നടുറോഡിൽ പട്ടാപ്പകൽ യോഗാഭ്യാസ ഷോ: യുവതിയെ പോലീസ് പിടിച്ചു മാപ്പ് പറയിച്ചു വൈറൽ വീഡിയോ കാണാം.

156

ഡിജിറ്റൽ മീഡിയയുടെ കാലത്തിൽ പുതു തലമുറ കണ്ടെന്റ് ക്രിയേറ്റർമാരുടെ അതിപ്രസരമാണ്. തങ്ങളുടെ കണ്ടെന്റ് എങ്ങനെയെങ്കിലും വൈറലാക്കുക എന്ന ഉദ്ദേശത്തോടെ അവർ പലരും പല തരത്തിലുള്ള നടത്താറുമുണ്ട് . എന്നാൽ അതിൽ ചിലത് പൊതു സമൂഹത്തിനു ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. അടുത്തിടെ ഗുജറാത്തിലെ തിരക്കേറിയ റോഡിന് നടുവിൽ ഒരു സ്ത്രീ യോഗ ചെയ്യുന്ന ഒരു സംഭവം ഇതിന് മികച്ച ഉദാഹരണമാണ്.

ചുവന്ന വസ്ത്രം ധരിച്ച് തിരക്കേറിയ തെരുവിന് നടുവിൽ യോഗാസനങ്ങൾ ചെയ്യുന്നതിനിടെ ഗുജറാത്ത് പോലീസിന്റെ ക്യാമറയിൽ പതിഞ്ഞതോടെ വെട്ടിലായത് ദിന പാർമർ എന്ന സ്ത്രീയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോലീസ് പങ്കിട്ട വീഡിയോയിൽ, മഴ പെയ്യുമ്പോൾ റോഡിന്റെ മധ്യത്തിൽ പർമർ ആദ്യം കാലുകൾ ഇരു വശത്തേക്കും അകത്തിതന്റെ ശരീരത്തിന്റെ മെയ് വഴക്കം കാണിക്കുന്നു. അവളുടെ പ്രവൃത്തികൾ മൂലം ട്രാഫിക് ബ്ലോക്ക് ഉണ്ടാവുകയും നിരവധി വാഹനങ്ങൾ അവളുടെ പുറകിൽ പെട്ടെന്ന് വന്നു നിന്നു. അങ്ങനെ യുവതിയുടെ ഒരു വീഡിയോയ്ക്ക് വേണ്ടിയുള്ള കോപ്രായത്തിൽ ഒരു ട്രാഫിക്ക് ബ്ലോക്ക് തന്നെ ഉണ്ടായിരിക്കുകയാണ്

ADVERTISEMENTS
   
READ NOW  "എന്നെ 4 തവണ പീഡിപ്പിച്ചു": കൈവെള്ളയിൽ ആത്മഹത്യാക്കുറിപ്പെഴുതി വനിതാ ഡോക്ടർ ജീവനൊടുക്കി; പ്രതി പോലീസ് ഉദ്യോഗസ്ഥൻ

എന്നാൽ യുവതിക്ക് പിന്നീട സംഭവിച്ചത് ആണ് വിഡിയോയിൽ കാണിക്കുന്നത്. പൊതു നിരത്തിൽ ജനങ്ങൾക്കും വാഹങ്ങൾക്കും യാത്ര ബുദ്ധിമുട്ടുണ്ടാക്കിയതിനാൽ പോലീസ് യുവതിയെ കൊണ്ട് തന്റെ അശ്രദ്ധമായ പെരുമാറ്റത്തിന് മാപ്പ് പറയുന്നതായി വീഡിയോ പിന്നീട് മാറുന്നു.

ഈ പ്രത്യേക സംഭവത്തിനുപുറമെ, താൻ സാധാരണയായി ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും മറ്റുള്ളവരോട് ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുമെന്നും അവർ ഉറപ്പുനൽകി. പിഴയടച്ച ശേഷം പർമറിനെ അധികൃതർ വിട്ടയച്ചു.

ഇതോടൊപ്പമുള്ള അടിക്കുറിപ്പിൽ, ഗുജറാത്ത് പോലീസ് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും പൊതു ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കുകയും വേണമെന്ന് ആഹ്വാനം ചെയ്തു.

READ NOW  മരുമകന്റെ കല്യാണത്തിന് അമ്മാവൻ വീടിന്റെ മുകളിൽ നിന്ന് ജനങ്ങൾക്ക് നോട്ട് കെട്ടുകൾ വാരി എറിയുന്ന വൈറൽ വീഡിയോ കാണാം സിനിമയെ വെല്ലും ഈ രംഗം

പോലീസിന്റെ വേഗത്തിലുള്ള നടപടിയെ ഓൺലൈൻ സമൂഹം അഭിനന്ദിക്കുകയും സോഷ്യൽ മീഡിയ പ്രശസ്തിക്കായി സ്വന്തം സുരക്ഷ അപകടത്തിലാക്കുന്ന വ്യക്തികളെ വിമർശിക്കുകയും ചെയ്തു. ഇത്തരം ലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ചില ഉപയോകതാക്കൾ ആവശ്യപ്പെട്ടു.

ADVERTISEMENTS