
കർണാക സംസ്ഥാനത്തിലെ സ്കൂളിൽ നിന്നുള്ള വിനോദ യാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാർത്ഥിക്കൊപ്പം വിവാദ ഫോട്ടോഷൂട് നടത്തിയ അധ്യാപികയ്‌ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരുന്നത്.ബംഗളുരുവിലെ ചിന്താമണി മുരുഗല്ല സർക്കാർ ഹൈ സ്‌കൂളിലെ അധ്യാപികയായ പുഷ്പലതയാണ് വിവാദ നായികയായ ആ ടീച്ചർ.
ഫോട്ടോഷൂട് വിവാദം കൊടുമ്പിരിക്കൊണ്ടതോടെ പുഷ്പലത ടീച്ചറിനെ സ്കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു .വിദ്യാർഥിയുടെ മാതാപിതാക്കൾ പരാതിയും പ്രതിഷേധവുമായി രംഗത്തു എത്തിയതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലെത്തി.
2023 ഡിസംബർ 22 മുതൽ 25 വരെ യാണ് ചിന്താമണി മുരുഗല്ല സ്കൂളിൽ നിന്നും പത്താം ക്ലാസ് കാരുടെ ടൂർ സംഘടിപ്പിച്ചത് .ബംഗളുരുവിലെ ചിക്ക ബല്ല പ്പൂരിലേക്കു നടത്തിയ ഈ സ്റ്റഡി ടൂറിൽ എടുത്ത ഫോട്ടോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത് .
വിദ്യാർഥിയെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും എടുത്തു ഉയർത്തുന്നതുമായ ഈ ചിത്രങ്ങൾ അശ്ളീല ചിത്രങ്ങളായാണ് മറ്റുള്ളവർക്ക് കാണാൻ കഴിഞ്ഞത്
എന്നാൽ ഈ ഫോട്ടോ ഷൂട്ട് വിവാദത്തിൽ പ്രതികരണവുമായി അദ്ധ്യാപിക രംഗത്ത് എത്തിയിരിക്കുകയാണ്.സ്കൂൾ മാനേജ്‌മന്റ് പ്രതികരണം ആരാഞ്ഞതോടെ തോടെയാണ് അവർ വിശദീകരണം നൽകിയത് .അധ്യാപികയുടെ വാക്കുകൾ ഇങ്ങനെയാണ് .
ഞങ്ങൾ തമ്മിൽ ഒരു ‘അമ്മ മകൻ ബന്ധമാണ് ഉള്ളതെന്നും സ്വകാര്യ ഫോട്ടോ ചോർന്നതിൽ വിഷമം ഉണ്ടെന്നും ആണ് അവർ വ്യക്തമാക്കിയത്.
എന്നാൽ ഒരു അദ്ധ്യാപിക വിദ്യാർഥി ബന്ധം ഇങ്ങനെയാണോ എന്നും ഇവർക്ക് ടീച്ചർ ആകാനുള്ള യോഗ്യത ഇല്ല എന്നും ഒക്കെയാണ് പല പ്രതികരണങ്ങളും .
ഈ ചിത്രങ്ങളെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും സസ്‌പെൻഷൻ കാര്യത്തിൽ പുനർ ചിന്തനം വേണമെന്നും അദ്ധ്യാപിക ആവശ്യപ്പെടുന്നു.