‘പരാജയപ്പെട്ട മൾട്ടി കൾച്ചറലിസം’: ലണ്ടനിൽ ഇന്ത്യക്കാർ ബസിൽ കയറാൻ ശ്രമിക്കുന്നതിൻ്റെ വൈറൽ വീഡിയോ

272

ഇന്ത്യയിലെ നിന്നു വിദേശ രാജ്യങ്ങളിലേക്കുളള പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇപ്പോൾ അത്തിന്റെ പാരമ്യത്തിലാണ്. പഠിക്കാനായും ജോലി തേടിയുമൊക്കെ യൂറോപ്പിലേക്കും മറ്റും പോകുന്നവർ പിന്നീട് ഇന്ത്യയിലേക്ക് തിരികെ വരുന്നില്ല അവർ അവിടെ തന്നെ സ്ഥിര താമസമാക്കുകയാണ്. അത്തരത്തിൽ ഇന്ത്യയിൽ നിന്ന് കുടിയേറി പാർക്കുന്നവരിൽ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ നിന്നാണ് എന്നതാണ് വസ്തുത. ഇത് നിസ്സാരമായി കാണണ്ട ഒന്നല്ല. ഇങ്ങനെ പോയാൽ വളരെ വൈകാതെ നമ്മുടെ നാട് വൃദ്ധന്മാരുടെയും അഗതികളുടെയും ഒക്കെ നാടായി മാറും. യുവ തലമുറ മൊത്തത്തിൽ വിദേശരാജ്യങ്ങളിലേക്ക് കുടിയേറി കൊണ്ടിരിക്കും.

ഇതിനു ഉദാഹരണം ആണ് ഇപ്പോൾ വൈറലായിരിക്കുന്ന ഒരു വീഡിയോ. ഇതിൽ ലണ്ടനിലെ ഒരു സ്ഥലത്തു നിന്നും ബസ്സിൽ കയറാനുള്ള ഇന്ത്യക്കാരുടെ തിരക്ക് നമുക്ക് കാണാം പക്ഷേ അദ്ഭുതമെന്തെന്നാൽ അവിടെ തിരക്ക് കൂട്ടുന്നതിൽ ഭൂരിഭാഗവും ഇന്ത്യക്കാർ മാത്രമാണ് എന്നതാണ്.

ADVERTISEMENTS
   


വെസ്റ്റ് ലണ്ടനിലെ റൂയിസ്ലിപ്പിൽ ആണ് ഇത് നടന്നത്. വലിയ ഒരു കൂട്ടം ഇന്ത്യക്കാർ ബസിൽ കയറാൻ ശ്രമിക്കുന്നതിൻ്റെ ഒരു വൈറൽ വീഡിയോ, ഇപ്പോൾ കൂട്ട കുടിയേറ്റത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കമിട്ടു. ജയന്ത് ഭണ്ഡാരി X.-ൽ പങ്കിട്ട, വിഡിയോയിൽ ഒരു ബസിൽ കയറാൻ ശ്രമിക്കുന്ന വമ്പൻ ജനക്കൂട്ടത്തിൻ്റെ ഉത്കണ്ഠ പകർത്തുന്ന വീഡിയോ കാണാം.

തങ്ങൾക്ക് ബസ് കിട്ടുമെന്ന് പ്രതീക്ഷയില്ലാതെ ആൾക്കൂട്ടത്തെ നോക്കുന്ന , മധ്യവയസ്‌കരായ രണ്ട് സ്വദേശീയരായ സ്ത്രീകൾക്ക് നേരെ ക്യാമറ പാൻ ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടയിൽ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന ഏതാനും ഇന്ത്യക്കാരുടെ നേരെ ക്യാമറ പായുന്നു. വീഡിയോ പങ്കുവെച്ചുകൊണ്ട് ഭണ്ഡാരി എഴുതി, “ലണ്ടൻ ഇന്ത്യാവൽക്കരിക്കപ്പെട്ടിരിക്കുന്നു. രണ്ട് പാവം സ്വദേശീയരായ മധ്യവയസ്കരായ സ്ത്രീകളെ നോക്കൂ, അവർക്ക് കയറാൻ കഴിയില്ലെന്ന് പൂർണ്ണമായി അറിഞ്ഞുകൊണ്ട് അരികിൽ ബലഹീനരായി നിൽക്കുന്നു.

വൈറലായ വീഡിയോ 7,32,000-ലധികം കാഴ്‌ചകൾ നേടുകയും വലിയ ചർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. അതിനോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത് ഇങ്ങനെ , “ലണ്ടൻ തമിഴ് ആളുകൾ നിങ്ങളുടെ പദ്ധതികൾ അറിയുമ്പോൾ ഇതാണ് സംഭവിക്കുന്നത്. .” മറ്റൊരു ഉപയോക്താവ് എഴുതി, “ലണ്ടൻ ഇനിയില്ല. ആ പരിചിതമായ ദുർഗന്ധമുള്ള കൽക്കട്ടയാണ് ഇപ്പോൾ.

“ഇത് എംആർ സാദിഖിനെക്കുറിച്ചല്ല, നിങ്ങളുടെ പ്രിയപ്പെട്ട മിസ്റ്റർ റിഷി സുനക്കിനോട് ചോദിക്കൂ, അദ്ദേഹം ആണ് പോളിസികൾ സൃഷ്ടിച്ചത് സാദിഖല്ല,” മൂന്നാമത്തെ ഉപയോക്താവ് പ്രതികരിച്ചു. “പരാജയപ്പെട്ട മൾട്ടി കൾച്ചറലിസം,” മറ്റൊരു ഉപയോക്താവ് പറഞ്ഞു.

ഫെബ്രുവരിയിൽ, സൗത്ത് ലണ്ടനിലെ ഒരു ബസിൽ ഒരാൾ യാത്രക്കാരെ തീകതൻ ഇടയുള്ള ഇരു പദാർത്ഥം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് അരാജകത്വം പൊട്ടിപ്പുറപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം ഇയാൾ ബസിൽ കയറി വാഹനത്തിൽ പുകവലിക്കാൻ തുടങ്ങി. യാത്രക്കാർ ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് തുടർന്ന് ഇയാൾ ഒരു ബോട്ടിൽ പുറത്തെടുത്ത് യാത്രക്കാരെ ഭീഷണിപ്പെടുത്തി. മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇത്തരത്തിൽ കുടിയേറ്റങ്ങൾ അധികമായാൽ അവിടുത്തെ തദ്ദേശീയരായവരുടെ ജോലിയും അടിസ്ഥാന സൗകര്യങ്ങളും അവർക്ക് നഷ്ടപ്പെടുകയും അവർ കുടിയേറ്റകാകർക്കെതിരെ പ്രതികരിക്കുകയും ചെയ്യും അത്തരത്തിൽ നിരവധി സംഭവങ്ങൾ ഇപ്പോൾ തന്നെ പലയിടത്തും നടന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തെ അധിഷ്ടാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ഇവിടെ ഉള്ളവർ വിദേശങ്ങളിലേക്ക് കുടിയേറി പോകാതിരിക്കാനുള്ള സാഹചര്യങ്ങൾ എങ്ങനെ സൃഷ്ടിക്കാം എന്നതാണ് ഗവൺമെന്റ് സംവിധാനങ്ങൾ ആലോചിക്കേണ്ടത്. മികച്ച സൗകര്യങ്ങളുമായി വിദേശ രാജ്യങ്ങൾ കാത്തിരിക്കുബോൾ ആളുകൾ അവിടേക്ക് ആകര്ഷിക്കപ്പെടുനന്തു സ്വാഭാവികം പക്ഷേ വിദൂരമഭാവിയിൽ അത് നാമാർക്കും അവർക്കും ഗുണകരമാവില്ല.

ADVERTISEMENTS