ഒരു കാലത്തു മലയാള സിനിമ ലോകത്തു മാത്രമല്ല തെന്നിന്ത്യൻ സിനിമയാകെ നിറഞ്ഞു നിന്ന താര രാർണിയായിരുന്നു സിൽക്ക് സ്മിത.അക്കാലത്തെ യുവാക്കളുടെ ആവേശമായിരുന്നു മാദക റാണിയായി ആയിരുന്നു സിൽക്ക് അറിയപ്പെട്ടത്. മുഖ്യ ധാര സിനിമയുടെ ഭാഗമായി അഭിനയിക്കുന്നതോടൊപ്പം തന്നെ ബി ഗ്രേഡ് ചിത്രങ്ങളിലും സിൽക്ക് അഭിനയിക്കുമായിരുന്നു.
വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുമ്പോഴും താരത്തിന്റെ വ്യക്തിജീവിതം ഒട്ടും സുഖകരമായിരുന്നില്ല എന്നത് സങ്കടകരമായ ഒരു സത്യമാണ്. മുഖ്യധാരാ സിനിമകളിൽ സിൽക്ക് സ്മിതയുടെ ഡാൻസുകൾ അന്നത്തെ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു. അന്ന് സിൽക്ക് പക്ഷേ നേരിടേണ്ടി വന്ന അവഗണന വളരെ വലുതാണ്.കൂടെയുള്ളവരുടെ വഞ്ചന കടുത്ത സാമ്പത്തിക പരാതീനതകളിലേക്ക് താരത്തെ തള്ളി വിട്ടിരുന്നു. ഒപ്പം പ്രണയ ബന്ധങ്ങളിൽ ഉണ്ടായ ചതികളും അവരെ മാനസികമായി തളർത്തിയിരുന്നു. ആന്ധ്രയിലെ ഏതോ ഉൾനാടൻ ഗ്രാമത്തിൽ ജനിച്ച വിജയ ലക്ഷ്മി എന്ന പെൺകുട്ടിയിൽ നിന്നും സിൽക്‌സ്മിത എന്ന താര റാണിയിലേക്കുള്ള അവരുടെ യാത്ര നന്ന് കഷ്ടതകൾ നിറഞ്ഞതായിരുന്നു. എല്ലാവർക്കും അവരുടെ പണവും ശരീരവും മാത്രമായിരുന്നു വേണ്ടത്.
അവരുടെ മരണത്തിനു കാലങ്ങൾക്കിപ്പുറം സിൽക്‌സ്മിതയുടെ അതെ രൂപ സാദൃശ്യമുള്ള വിഷ്ണു പ്രിയ എന്ന പെൺകുട്ടിയിലൂടെ വീണ്ടും സ്മിത വാർത്തകളിൽ നിറയുകയാണ്. സിൽക്കിന്റെ രൂപ സാദൃശ്യമുള്ള കൊണ്ട് തന്നെ മാർക്ക് ആന്റണി എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിൽ വിഷ്ണു പ്രിയ സിൽക്‌സ്മിതയായി അഭിനയിച്ചിരുന്നു.
ഇപ്പോൾ താൻ ഒരിക്കൽ സിൽക്ക് സ്മിതയെ അടക്കം ചെയ്ത സ്ഥലം തേടി പോയതിനെക്കുറിച്ച് വിഷ്ണുപ്രിയ ഒരു ചാനലിന് നൽകിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്.താൻ അവരെ സ്വപ്നത്തിൽ കണ്ടതിനുശേഷമാണ് അവരുടെ ശവകുടീരം കാണണമെന്ന് ആഗ്രഹം പെട്ടന്ന് ഉണ്ടായതെന്ന് വിഷ്ണുപ്രിയ പറയുന്നു. ഒരിക്കൽ ചെന്നൈയിൽ പോയപ്പോൾ ആ സ്ഥലം എവിടെയാണെന്ന് അന്വേഷിക്കുന്നത് അങ്ങനെ ഗൂഗിളിൽ വിശദമായ തിരച്ചല്ലുകൾ നടത്തുകയും നിരവധി യൂട്യൂബ് വീഡിയോകളും മറ്റും കണ്ടു പക്ഷേ ഇതൊന്നും എവിടെയാണ് കണ്ടെത്താൻ തന്നെ സഹായിച്ചില്ല എന്ന് വിഷ്ണു പ്രിയ പറയുന്നു.
എ വി എം സ്റ്റുഡിയോയുടെ പിറകിലായി ആണ് അവരെ അടക്കിയത് എന്ന് ചിലരുടെ പറച്ചിൽ നിന്ന് അവിടെയെല്ലാം താൻ പോയി അന്വേഷിച്ചിരുന്നു. അവസാനം അവരെ അടക്കിയത് എവിടെയാണെന്ന് അവിടെയുള്ള ഒരാളോട് ചോദിച്ചു. അവരെ അടക്കിയ സ്ഥലമാണ് എന്ന് പറഞ്ഞു അയാൾ കാണിച്ച ഒരു സ്ഥലം കണ്ടു ഞാൻ അന്തംവിട്ടു. ഇവിടെയാണോ അത്രയും വലിയ ഒരു നടിയെ അടക്കിയത് എന്ന് പോലും ഞാൻ ചിന്തിച്ചു പോയി. അപ്പോൾ മറ്റൊരാൾ പറഞ്ഞു അവരെ അടക്കിയത് ഇവിടെയല്ല അവരെ ദഹിപ്പിച്ചതാണ് എന്നും, അവരുടെ ചിത ഭസ്മം അവരുടെ അമ്മ പിന്നീട് അവരുടെ നാട്ടിലേക്ക് കൊണ്ടുപോയി എന്നുമാണ് പിന്നീട് കണ്ടയാൾ പറഞ്ഞത്.
സിൽക്കിന്റെ മരണത്തിനുശേഷം അവരുടെ ബന്ധുക്കളെക്കുറിച്ചോ അമ്മയെ കുറിച്ചോ ഒന്നും യാതൊരു വിവരവും ഇല്ല. 1960 ഡിസംബർ മാസം രണ്ടാം തീയതിയാണ് ആന്ധ്രയിലെ ഏഴൂർ എന്ന ഒരു ഉൾ നാടൻ ഗ്രാമത്തിൽ വളരെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് ജനിച്ചത്. വീട്ടിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം എട്ടാം വയസ്സിൽ പഠന ഉപേക്ഷിക്കേണ്ടി വന്ന വിജയലക്ഷ്മി എന്ന പെൺകുട്ടി 14 വയസ്സിൽ വിവാഹിത ആവുകയും തുടർന്ന് ഭർത്താവിൻറെ ക്രൂരതകൾ കൊണ്ട് ആ വിവാഹബന്ധം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വണ്ടികയറുകയുമായിരുന്നു. പിന്നീട ഒരു നടിയുടെ ടച്ചപ്പ് ആർട്ടിസ്റ്റായി അവരുടെ കൂടെ കൂടുകയും അങ്ങനെ തുടങ്ങി ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തുകയുമായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
ആരുടെയും മുഖത്ത് നോക്കി തുറന്നു സംസാരിക്കാൻ ധൈര്യപ്പെടുന്ന സിൽക്ക് സ്മിതയെ പൊതുവേ ആ സ്വൊഭാവത്തിനു അഹങ്കാരി എന്ന മുദ്ര കുത്തിയാണ് സിനിമ ലോകം സ്വീകരിച്ചത്. വളരെ തിരക്കുളള നടിയായിരുന്നിട്ടും വളരെ കുറച്ചു വ്യക്തികളൊട് മാത്രം സിൽക്ക് സഹകരിച്ചിരുന്നുള്ളു വളരെ ഉള്വലിഞ്ഞ സ്വൊഭാവമായിരുന്നു അവരുടേത് . സ്മിതയുടെ മരണം തികച്ചും അപ്രതീക്ഷിതമായിരുന്നു ,ഒപ്പം ദുരൂഹതകൾ നിറഞ്ഞതുമായിരുന്നു 1996 സെപ്റ്റംബര്‍ 23ന് സ്മിത ചെന്നൈയിലെ തൻറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എങ്കിലും തലേ ദിവസം അടുത്ത് സുഹൃത്തും നടിയും നൃത്ത സംവിധായികയുമായ അനുരാധയെ വിളിച്ചു അടുത്ത ഡിഐവസം നേരിൽ കാണാമെന്നു പറഞ്ഞ സിൽക്ക് പക്ഷേ പിന്നെ മരണപ്പെട്ട വാർത്തയാണ് ഏവരും അറിയുന്നത്. തൂങ്ങി മരണവും എന്ന പോസ്റ്റ് മാർട്ടം റിപോർട്ട് ഇപ്പോളും ദുരുഹതകൾ നിലനിർത്തുന്നതാണ്. പക്ഷെ അതിനെ കുറിച്ച് അന്വോഷിയ്ക്കാൻ വേണ്ടി മാത്രം ആത്മാര്ഥതയോ സ്നേഹമോ ഉള്ള ആരും അവരുടെ ചുറ്റും ഇല്ല എന്നുള്ളത് കൊട്നു തന്നെ അതൊക്കെ എന്നും ആണ്മറഞ്ഞു പോയ രഹസ്യങ്ങൾ ആയി തന്നെ നിലനിൽക്കും