മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ് രഞ്ജിത്. അദ്ദേഹത്തിന്റെ മിക്ക സൂപ്പർ ഹിറ്റ് ചിത്രങ്ങളും മോഹൻലിനൊപ്പവുമാണ്. ഈ വിജയ ജോഡികൾ വലിയ സുഹൃത്തുക്കൾ കൂടിയാണ്. എത്ര വലിയ സുഹൃത്തുക്കൾ ആണെങ്കിലും തങ്ങൾ ഇരുവരും പലപ്പോഴും പിണങ്ങി മിണ്ടാതിരിക്കാറുണ്ട് എന്ന് ഒരഭിമുഖത്തിൽ രഞ്ജിത് വെളിപ്പെടുത്തിയിരുന്നു. അത്തരം സന്ദർഭങ്ങളിൽ മോഹൻലാലിൻറെ പെരുമാറ്റം വളരെ രസകരവുമാണ് എന്ന് രഞ്ജിത് തുറന്നു പറയുന്നു.
രഞ്ജിത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ “ലാലിൻറെ ഉള്ളിൽ ഒരു ചെറിയ കുട്ടിയുണ്ട്. വളരെ സെൻസിറ്റീവ് ആയ സ്വഭാവമാണ് പലപ്പോഴും. ഒരു പക്ഷേ എൻറെ ഉള്ളിലും അതുണ്ടാകാം അതുകൊണ്ടാകാം ഞങ്ങൾ തമ്മിൽ പലപ്പോഴും തല്ലുണ്ടാക്കി പിണങ്ങി പിരിഞ്ഞിരിക്കുന്നത്.
ഇരുവരും തമ്മിൽ പിണങ്ങുമ്പോഴുള്ള പെരുമാറ്റവും രഞ്ജിത് വെളിപ്പെടുത്തുന്നുണ്ട്. “ലാൽ എന്നെ സാധാരണ അണ്ണാ എന്നാണ് വിളിക്കാറ് ഞാൻ അണ്ണാച്ചി എന്നും. പക്ഷേ വഴക്കുണ്ടായാൽ പിന്നെ ലാൽ എന്നെ രഞ്ജിത് എന്നെ വിളിക്കാറുള്ളു. ഞാനാണേൽ ലാൽ സാർ എന്നും.വളരെ സ്നേഹം കൂടിയിരിക്കുന്ന സമയങ്ങളിൽ ലാൽ എന്നെ രഞ്ജി എന്ന് വിളിക്കാറുണ്ട്. ഞാനാണേൽ അതീവ സ്വകാര്യ വേളകളിൽ ലാലു എന്നും വിളിക്കും”.
മോഹൻലാലിന് സിനിമയോടുള്ള ആത്മാർത്ഥതയും രഞ്ജിത് തുറന്നു പറയുന്നുണ്ട്. ഒരു ചിത്രത്തിനെ ലാൽ സ്നേഹിച്ചു തുടങ്ങിയാൽ മാത്രമേ അയാൾ അതിൽ അഭിനയിക്കാറുള്ളു. കഥാപാത്രത്തെ ഇഷ്ടപ്പെട്ടാൽ അതിനു വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ ലാൽ തയ്യാറാണ്
താങ്കളുടെ ചിത്രങ്ങളിൽ മോഹൻലാലിൻറെ സംഭാഷണ രീതിക്കു ഒരു താളമുണ്ട് അത് നിങ്ങൾ തമ്മിലുള്ള അടുപ്പം കൊണ്ട് വരുന്നതാണോ എന്ന ചോദ്യത്തിന് രഞ്ജിത് പറഞ്ഞ മറുപിടി ഇതാണ്. “അത് വളരെ നാച്ചുറൽ ആയി നടക്കുന്നതാണ് എന്റെ നായകൻ മോഹൻലാൽ ആണ് എന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ സംഭവിക്കുന്നതാണ് അത്. മനസ്സിൽ പറഞ്ഞുകൊണ്ടാണ് ഞാൻ ഡയലോഗുകൾ എഴുതാറുള്ളത് മോഹൻലാൽ പറഞ്ഞാൽ അത് എങ്ങനെ ഇരിക്കും എന്ന് എനിക്ക് നിശ്ചയമുണ്ട്.ഒരുപക്ഷേ നിങ്ങൾ പറയുന്ന ആ താളം അങ്ങനെ വരുന്നതാകാം രഞ്ജിത് പറയുന്നു.
അതോടൊപ്പം എന്റെ നായകന്മാരുടെ സംഭാഷണങ്ങൾ ഞാൻ തന്നെയാണ് പറഞ്ഞു കൊടുക്കാറ്. അതുകൊണ്ടു തന്നെ കുത്തും കോമയുമൊക്കെ എവിടെ ആണ് എന്നുള്ളത് അവർക്കു വാളരെ വ്യക്തമായിരക്കും. ഒരു പക്ഷേ എനിക്ക് പുതിയ താലമുറയിലുള്ള ഒരു നടന് വേണ്ടി ഈ രീതിയിൽ എഴുതാൻ കഴിഞ്ഞെന്നു വരില്ല എന്നും രഞ്ജിത് പറയുന്നു.