“തന്നോടാരാ ഇങ്ങോട്ടു വരാൻ പറഞ്ഞത്” ദേഷ്യത്തോടെ ശ്രീനിവാസൻ മമ്മൂട്ടിയോട് ചോദിച്ചു – മമ്മൂട്ടി മിണ്ടാതെ തിരിഞ്ഞു നടന്നു അന്നാണ് ശ്രീനിവാസൻ ആദ്യമായും അവസാനമായും മമ്മൂക്കയോട് ദേഷ്യപ്പെട്ടത് – ആ സംഭവം ഇങ്ങനെ

97900

മലയാളത്തിന്റെ സൂപ്പർ മെഗാ താരം ആണ് മമ്മൂട്ടി എങ്കിലും ഒരു കാലത്തു ചാൻസ് ചോദിച്ചും ധാരാളം അലഞ്ഞുമൊക്കയാണ് അദ്ദേഹവും സിനിമയിലെത്തിയത് എന്നും ഇന്നും താൻ ചാൻസു ചോദിക്കാറുണ്ട് എന്നും മമ്മൂട്ടി പറയുന്നു. മമ്മൂട്ടിയുടെ കരിയറിന്റെ തുടക്ക കാലത്തു നടന്ന ഒരു സംഭവമാണ് ഇന്ന് നിങ്ങളുമായി പങ്ക് വെക്കാൻ പോകുന്നത്. മമ്മൂട്ടിയോടൊപ്പം അതല്ലെങ്കിൽ അല്പം മുൻപായി സിനിമയിലെത്തിയ താരമാണ് ശ്രീനിവാസൻ. ഇരുവരുമൊന്നിച്ചു ധാരാളം സിനിമകൾ ചെയ്തിട്ടുമുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.

മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമായ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിന്റെ ലോക്കഷനിൽ വച്ച് നടന്ന ഒരു സംഭവമാണ്. എം ടി വാസുദേവൻ നായരുടെ രചനയിൽ ആസാദ് സംവിധാനം ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ മമ്മൂട്ടിയെ കൂടാതെ ശ്രീനിവാസൻ സുകുമാരൻ സുധീർ തുടങ്ങിയവരും അഭിനയിച്ചിരുന്നു. സുകുമാരനായിരുന്നു നായകൻ ശ്രീവിദ്യ നായികയും മമ്മൂട്ടിയുടേത് ആകെ രണ്ടു രംഗങ്ങളുള്ള ഒരു വേഷമാണ്.

ADVERTISEMENTS
   

ആ സമയത്തു ചിത്രത്തിന്റെ ഷൂട്ടിംഗ് ഷൊർണൂരിൽ വച്ചാണ് നടക്കുന്നത്. അവിടുത്തെ ഒരു ഗസ്റ്റ് ഹൗസിൽ ആയിരുന്നു തിരക്കഥകൃത് എം ടി വാസുദേവൻ നായരും മറ്റു താരങ്ങളും അണിയറ പ്രവർത്തകരും താമസിച്ചിരുന്നത്. രാത്രിയിൽ ശ്രീനിവാസനും ക്യാമറാമാൻ രാമചന്ദ്ര ബാബുവും പുറത്തിരുന്നു അതീവ രഹസ്യമായി ബീയർ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ശ്രീനിവാസൻ അന്ന് മമ്മൂട്ടിയേക്കാൾ സിനിമ ലോകത്തു സീനിയറായിരുന്നു എന്ന് വേണം പറയാൻ. അതോടൊപ്പം പ്രശസ്ത സംവിധായകർ കെ ജി ജോർജ് പി എ ബക്കർ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിച്ച താരം എന്ന പേരും ശ്രീനിവാസനുണ്ട്. പെട്ടെന്നാണ് മമ്മൂട്ടി റൂം തുറന്നു ശ്രീനിവാസൻ ബീയർ കഴിച്ചു കൊണ്ടിരിക്കുന്നിടത്തേക്ക് വന്നത്.

“ആഹാ നിങ്ങൾ ഇവിടെ ഇരുന്നു മദ്യപിച്ചു കൊണ്ടിരിക്കുകയാണോ” എന്നുറക്കെ ചോദിച്ചു കൊണ്ടാണ് മമ്മൂട്ടിയുടെ വരവ്. തൊട്ടടുത്ത മുറിയിൽ അക്ഷര കുലപതി എം ടി വാസുദേവൻ നായർ ആണ് താമസിക്കുന്നത് അദ്ദേഹം വല്ലോം കേട്ടാൽ വലിയ അപമാനമാണ് എന്നുള്ളതിനാൽ മമ്മൂട്ടിയുടെ ആ ഉച്ചത്തിലുള്ള സംഭാഷണം ശ്രീനിവാസനെ വല്ലതെ ചൊടിപ്പിച്ചു “തന്നോടാരാ ഇപ്പോൾ ഇവിടെക്ക് വരാൻ പറഞ്ഞത്” എന്ന് ചോദിച്ചു കൊണ്ട് ശ്രീനിവാസൻ മമ്മൂട്ടിയോട് പൊട്ടിത്തെറിച്ചു. പെട്ടെന്നുളള ആ ദേഷ്യപെടൽ കണ്ടപ്പോൾ പന്തികേട് മനസിലാക്കി മമ്മൂട്ടി ഒന്നും മിണ്ടാതെ അപ്പോൾ തന്നെ അവിടെ നിന്ന് പിന്തിരിഞ്ഞു നടന്നു.

ADVERTISEMENTS
Previous articleഅന്നത് ഞാൻ പറഞ്ഞപ്പോൾ മഞ്ജു വാര്യർ ഏങ്ങിയേങ്ങി കരഞ്ഞു- ആ സമയങ്ങളിൽ ദിലീപിനെക്കുറിച്ചു പറയുന്നത് ഇങ്ങനെ – ഭാഗ്യലക്ഷ്മിയുടെ തുറന്നു പറച്ചിൽ
Next articleഓരോന്ന് എഴുതി വെക്കും വെറുതെ മനുഷ്യനെ മെനെക്കെടുത്താൻ – ഷാജി കൈലാസിന്റെ ഈ വാക്കുകൾ രഞ്ജി പണികകരുടെ കരിയർ തന്നെ മാറ്റി മറിച്ചു