തകഴി അന്ന് പൊട്ടിച്ച ബോംബ് മൂലമാണ് ഭരതന്റെ കുഞ്ചൻ നമ്പ്യാരിൽ നിന്നും മോഹൻലാൽ ഒഴിവായത് പകരമെത്തിയത് ജയറാമായിരുന്നു പക്ഷേ പിന്നീട് സംഭവിച്ചത് സങ്കടകരം.

101742

മലയാളത്തിന്റെ എക്കാലത്തെയും മികവുറ്റ സംവിധായകരുടെ ലിസ്റ്റിൽ എന്നെന്നും മാറ്റ് കുറയാതെ നിൽക്കുന്ന സംവിധയകനാണ് ഭരതൻ. അത്രക്കും ബ്രില്ലിയന്റായ കഥാ ആഖ്യാന ശൈലിക്ക് ഉടമയായിരുന്നു ഭരതൻ. ഒട്ടനവധി പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ജീവിത ഗന്ധിയായ സിനിമകളായിരുന്നു ഭരതൻ ചെയ്തിരുന്നത്. കലയ്ക്ക് പിന്നാലെയുള്ള ഓട്ടത്തിൽ ജീവിക്കാൻ മറന്നു പോയ കലാകാരൻ എന്ന് ചിലർ ഭരതനെ കുറിച്ച് പറഞ്ഞു കേൾക്കാറുണ്ട്. [പക്ഷേ അദ്ദേഹത്തിന്റെ ജീവിതം കല തന്നെയായിരുന്നു.]

സുപ്രസിദ്ധ ഹാസ്യ കലാകാരൻ ജയരാജ് വാര്യർ മുൻപൊരിക്കൽ മാതൃഭൂമിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഭരതനെ കുറിച്ചും അദ്ദേഹത്തിന്റെ സഫലമാകാതെ പോയ ഒരു സ്വപ്നത്തെ കുറിച്ചും പറഞ്ഞിട്ടുണ്ടായിരുന്നു. മോഹൻലാലിനെ നായകനാക്കി കുഞ്ചൻ നമ്പ്യാരുടെ ജീവിത കഥ സിനിമയാക്കാൻ ഭരതൻ തീരുമാനിച്ചിരുന്നു. അതിന്റെ തിരക്കഥയും ഏതാണ്ട് പൂർണമായിരുന്നു എന്നും ജയരാജ് വാര്യർ ഓർക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ എന്റെ സുഹൃത്ത് അനിലാണ് എന്നെ ഭരതൻ എന്ന അതുല്യ കലാകാരനെ പരിചയപ്പെടുത്തിയത്. എന്റെ ഹാസ്യ പ്രകടനകൾ അദ്ദേഹത്തിന് ഇഷ്ടമായത് കൊണ്ട് തന്നെ വളരെ പെട്ടന്ന് ഞങ്ങൾ അടുത്തിരുന്നു. അങ്ങനെ അദ്ദേഹം കുഞ്ചൻ നമ്പ്യാരുടെ കഥ സിനിമ ആക്കാൻ പോകുന്ന കാര്യം എന്നോട് പറഞ്ഞിരുന്നു. നമ്പ്യാരെ കുറിച്ച് എനിക്ക് എന്തൊക്കെ അറിയാം എന്നുള്ള കാര്യം അദ്ദേഹം ചോദിച്ചിരുന്നു. എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ അദ്ദേഹവുമായി പങ്ക് വെക്കുകയും ചെയ്തിരുന്നു.

ADVERTISEMENTS
   

 

അനുഗ്രഹ സിനി ആർട്ടിന്റെ ബാനറിൽ വി ബി കെ മേനോൻ ആണ് ചിത്രം നിർമ്മിക്കുന്നത് എന്ന് ഭരതൻ പറഞ്ഞിരുന്നു. മഹാ നടൻ മോഹൻലാലിനെയാണ് നമ്പ്യാരായി ഭരതൻ ചേട്ടൻ തീരുമാനിച്ചത്. അങ്ങനെ ഇരിക്കെ അക്ഷര കുലപതി തകഴി ശിവശങ്കരപ്പിള്ള ഒരു വിവാദ പ്രസ്താവന നടത്തി ഒരു ചെറിയ ബോംബ് പൊട്ടിച്ചു എന്ന് തന്നെ പറയാം. മറ്റൊന്നുമല്ല മോഹൻലാലിന് കുഞ്ചൻ നമ്പ്യാരുടെ രൂപ ഭാവങ്ങൾ ഇല്ല എന്നാണ് അന്ന് തകഴി പറഞ്ഞത്. അത് വലിയ വിവാദവും ചർച്ചയുമൊക്കെയായി. പക്ഷേ ഭരതേട്ടൻ സ്ക്രിപ്റ്റ് വർക്കുമൊക്കെയായി മുന്നോട്ടു പോയി. അന്ന് സിനിമയുടെ കഥാ പുരോഗതിക്കായി സുപ്രസിദ്ധ എഴുത്തുകാരൻ വി കെ എൻ – നെ കാണാൻ എന്നെയാണ് ഭരതേട്ടൻ നിയോഗിച്ചത്.

സങ്കടകരമായ വസ്തുത എന്തെന്നാൽ തകഴിയുടെ പരാമർശത്തെ തുടർന്ന് മോഹൻലാൽ ആ വേഷത്തിൽ നിന്ന് പിന്മാറി. എന്നാൽ ആ വേഷത്തിലേക്ക് മോഹൻലാലിന് പകരം ജയറാമിനെ പിന്നീട് ഭരതേട്ടൻ കാസ്റ്റ് ചെയ്തു. പിന്നീട് ചിത്രത്തിന്റെ സ്ക്രിപ്റ്റ് ജോലിക്കായി മാടമ്പ് കുഞ്ഞിക്കുട്ടനുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതിനിടയിൽ ഭരതേട്ടൻ ചുരം,മഞ്ജീരദ്വനി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. ഇടക്ക് കണ്ടപ്പോൾ നമുക്കു അതൊന്നു പിടിക്കണം എന്ന് എന്നോട് അദ്ദേഹം പറഞ്ഞിരുന്നു . മഴക്കാലം കഴിഞ്ഞു ആലോചിക്കാം എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. പക്ഷേ പിന്നീട് അദ്ദേഹം ആശുപത്രിയിലാവുകയും മരണപ്പെടുകയും ചെയ്തു. ആ സ്ക്രിപ്റ്റിന് പിന്നെ എന്ത് സംഭവിച്ചു എന്നൊന്നും തനിക്ക് അറിയില്ല എന്നും ജയരാജ് പറയുന്നു.

ADVERTISEMENTS
Previous articleഒരു പക്ഷെ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയില്ലായിരുന്നു എങ്കിൽ മണിച്ചിത്രതാഴ് ഇത്രയും വലിയ വിജയമാകുമായിരുന്നില്ല അങ്ങനെ പറയാൻ അഭിനയമല്ലാതെ മറ്റൊരു കാരണം കൂടി ഉണ്ട്.
Next articleമമ്മൂക്കയുടെ സഫലമാകാതെ പോയ ആ സ്വപനം മമ്മൂട്ടി നേരിട്ട് പറഞ്ഞിട്ടും മമ്മൂട്ടി മോഹൻലാൽ ചിത്രം റീമേക്കിൽ രജനി അഭിനയിച്ചില്ല, സംഭവം ഇങ്ങനെ?