന്നത് അൻസിയുടെ പുതിയ പോസ്റ്റാണ്.

സ്ത്രീപക്ഷത്തു നിന്ന് വിഷയങ്ങളെ നോക്കിക്കാണുന്നവർ സ്ത്രീ സമത്വത്തിനു വേണ്ടി സംസാരിക്കുന്നവർ കുറവുള്ള ഇക്കാലത്തു ചങ്കൂറ്റത്തോടെ തന്റെ നിലപാടുകൾ തുറന്നെഴുതുന്ന അൻസിയെ പോലെയുള്ള പെൺകുട്ടികൾ ഇന്നത്തെ സമൂഹത്തിന്റെ ആവശ്യമാണ്.

ADVERTISEMENTS

തന്റ്റെ പഴയ കോളേജ് സൃഹുത്തു കാലങ്ങൾക്കിപ്പുറം തന്നോട് അശ്‌ളീല ചുവയോടെ സംസാരിക്കുകയും ഒരവിഹിത ബന്ധത്തിനായി തന്റെ പണവും സ്വാധീനവും കട്ടി പ്രലോഭിപ്പിച്ചപ്പോൾ അയാൾക്ക് തന്റേടത്തോടെ നൽകിയ മറുപടി ആൻസി തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് . ആ കുറിപ്പാണു ഇപ്പോൾ വൈറലാവുന്നത്.

READ NOW  മുല്ലപ്പെരിയാർ തകർന്നാൽ 40 മിനിറ്റിൽ ജലം ഇടുക്കിയിൽ പിന്നെ 1.30 മണിക്കൂറിൽ കൊച്ചിയിൽ -എന്നാൽ ഇതൊന്നുമല്ല സംഭവിക്കാൻ പോകുന്നെ - അഡ്വക്കേറ്റ് റസ്സൽ ജോയ് പറയുന്നത്.

അന്‍സിയുടെപോസ്റ്റ്‌ ഇങ്ങനെ :
ഇത്തിരി നേരം മുൻപ് എനിക്കൊരു call വന്നു.
Hello ആരാണ്?
പേര് പറയുന്നു )….
ഹാ പറയു, എന്തൊക്കെയുണ്ട് വിശേഷം സുഖായിരിക്കുന്നോ?
സുഖം, നീയങ്ങു സുന്ദരി ആയിപോയല്ലോ, കണ്ടിട്ട് കൊതി ആകുന്നു.
ഹാ ആണോ Thank you ( തീരെ ഉൾപുളകം ഇല്ലാതെ )
അന്ന് നിന്നെ ഞാൻ കല്യാണം കഴിച്ചാൽ മതിയായിരുന്നു,
( ഞാൻ ഒരു ലോഡ് പുഛത്തിൽ ഒന്ന് ചിരിക്കുന്നു )
ഇനി കഥയിലേക്ക് വരാം…
കോളജ് ഒക്കെ കഴിഞ്ഞ് ഞാൻ എറണാകുളത്ത് ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന സമയം, ഈ പറഞ്ഞ വ്യക്തി എന്റെ ഒരു നല്ല സുഹൃത്തായി നിൽക്കുന്ന കാലം, അമ്മയും ഞാനും മാത്രമുള്ള കുടുംബത്തിന്റെ ബാധ്യതകളും പ്രശ്നങ്ങളും ഞാൻ ഒറ്റക്ക് തലയിൽ ചുമക്കുന്ന കാലം, എത്ര ഓടിയിട്ടും ഒരിടത്തും എത്താത്ത കാലം….
അമ്മയൊരിക്കൽ എന്റെ കല്യാണ കാര്യത്തെ പറ്റി ഇദ്ദേഹത്തോട് പറഞ്ഞു അപ്പോൾ ഇദ്ദേഹം പറഞ്ഞത്.
” ഞാൻ ഒരു 50 പവൻ സ്വർണവും ഒരു കാറും ഒക്കെ വാങ്ങിയേ കെട്ടു, പിന്നെ അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബത്തിൽ നിന്ന് കല്യാണം കഴിക്കാനെ അമ്മ സമ്മതിക്കൂ, അല്ലെങ്കിൽ ഞാൻ കെട്ടിയേനെ ഇവളെ “
ഹോ എനിക്കന്ന് അത് കേട്ടപ്പോൾ സകലമാന നാഡിയും ഞരമ്പും തിളച്ച് വന്നെങ്കിലും,… അല്ലെങ്കിലും നീ കെട്ടാൻ തയ്യാറായി വന്നാലും ഞാൻ സമ്മതിച്ചാൽ അല്ലെ എന്ന് മാത്രമാണ് ചോദിച്ചത്….( എന്റെ വെറും മാന്യത )
ഈ മഹാൻ പറഞ്ഞ പോലെ തന്നെ…80 പവൻ സ്വർണവും കാറും ഒക്കെ വാങ്ങി കല്യാണം കഴിച്ചു.
എന്നിട്ടിപ്പോൾ വർഷങ്ങൾ കഴിഞ്ഞ് വന്ന് എന്നോട് പറയുവാ ” നിന്നെ കെട്ടിയാൽ മതി ആയിരുന്നുവെന്ന്, അവൾക്ക് ( അദ്ദേഹത്തിന്റെ ഭാര്യക്ക് )നിന്റെ അത്ര ഭംഗിയില്ലെന്ന്,”
“എന്റെ വീടിന്റെ മുറ്റത്ത് താറും ബെൻസും എറണാകുളത്ത് ഒരു ഫ്ലാറ്റും ഉണ്ടെനിക്ക്, നിനക്ക് എന്നെ ഇനി ആയാലും പ്രേമിക്കാലോ, നമുക്ക് പ്രേമിച്ചാലോ “
ഉളുപ്പുണ്ടോ %&&₹&*…,എന്ന് മാത്രം ചോദിച്ച് ഞാൻ call cut ആക്കി 😌😌😌😌😌( ഇതും എന്റെ വെറും മാന്യത )
കക്ഷി എന്നെ ബ്ലോക്ക്‌ ചെയ്ത് ഒറ്റ പോക്കായിരുന്നു… Facebook ൽ ബ്ലോക്ക്‌ ചെയ്തില്ല അത്കൊണ്ട് ഈ post കാണും എന്നെനിക്ക് ഉറപ്പാണ്….. 🙂🙂🙂🙂🙂നന്നായി വായിച്ച് ഒരു love ഉം ഇട്ടേച്ച് പോകണേ 😌
ADVERTISEMENTS