ഏഴുവയസ്സിൽ മരണപ്പെട്ട മകളെ വെർച്ച്വൽ റിയാലിറ്റിയിലൂടെ വീണ്ടും കണ്ടു സംസാരിച്ചു ‘അമ്മ -നൊമ്പരപ്പെടുത്തുന്ന വീഡിയോ

183

മരണത്തിന്റെ കരിനിഴലിൽ നഷ്ടമായ കുഞ്ഞിനെ വീണ്ടും കാണാനും സംസാരിക്കാനും കഴിഞ്ഞാൽ? ദക്ഷിണ കൊറിയയിൽ നിന്നും ഹൃദയം തരളിതമാക്കുന്ന ഒരു ഡോക്യുമെന്ററി കഥയാണ് ഇന്ന് ലോകമെമ്പാടും ചർച്ചയാകുന്നത്. ലൂക്കേമിയ ബാധിച്ച് ഏഴാം വയസ്സിൽ ജീവൻ വെടിഞ്ഞ കുഞ്ഞു നയോണിനെ വെർച്വൽ യാഥാർത്ഥ്യത്തിന്റെ (VR) സഹായത്തോടെ വീണ്ടും കാണുകയും സംസാരിക്കുകയും ചെയ്യുന്ന അമ്മയുടെ കഥയാണ് ‘മീറ്റിങ് യൂ’ എന്ന ഡോക്യുമെന്ററി പറയുന്നത്.

ജങ്ങ് ജി-സുങ് എന്ന ദക്ഷിണ കൊറിയൻ സ്ത്രീയാണ് ഇതിലെ കേന്ദ്രബിന്ദു. 2016-ൽ മകൾ നയോണിയെ നഷ്ടപ്പെട്ട ജി-സുങ്ങിന്റെ ജീവിതത്തിലേക്ക് മകളുടെ ഓർമ്മകൾ വീണ്ടും തിരി തെളിയിക്കുന്ന അസാധാരണമായ അനുഭവമാണ് ഡോക്യുമെന്ററി പകർത്തുന്നത്.

ADVERTISEMENTS

3D സ്കാനിങ്, ആനിമേഷൻ, ശബ്ദ റെക്കോർഡിങ്ങുകൾ എന്നിവ സംയോജിപ്പിച്ചാണ് നയോണിയുടെ വെർച്വൽ അവതാരം സൃഷ്ടിച്ചത്. വെർച്വൽ പാർക്കിൽ അമ്മയും മകളും കണ്ടുമുട്ടുന്നു. സംസാരിക്കുന്നു, കളിക്കുന്നു, കൈപിടിച്ചു നടക്കുന്നു.’അമ്മ മകളെ തഴുകുന്നു വേർപിരിഞ്ഞുപോയ കാലത്തിന്റെ ദുഃഖവും വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷവും ആശ്ചര്യവും കലർന്ന മനസ്സോടെ ജി-സുങ് ഓരോ നിമിഷവും ആസ്വദിക്കുന്നു.

READ NOW  കുഞ്ഞനുജനു ശ്വാസം മുട്ടുന്നുവന്നു മനസിലാക്കി ജീവൻ രക്ഷിച്ചു മൂന്ന് വയസ്സുകാരൻ വീഡിയോ ഇന്റർനെറ്റിൽ വൈറൽ

ജി-സുങ്ങിനും ഡോക്യുമെന്ററി ടീമിനും ഒരുപോലെ ഹൃദയസ്പർശിയായ അനുഭവമായിരുന്നു ഇത്. മരണത്തിന്റെ മൂകതയിൽ നിന്നും വീണ്ടും കുഞ്ഞിന്റെ ശബ്ദം കേൾക്കാനും അവളോട് സംസാരിക്കാനും കഴിഞ്ഞതിന്റെ ആശ്വാസം ജി-സുങ്ങിന്റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്നു.

VR ന്റെ സഹായത്തോടെ ആ അമ്മയ്ക്ക് മകളോട് സംസാരിക്കാനും അവളെ തൊടാനും അവളുടെ സ്പര്ശനം അംഭവിക്കാനുമൊക്കെ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആ അമ്മയുടെ കണ്ണീരും ഭാവ വ്യതിയാനങ്ങളും മുഴുവൻ ടീമിനെയും കരയിപ്പിക്കുന്നതാണ്. ഇപ്പോൾ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിരവധി പേരാണ് തങ്ങളുടെ മരണപ്പെട്ടു പോയ പ്രീയപെട്ടവരെ ഒരിക്കൽക്കൂടി കണ്ടു സംസാരിക്കുന്നത്. ആ ‘അമ്മ തന്റെ കുഞ്ഞിനോടൊപ്പം കളിക്കുന്നതും അവൾക്ക് ഇഷ്ട്ടപ്പെട്ട ഐസ് ക്രീം വാങ്ങി നൽകുന്നതും അങ്ങനെ ഒരുപാട് കാര്യങ്ങൾ ഈ ഡോക്യൂമെന്ററിയിൽ താനെ കാണാം ഇതിന്റെ നിരവധി ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

READ NOW  രണ്ട് തവണ ബലാ#ത്സം#ഗം ചെയ്തു. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി,ന#ഗ്ന#ദൃശ്യങ്ങൾ കാട്ടി ഭീഷണി, കാറിൽ വെച്ച് ഗർ#ഭ#ഛി#ദ്രം"; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഫ്‌ഐആറിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

മരണാനന്തര അനുഭവങ്ങളിലും തങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും കാണാനുള്ള ആഗ്രഹത്തിലും വിശ്വസിക്കുന്നവർക്ക് ഈ ഡോക്യുമെന്ററി ഒരു പ്രതീക്ഷയുടെ കിരണമാണ്. എന്നാൽ, വെർച്വൽ യാഥാർത്ഥ്യത്തിന്റെ ഉപയോഗം ദുഃഖത്തെ കൂടുതൽ ആഴത്തിലാക്കുമോ എന്ന ആശങ്കയും ചിലർ ഉന്നയിക്കുന്നു.

Watch video:

എങ്കിലും, മരണത്തിന്റെ വേർപിരിയലിൽ നിന്നും പ്രിയപ്പെട്ടവരെ വീണ്ടും കാണാനും അവരുടെ ഓർമ്മകളെ ജീവനോടെ നിലനിർത്താനുമുള്ള അസാധാരണമായ സാധ്യതയാണ് വെർച്വൽ യാഥാർത്ഥ്യം തുറന്നു തരുന്നതെന്ന് നിസ്സംശയം പറയാം.

ADVERTISEMENTS