വൈരമുത്തുവിനെതിരെ സുചിത്രയും ചിന്മയിയും – നിന്റെ സ്വരത്തിൽ കാമമുണ്ട് ,കേൾക്കുമ്പോൾ.. അയാളുടെ ഡയലോഗുകൾ വെളിപ്പെടുത്തി താരങ്ങൾ -വൈരമുത്തുവിന്റെ മറുപടി

1

ദേശീയ അവാർഡ് ജേതാവായ ഗാനരചയിതാവ് വൈരമുത്തു ഗായിക സുചിത്രക്കെതിരെ ഒരു പോസ്റ്റ് പങ്ക് വച്ചിരിക്കുകയാണ് .വൈരമുത്തു ഗായികമാരോട് മോശം രീതിയിലിയാൽ ഫോണിൽ സംസാരിക്കാൻ ശ്രമിക്കും എന്ന സുചിത്രയുടെ ആരോപണത്തിനുള്ള മറുപടിയായിട്ടാണ് വൈരമുത്തുവിന്റെ കുറിപ്പ്. “ചില ആളുകൾക്ക് മെസ്സിയാനിക് ഡില്യൂഷനൽ ഡിസോർഡർ”ഉണ്ട് എന്ന ഒരു പോസ്റ്റിൽ വൈരമുത്തു പറഞ്ഞു.

“ജീവിതം തകരുക , ദുർബലമായ ഹൃദയം, നടക്കാത്ത ആഗ്രഹങ്ങൾ, മനഃക്ഷോഭത്തിലേക്ക് നയിക്കുന്ന വിഷാദം എന്നിവ നേരിട്ടവർ താനാണ് വൺ സൈഡ് ആയി സ്നേഹിക്കുന്നവർക്കെതിരെ പരുഷമായ വാക്കുകൾ പറയും ചിലപ്പോൾ പൊരുത്തമില്ലാതെ സംസാരിക്കും, ചിലപ്പോൾ ഭ്രാന്തന്മാരെ പോലെയും ചിലപ്പോൾ വളരെ മിടുക്കന്മാരെ പോലെയും പെരുമാറും. അവരെ ദൈവമായി കണക്കാക്കും. ഈ രോഗത്തെ ‘മെസ്സിയാനിക് ഡില്യൂഷനൽ ഡിസോർഡർ’ എന്നാണ് വിളിക്കുന്നത്, വൈരമുത്തു തൻ്റെ പോസ്റ്റിൽ പറഞ്ഞു.

ADVERTISEMENTS
   

“അവരെ ശിക്ഷിക്കരുത്, അവരോട് ദയ കാണിക്കുകയും സഹാനുഭൂതിയിലൂടെ സുഖപ്പെടുത്തുകയും വേണം. അവർ ഒരു സൈക്യാട്രിസ്റ്റിനെ കാണുകയും മരുന്നുകൾ എടുക്കുകയും ഡോക്ടറെ സമീപിക്കുകയും വേണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഗായിക സുചിത്ര, ഒരു യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ വൈരമുത്തു ഗായികമാരെ വിളിക്കുകയും അവരുടെ ശബ്ദത്തിൽ കാമവികാരമുണ്ടെന്ന് പറയുകയും ചെയ്യുമെന്നും അങ്ങനെ അവരെ സ്വാധീനിക്കാൻ നക്കുമെന്നും പറയുന്നു..

“നിൻ്റെ സ്വരത്തിൽ കാമമുണ്ട്. നിൻ്റെ ശബ്ദം കേട്ട് ഞാൻ ഭ്രാന്തനായി. നിൻ്റെ ശബ്ദം കേട്ട് ഞാൻ പ്രണയിക്കുന്നു” ഇതൊക്കെയാണ് അയാളുടെ ഡയലോഗുകൾ , ഈ ഫോൺകോൾ ലഭിക്കാത്ത ഗായികയില്ല,” ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽ സുചിത്ര പറഞ്ഞു.

“എനിക്കും ഈ ഫോൺ കിട്ടി. ഈ ഫോൺ കോളിന് ശേഷം എനിക്കൊരു സമ്മാനം തരാമെന്നു പറഞ്ഞ് അയാൾ വീട്ടിലേക്ക് ക്ഷണിച്ചു. ഞാൻ ഒറ്റയ്ക്ക് പോകാതെ അമ്മൂമ്മയെ കൂട്ടിക്കൊണ്ടുപോയി. എന്തിനാണ് അവരെ കൊണ്ടുവന്നതെന്ന് അന്ന് അയാൾ ചോദിച്ചു. ഞാൻ പറഞ്ഞു. ഞാൻ ഒറ്റയ്ക്ക് എവിടെയും അങ്ങനെ പോകാറില്ല , അവിടെ വച്ച് എന്റെ മുത്തശ്ശി അദ്ദേഹത്തോട് പറഞ്ഞു ഒരുയ ചാൺ പോലെ ഈ പെൺകുട്ടികളെ സംരക്ഷിക്കണം എന്ന് , മുത്തശ്ശിയുടെ സംസാരം കേട്ട് അയാൾ വിയർത്തു പോയി. അതിനു ശേഷം മുത്തശ്ശി അയാൾ തരാമെന്നു പറഞ്ഞ ഗിഫ്റ്റിന്റെ കാര്യം ചോദിച്ചു. അപ്പോൾ അയാൾ അകത്തു പോയി പാൻ്റീൻ ഷാംപൂവും കണ്ടീഷണറും തന്നു, ”സുചിത്ര പറയുന്നു..

‘കവി’ തൻ്റെ ഇരപിടിത്തക്കാരന്റെ പെരുമാറ്റത്തെക്കുറിച്ച് ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണണമെന്ന് ഗായിക ചിമയിയും എക്‌സിലെ തന്റെ പോസ്റ്റിൽ പറഞ്ഞു.

“ഒരു മാനസികാരോഗ്യ പ്രൊഫഷണലിനോട് തൻ്റെ സ്ത്രീ വേട്ടകകരന്റെ പോലുള്ള പെരുമാറ്റത്തെക്കുറിച്ചും മനോഭാവത്തെ കുറിച്ചും സംസാരിക്കേണ്ട ഒരാൾ ഉണ്ടെങ്കിൽ, അത് കവിയാണ്. എന്നാൽ പീഡകനായ സാറിനെ അവൻ്റെ കുടുംബവും സിനിമാക്കാരും രാഷ്ട്രീയക്കാരും ഫെമിനിസ്റ്റും (!) ബഡ്ഡികൾ പിന്തുണച്ചുകൊണ്ട് മാനസികാരോഗ്യ രോഗനിർണയം നൽകും. ഒരു പൊതുവേദിയിൽ”, ചിന്മയി പറഞ്ഞു. “എനിക്ക് തോന്നുന്നത് ഇനി ആരെയും കോപ്രോമൈസിന് വേണ്ടി അദ്ദേഹം വിളിക്കില്ല എന്ന് തീരുമാനിച്ചു എന്നാണ്

ചിന്മയി ലൈംഗികാതിക്രമം ആരോപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് വൈരമുത്തുവിൻറെ രെ ആക്രമണം ഉണ്ടായത്, ഇരുപതോളം സ്ത്രീകൾ ഇയാൾക്കെതിരെ മോശം പെരുമാറ്റം ആരോപിച്ചു എന്നും അവർ പറയുന്നു അതോടൊപ്പം അവൾ അവനെ ബോളിവുഡ് പീഡന വീരൻ ഹാർവി വെയ്ൻസ്റ്റീനുമായി ഉപമിച്ചു.

“മറ്റെവിടെയാണെങ്കിലും ഈ തമിഴനായ ഹാർവി വെയ്ൻസ്റ്റീനെക്കുറിച്ച് എങ്കിലും അന്വേഷണം നടത്തും. കൂട്ടബലാത്സംഗക്കേസുകളിൽ തെളിവുകൾ വളച്ചൊടിക്കുകയും നീതി നിഷേധിക്കുകയുമാണ് , നമ്മുടെ രാജ്യത്ത് അതിനു നീതി ലഭിക്കുന്നില്ല, അതിനാൽ നീതിക്കുവേണ്ടിയുള്ള ആഗ്രഹം ഇന്ത്യയിൽ വളരെ കൂടുതലാണ്. 20 ഓളം സ്ത്രീകൾ വൈരമുത്തുവിൻ്റെ പേര് പറഞ്ഞു, എന്നിട്ടും ഇയാൾക്ക് പൊതു വേദികളിൽ സ്വീകരണവും ആദരവും ലഭിക്കുന്നു.” ചിന്മയി എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

ADVERTISEMENTS
Previous articleപട്ടി കുരയ്ക്കുമ്പോൾ കൂടെ കുരച്ചാൽ നമ്മൾ ആണ് നമ്മുടെ എനർജി വേസ്റ്റ് ചെയ്യുന്നത് – കലിപ്പിൽ മാധവ് സുരേഷ് പറഞ്ഞത്.